Jump to content

"എ എം യു പി എസ് കുറ്റിത്തറമ്മൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
പുതിയ താൾ
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (പുതിയ താൾ)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഇരിങ്ങല്ലൂർ പ്രദേശത്തിന്റെ വിദ്യാഭ്യാസപുരോഗതി കുറ്റിത്തറമ്മൽ എ എം യു പി സ്കൂളിന്റെ വികസന ചരിത്രം കൂടിയാണ്. 1922ൽ വള്ളിൽ കുഞ്ഞലവി മുസ്ലിയാർ സ്ഥാപിച്ച ഓത്തുപള്ളിയിൽ നിന്നാണ് ഇന്നത്തെ സ്കൂൾ രൂപപ്പെടുന്നത്. രാവിലെ വളരെ നേരത്തെ ഓത്തുപള്ളിയിൽ മതപഠനവും  അതിനുശേഷം സ്കൂൾ വിദ്യാഭ്യാസവും ആയിരുന്നു ഉണ്ടായിരുന്നത്. ആദ്യകാലങ്ങളിൽ രണ്ടിടത്തും സ്ഥാപകനായ വള്ളിൽ കുഞ്ഞലവി മുസ്ലിയാർ തന്നെയായിരുന്നു ക്ലാസുകൾ എടുത്തിരുന്നത്. 1931 ൽ നാട് ഭരിച്ചിരുന്ന ബ്രിട്ടീഷ് ഗവൺമെൻറ് സ്കൂൾ ആയി പ്രവർത്തിക്കാൻ അനുമതി നൽകി. കുഞ്ഞലവി മുസ്ലിയാർ ,കുഞ്ഞാലൻ മാസ്റ്റർ, കുഞ്ഞിമ്മുട്ടി മാസ്റ്റർ, കുഞ്ഞുകുട്ടി മാസ്റ്റർ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ .പിന്നീട് വാസു മാസ്റ്റർ, കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ, മീനാക്ഷി ടീച്ചർ ഗോപാലകൃഷ്ണപിള്ള എന്നിവർ അധ്യാപകരായി എത്തി. പിന്നീട് കുട്ടികൾ വർധിച്ചത് അനുസരിച്ച് സ്കൂളിന്റെ അടിസ്ഥാന ഭൗതിക സൗകര്യങ്ങളിൽ കാര്യമായ പുരോഗതികൾ ഉണ്ടായി. 1976 ൽ യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. എന്നാൽ അതിനു മുമ്പ് തന്നെ ഗവൺമെന്റിന്റെ സ്പെഷൽ ഓർഡർ പ്രകാരം അഞ്ചാം ക്ലാസ് വരെ ക്ലാസ് നടന്നിരുന്നു. 15 വർഷങ്ങൾക്കു മുമ്പ് സ്കൂളിൽ നഴ്‍സറി വിഭാഗവും പ്രവർത്തനമാരംഭിച്ചു. നൂറു വർഷങ്ങൾക്കിപ്പുറം ആയിരത്തിനടുത്ത് വിദ്യാർത്ഥികളും മുപ്പത്തിയഞ്ചോളം അധ്യാപകരും ഉൾപ്പെടെ ഒരു പ്രദേശത്തിന്റെ ഒന്നാകെ വെളിച്ചവും തെളിച്ചവുമായി സ്കൂൾ നിലകൊള്ളുന്നു.
592

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1272229" എന്ന താളിൽനിന്ന് ശേഖരിച്ചത്