"ജി.എം.യു.പി.എസ് കാളികാവ് ബസാർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് കാളികാവ് ബസാർ/ചരിത്രം (മൂലരൂപം കാണുക)
13:16, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ജി.എം.യു.പി.എസ് കാളികാവ് ബസാർ
(ചരിത്രം ചേർത്തു) |
|||
വരി 2: | വരി 2: | ||
==== ജി.എം.യു.പി.എസ് കാളികാവ് ബസാർ ==== | ==== ജി.എം.യു.പി.എസ് കാളികാവ് ബസാർ ==== | ||
മലബാർ ഡിസ്ട്രിക് ബോർഡി ന്റെ കീഴിലായിരുന്നു ഈ സ്കൂളിൻറ പ്രവർത്തനം.1956-ൽ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടതോടെ ഡിസ്ട്രിക്ട് ബോർഡുകൾ ഇല്ലാതാകുകയും സ്കൂളിൻറ ഭരണം സർക്കാർ ഏറ്റെടുക്കുകയും ചെയ്തു.അന്നത്തെ പഞ്ചായത്ത് പ്രസിഡൻറായിരുന്ന സഖാവ് കുഞ്ഞാലിയുമായി സ്ഥലത്തെ പ്രമാണിമാരും അധ്യാപകരും ഭരണ കർത്താക്കളും കൂടി സംസാരിച്ചതിൻറെ ശ്രമഫലമായി കാളികാവ് പാലം മുതൽ കരുവാരകുണ്ട് റോഡ് വരെ നീണ്ടു കിടന്നിരുന്ന പഞ്ചായത്ത് വക സ്ഥലമായിരുന്ന 77/-സെൻറ് സ്ഥലം (രണ്ട് വശത്തും അഴിയും ചങ്ങലയുമിട്ട്)വിദ്യാഭ്യാസ വകുപ്പിന് കൈമാറി.ഇവിടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുക്കാരുടെയും ശ്രമദാനഫലമായി അഞ്ച് ക്ലാസ്മുറികളുള്ള ഒരു വെട്ടുകൽത്തറ നിർമ്മിച്ചു. പുല്ലങ്കോട് എസ്റ്റേറ്റിൽ നിന്ന് ആവശ്യമുള്ളത്ര മരത്തടി സൗജന്യമായി ലഭിച്ചു. വാണിയമ്പലത്തെ മില്ലിൽ നിന്ന് മരം ഊർന്ന് കൊണ്ട് വന്ന് തറയ്ക്കുമുകളിൽ കെട്ടിയ കൽതൂണുകളിൽ മേൽക്കൂരയുണ്ടാക്കി ഓടുമേഞ്ഞ് അഞ്ച് ഡിവിഷനുകളിലെ കുട്ടികളെ അങ്ങോട്ട് മാറ്റി. അറുപതുകളുടെ അവസാനത്തിൽ അമ്പലക്കുന്ന് ഭാഗത്തെ ഭൂവുടമയായിരുന്ന അന്തരിച്ച യു.സി വലിയനാരായണൻ നമ്പൂതിരിയിൽ നിന്ന് സൗജന്യമായി ലഭിച്ച ഫുട്ബാൾ ഗ്രൗണ്ടിൽ നിന്ന് കുറച്ച് സ്ഥലവും വീണ്ടും യു.സി നമ്പൂതിരിയിൽ നിന്ന് സഖാവ് കുഞ്ഞാലിയുടെ ശ്രമഫലമായി ലഭിച്ച കുറച്ച് സ്ഥലവും കൂടിച്ചേർന്ന സ്ഥലത്താണ് ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം നിർമ്മിച്ചത്. അതിനുശേഷം 1990-ൽ സർക്കാർ നിർമിച്ചു നൽകിയ പതിനാറു ക്ലാസ്സ് മുറികളോടുകൂടിയ ഇരുനില കോൺക്രീറ്റ് കെട്ടിടം ഉണ്ടായതോടെ വാടക കെട്ടിടത്തിലും താഴെ അങ്ങാടിയിലുമായി ഉണ്ടായിരുന്ന ക്ലാസ്സുകൾ മുഴുവൻ ഇങ്ങോട്ട് മാറ്റി ഒരു സ്ഥലത്തായി പ്രവർത്തനം നടന്ന് പോരുന്നു. |