Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ. ഡബ്ലു. എൽ. പി. എസ്. ചിറ്റാകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭൗതികസൗകര്യങ്ങൾ
(ചരിത്രം)
(ഭൗതികസൗകര്യങ്ങൾ)
വരി 68: വരി 68:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന്റെ ഭൗതിക സാഹചര്യം ഇന്ന് ഏറെ മെച്ചപ്പെട്ടിരിക്കുന്നു .കാർട്ടൂൺ കഥാപാത്രങ്ങളുടെയും മറ്റും ചിത്രങ്ങൾ പെയിന്റ് ചെയ്ത ക്ലാസ്സ്മുറികളും ചുറ്റുമതിലും അടുക്കള പച്ചക്കറിത്തോട്ടവും വിദ്യാലയത്തെ ആകർഷകമാക്കുന്നു ,അടച്ചുറപ്പുള്ളതും സീലിംഗ് ചെയ്തതുമായ നാലു ക്ലാസ് മുറികളും  ഒരു ഓഫീസ് മുറിയുമാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. ഓരോക്ലാസ്സ്മുറിയിലെയും കുട്ടികൾക്ക് പഠനാവശ്യത്തിനായി തടിയിൽ  നിർമിച്ച പ്രത്യേകം പ്രത്യേകം കുട്ടികസേരകളും ചെറിയ അറകളോടുകൂടിയ സ്റ്റഡി ടേബിളും ക്ലാസ്സ്മുറികളെ കൂടുതൽ ആകർഷകമാക്കുന്നു.ചെറിയ നടുമുറ്റവും പൂന്തോട്ടവും ഇവിടെയുണ്ട്.
വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി 2 ഡെസ്‌ക്ടോപ്പുകളും ഒരു ലാപ്ടോപ്പും  ഒരു പ്രോജെക്ടറും ഉള്ളതിനാൽ ഐസിടി സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കുട്ടികളിൽ പഠന താല്പര്യം ഉണർത്താൻ കഴിയുന്നു.വിശാലമായ പുസ്തക ശേഖരം ഉള്ള സ്കൂൾ ലൈബ്രറി ക്ലാസ്സ്‌ലൈബ്രറികൾ എന്നിവ കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈ പിടിച്ചുയർത്തുന്നു .മതിയായ പഠനോപകരണങ്ങൾ ഗണിതലാബ് ഇവ കുട്ടികൾക്ക്  പഠന  നേട്ടം കൈവരിക്കാൻ സഹായകമാണ്.
ശുദ്ധമായ കുടിവെള്ളം ലഭിക്കുന്ന കിണർ ,വൃത്തിയുള്ള പാചകപ്പുര എന്നിവ ഇവിടെയുണ്ട്.അടുക്കള പച്ചക്കറിത്തോട്ടം കുട്ടികൾക്ക് വിഷ രഹിത പച്ചക്കറികൾ നല്കാൻ സഹായിക്കുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചി മുറികൾ ഉണ്ട്.മാലിന്യങ്ങൾ നിർമാർജനം ചെയ്യാൻ തുമ്പൂർമുഴി സ്ഥാപിച്ചിട്ടുണ്ട് .
അർപ്പണബോധമുള്ളഅധ്യാപകരും സ്കൂൾ ജീവനക്കാരും രക്ഷിതാക്കളും ജനപ്രതിനിധികളും  നാട്ടുകാരുടെ സഹകരണത്തോടെ ഈ സരസ്വതീക്ഷേത്രം മുന്നോട്ടുകൊണ്ടു പോകുന്നു .




129

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1273243" എന്ന താളിൽനിന്ന് ശേഖരിച്ചത്