|
|
വരി 68: |
വരി 68: |
|
| |
|
| കേരള നവോത്ഥാന നായകരിൽ പ്രമുഖനായ സരസകവി മൂലൂർ.എസ്.പത്മനാഭപ്പണിക്കരാണ് 1918 ആഗസ്റ്റ് മാസം 26-ന് ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ ഈ സരസ്വതി മന്ദിരം സ്ഥാപിച്ചത്. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | | കേരള നവോത്ഥാന നായകരിൽ പ്രമുഖനായ സരസകവി മൂലൂർ.എസ്.പത്മനാഭപ്പണിക്കരാണ് 1918 ആഗസ്റ്റ് മാസം 26-ന് ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ ഈ സരസ്വതി മന്ദിരം സ്ഥാപിച്ചത്. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] |
|
| |
| കോഴഞ്ചേരി അയിരൂർ മുടിത്രയിൽ ശ്രീശങ്കരൻ അവർകളാണ് ഈ വിദ്യാലയത്തിലെ ആദ്യകാല കറസ്പോണ്ടിംഗ് മാനേജരായി പ്രവർത്തിച്ചത്. ദീർഘവീക്ഷണവും,നേതൃത്വപാടവവും,മാനുഷിക മൂല്യങ്ങളും, കഠിനപ്രയത്‌നവും അദ്ദേഹത്തിൽ അന്തർലീനമായിരുന്നു.
| |
|
| |
| ശ്രീ ശങ്കരൻ അവർകളുടെ നേതൃത്വത്തിൽ ടി സ്ഥലവാസികളുടെ കൂട്ടായ്മയുടെ ഫലമാണ് ഈ വിദ്യാലയം. സമീപവാസികളിൽ നിന്നാണ് ഈ വിദ്യാലയത്തിന് ആവശ്യമായ സ്ഥലം കണ്ടെത്തിയത്. സ്ഥലം നിരപ്പാക്കി ഓല ഷെഡ് കെട്ടി അതിലാണ് അധ്യയനം ആരംഭിച്ചത്. 40 കുട്ടികളും മൂന്നു അധ്യാപകരുമായി 1,2 ക്ലാസുകളാണ് ആദ്യം ആരംഭിച്ചത്. ക്രമേണ 8 വരെ ക്ലാസുകൾ നിലവിൽവന്നു. പാലച്ചുവട് ,ഇടക്കുളം ,പള്ളിയ്ക്കമുരുപ്പ് ,പുതുശ്ശേരിമല ,മന്ദിരം ,വാളിപ്ലാക്കൽ,ഉതിമൂട്, ബ്ലോക്കുപടി,പെരുമ്പുഴ എന്നീ സമീപ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളാണ് വിദ്യാഭ്യാസത്തിനായി ഇവിടെ എത്തിച്ചേർന്നത്. ദൂരസ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളും ബന്ധുവീടുകളിൽ താമസിച്ചുകൊണ്ട് ഇവിടെ വിദ്യാഭ്യാസം നടത്തിയിട്ടുണ്ട്.
| |
|
| |
| 1948 -ൽ 7 സെൻറ് സ്ഥലവും അതിൽ സ്ഥിതിചെയ്യുന്ന ഒരു കെട്ടിടവും സഹിതം LP വിഭാഗം തിരുവിതാംകൂർ വിദ്യാഭ്യാസ വകുപ്പിന് കൈമാറ്റം ചെയ്തു. ഒരു ചക്രമാണ് ഇതിന് പ്രതിഫലമായി ലഭിച്ചത്.
| |
|
| |
| കൈമാറ്റം ചെയ്യപ്പെട്ട കെട്ടിടത്തിൽ 1 മുതൽ 5 വരെ ക്ലാസുകളും ആയി (LP വിഭാഗം)ഗവൺമെൻറ് എം.എസ്.എൽ.പി.സ്കൂൾ റാന്നി-വൈയ്ക്കം എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. 6,7,8 ക്ലാസുകളുമായി UP വിഭാഗം ഈ വിദ്യാലയത്തിൽ പ്രവർത്തനം തുടർന്നു. പിൽക്കാലത്ത് UP വിഭാഗം 5,6,7 ക്ലാസുകൾ ആയി പുനക്രമീകരിക്കപ്പെട്ടു.
| |
|
| |
| മതിലുകളുടെയോ അതിരുകളുടെയോ വേർതിരിവില്ലാതെ ഒരു ഭിത്തിയ്ക്കിരുവശമായി ഒരേ കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്ന ഒരു ഗവൺമെൻറ് എൽ.പി സ്കൂളും ഒരു സിംഗിൾ മാനേജ്മെൻറ് എയ്ഡഡ് യു.പി സ്കൂളും എന്ന അപൂർവ്വതയും ഈ വിദ്യാലയങ്ങൾക്കുണ്ട്.
| |
|
| |
| കേരള സർക്കാർ,MP,MLA , വിദ്യാഭ്യാസവകുപ്പ്,ഗ്രാമപഞ്ചായത്ത്,DIET,SSK, PTA,MPTA,CRC,PEC, സ്കൂൾ വികസന സമിതി,രക്ഷിതാക്കൾ,നാട്ടുകാർ പൂർവ്വവിദ്യാർത്ഥികൾ, റിട്ടയേർഡ് പ്രഥമാധ്യാപകർ,റിട്ടയേർഡ് അധ്യാപകർ,റിട്ടയേർഡ് അനധ്യാപകർ,സ്കൂൾ സ്റ്റാഫ് എന്നിവരിൽ നിന്നെല്ലാം ലഭിക്കുന്ന പിന്തുണയാണ് ഈ വിദ്യാലയത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കുള്ള അടിസ്ഥാനം.
| |
|
| |
| 2018 - ൽ വിദ്യാലയം ശതാബ്ദിയുടെ നിറവിൽ എത്തി. പൂർവ്വവിദ്യാർത്ഥി ശ്രീ സണ്ണി മണ്ണുങ്കൽ ജനറൽ കൺവീനറായി രൂപീകരിച്ച ശതാബ്ദി ആഘോഷകമ്മറ്റിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷ പരിപാടികൾ നടത്തപ്പെട്ടു.
| |
|
| |
| ശതാബ്ദി ആഘോഷ ഉദ്ഘാടന സമ്മേളനവും,ശതാബ്ദി സമാപന സമ്മേളനവും,പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. നൂറ് വയസ്സ് പൂർത്തിയായ അഭിവന്ദ്യ മാർ ക്രിസോസ്റ്റം സഫ്രഗൻ മെത്രാപ്പൊലീത്ത ടി സമ്മേളനത്തിൽ വെച്ച് ആദരിച്ച് അദ്ദേഹത്തിൻറെ അനുഗ്രഹം ഏറ്റുവാങ്ങി. ഇതോടനുബന്ധിച്ച് ഗുരുവന്ദനം,പൂർവവിദ്യാർഥിസംഗമം,ശതാബ്ദിസ്മാരക കെട്ടിടം ഉദ്ഘാടനം എന്നിവയും നടത്തപ്പെട്ടു.
| |
|
| |
| ടി സമ്മേളനത്തിൽ ബഹു: MP ശ്രീ ആന്റോ ആന്റണി,ബഹു: MLA ശ്രീ രാജു എബ്രഹാം രാഷ്ട്രീയ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസപ്രവർത്തകർ,കടമ്മനിട്ട മൂലൂർ സ്മാരക സെക്രട്ടറി തുടങ്ങിയ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.
| |
|
| |
| വളരെ വലിയ പൂർവ്വവിദ്യാർത്ഥി സമ്പത്ത് ആണ് ഈ വിദ്യാലയത്തിനുള്ളത്. ജീവിതത്തിൻറെ എല്ലാ മേഖലകളിലും ടി സ്കൂൾ വിദ്യാർത്ഥികൾ കഴിവ് തെളിയിച്ചിട്ടുണ്ട്. പ്രശസ്തരും,പ്രഗത്ഭരും ഉന്നത-സ്ഥാനമാനങ്ങൾ അലങ്കരിച്ചവരും ഉൾപ്പെടെ ലോകത്തിൻറെ നാനാ ഭാഗത്തും ഈ പൂർവ്വവിദ്യാർത്ഥി സമ്പത്ത് പടർന്നുകിടക്കുന്നു. 2020-21 അധ്യയനവർഷം വരെ ഇവിടെ 8221 വിദ്യാർത്ഥികൾ വിദ്യ അഭ്യസിച്ചിട്ടുണ്ട്.
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |