"ജി.എച്ച്.എസ്.എസ്. തുവ്വൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. തുവ്വൂർ/ചരിത്രം (മൂലരൂപം കാണുക)
12:36, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കേരള സർക്കാർ 1957ൽ തുവ്വൂരിൽ ഹൈസ്കൂൾ അനുവദിച്ചെങ്കിലും പ്രാവർത്തികമാക്കുവാൻ സന്നദ്ധരായവർ ഇല്ലാതിരുന്നതിനാൽ പദ്ധതി സമീപ പ്രദേശമായ കരുവാരകുണ്ടിലേക്ക് നീങ്ങുകയാണുണ്ടായത് പിന്നീട് വർഷങ്ങൾക്ക്ശേഷം തിരൂരങ്ങാടി എം.എൽ.എ ആയിരുന്ന ശ്രീ. കെ. പി രാമൻ മാസ്റ്റർ മുഖേന സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് 1974 ൽ തുവ്വൂരിൽ ഹൈസ്കൂൾ ആരംഭിക്കുവാൻ അനുവാദം ലഭിച്ചു.പക്ഷേ 3 ഏക്കർ സ്ഥലവും 15000 രൂപയും സർക്കാറിലേക്ക് ഏൽപ്പിക്കുകയോ, 3 ഏക്കർ സ്ഥലവും നിശ്ചിത അളവിലുള്ള കെട്ടിടം നിർമ്മിച്ചു നൽകുമെന്ന് 3 സ്പോൺസർമാർ ബോണ്ട് ഒപ്പിട്ട് നൽകുകയോ ചെയ്യണമെന്ന നിബന്ധന പാലികേണ്ടതുണ്ടായിരുന്നുവെങ്കിലും ഉൽപ്പതിഷ്ണുക്കളായ കുറച്ചു പേർ ഉണർന്നു പ്രവർത്തിച്ചതിനാൽ, പൂളമണ്ണ കുടുമക്കാട്ടു മന ശ്രീ.ശങ്കരൻനമ്പൂതിരി പ്രസിഡൻറായി രൂപീകൃതമായ ഹൈസ്കൂൾ സ്ഥാപന കമ്മിറ്റി രംഗത്തിറങ്ങുകയുണ്ടായി. ജനാബ് കളത്തിൽ മുഹമ്മദ് ഹാജി അദ്ദേഹത്തിൻറെ സഹോദരരായ ഉണ്ണിരായിൻഹാജി, അവറാൻ ഹാജി എന്നിവരുടെ സഹകരണത്തോടെ ഇപ്പോൾ ഹൈസ്കൂൾ നിലനിൽക്കക്കുന്ന 3 ഏക്കർ സ്ഥലം വിലകൊടുത്തു വാങ്ങി സർക്കാറിലേക്ക് ഗവർണരുടെ പേരിൽ രജിസ്റ്റർ ചെയ്ത് ഏൽപ്പിച്ച് കൊടുക്കുകയും, ജനാബുമാരായ കളത്തിൽ മുഹമ്മദ് ഹാജി , അല്ലൂരാൻ കുഞ്ഞാൻ ഹാജി, പറവട്ടി മുഹമ്മദ് എന്ന ബാപ്പു എന്നീ സ്പോൺസർമാർ കെട്ടിടം നിർമ്മിച്ചുകൊടുക്കാമെന്ന സർക്കാറിലേക്ക് ബോണ്ട് ഒപ്പിട്ട് മലപ്പുറം ഡി.ഇ.ഏ പക്കൽ ഏൽപ്പിച്ചു കൊടുക്കുകയും ചെയ്തശേഷം, ക്ലാസ്സ് തുടങ്ങുവാൻ അനുമതി ലഭിക്കുകയുണ്ടായി. | |||
തുടർന്ന് തുവ്വൂർ മുർശിദുൽ അനാം സംഘത്തിൻറെ കീഴിൽ പ്രവർത്തിച്ചിരുന്നതും, ഇപ്പോൾ ഇസ്സത്തുൽ ഇസ്ലാം ഷോേപ്പിങ്ങ് കോംപ്ലക്സ് സ്ഥിതി ചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന അൽ മദ്രസത്തൂൽ ഇസ്ലാഹിയ്യ: കെട്ടിടത്തിൽ സ്വന്തം കെട്ടിടം ഉണ്ടാകുന്നതുവരെ ഹൈസ്കൂൾ ക്ലാസ്സുകൾ പ്രതിഫലം കൂടാതെ നടത്തുവാൻ അല്ലൂരാൻ കുഞ്ഞാൻ ഹാജിയുടെനേതൃത്തിലുള്ള മുർശിദുൽ അനാം സംഘം അനുവദിക്കുകയുണ്ടായി. | |||
21/08/1974 തിങ്കളാഴ്ച രാവിലെ 10.മണിക്ക് ശ്രീ.ശങ്കരൻനമ്പൂതിരി ക്ലാസ്സു മുറി തുറന്ന കൊടുത്തതോടുകൂടി തുവ്വൂർ ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. സ്വന്തം കെട്ടിടത്തിലേക്ക് ഹൈസ്കൂൾ മാറുന്നതുവരെ മദ്രസാ ഫർണീച്ചറുകൾ ഉപയോഗിക്കുവാൻ മദ്രസാ കമ്മിറ്റി അനുവദിച്ചിരുന്നതും പ്രത്യേകം എടുത്തുപറയേണ്ടതാണ്.എങ്കിലും ഹൈസ്കൂൾ കെട്ടിടം പണിയുവാനുള്ള മാർഗ്ഗം ഗൗരവമായി ചിന്തിക്കുകയും, നാട്ടിലെ പ്രധാനികൾ മുന്നോട്ടിറങ്ങുകയും താഴെ പറയുന്നവരുടെ നേതൃത്വത്തിൽ സംഘടിച്ച് കെട്ടിടം പണിത് സർക്കാറിലേക്ക് ഏൽപ്പിച്ച്കൊടുക്കുകയും ചെയ്തു. ചെയ്തു. | |||
1.ടി.മുഹമ്മദ് എന്ന കുഞ്ഞാപ്പു ഹാജി-പഞ്ചായത്ത് പ്രസിഡൻറ് 2.എം.കെ.രമണൻ-വില്ലേജ്ഓഫീസർ. 3.കെ.സി. മുഹമ്മദ്കുട്ടി. 4.പറവട്ടി സൈതാലി ഹാജി. 5.പറവട്ടി മുഹമ്മദ്എന്നകുഞ്ഞാപ്പ. 6.അല്ലൂരൻകുഞ്ഞാൻഹാജി. 7.കെ.ശങ്കരൻനമ്പൂതിരി. 8.കെ.നാരായണൻനായർ. | |||
ഇവരിൽ കെ.നാരായണൻ നായർ മാത്രമേ ഇപ്പോൾ ജീവിച്ചിരിക്കുന്നുള്ളു. | |||
സ്ക്വാഡ്പ്രവർത്തനത്തിലൂടെ സംഭാവനകൾ സ്വീകരിച്ചും, ടിക്കറ്റ് വെച്ച് ഫുഡ്ബോൾ ടൂർണമെൻറെുകൾ നടത്തിയും, നാടകം, കഥാപ്രസംഗം, ഗാനമേള എന്നിവ നടത്തിയും മുഴുവൻ നാട്ടുകാരുടേയും സഹായ സഹകരണത്തോടെയാണ് കെട്ടിട നിർമ്മാണത്തിനുള്ള വഹകൾ കണ്ടെത്തിയത്. കെട്ടിട നിർമ്മാണത്തിന് ആവശ്യമായ മരഉൽപ്പടികൾ അധികവും തറക്കൽ കുടുംബം നൽകിയതാണ്. | |||
കെട്ടിടം പണി പൂർത്തിയായി ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റു് പെരിന്തൽമണ്ണ അസി.എക്സി.എഞ്ചിനിയർ നൽകിയതോടുകൂടി, ഇക്കാലത്തെപോലുള്ള ചടങ്ങുകളൊന്നുമില്ലാതെ, ക്ലാസ്സുകൾ മദ്രസാ കെട്ടിടത്തിൽ നിന്ന് ഹൈസ്കൂൾ കെട്ടിടത്തിലേക്ക് 1978 ൽ മാറ്റുകയുണ്ടായി. ആദ്യകാല ഹെഡ്മാസ്റ്റർ ശ്രി .മത്തായി മാസറ്ററും, പി.ടി.എ്യുപ്രസിഡൻറെ ് ശ്രി. കൃഷ്ണൻ വൈദ്യരും ആയിരുന്നു | |||
1974- ൽ കേരളാ സർക്കാരാണ് '''ജി.എച്ച്. എസ്.എസ്. തുവൂർ'''.സ്ക്കൂൾ സ്ഥാപിച്ചത്. യശശ്ശരീരനായ ശ്രീമാൻ കെ.കെ.എസ് തങ്ങളുടെയും ഈ പ്രദേശത്തുകാരുടെയും ശ്രമഫലമായാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്.ഈ സ്ഥാപനം പെരുമ്പിലാവ് നിലമ്പുർ NH-213 ന്റെ ഓരത്ത്തുവൂർ ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡിൽ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 32 ഡിവിഷനുകൾ പ്രവർത്തിക്കുന്നു. 2004 -ൽ ആണ് ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ഈരണ്ട് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. മൂന്നുവിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.ഇപ്പോൾ പുഷ്പ തമ്പാട്ടി ഈ സ്കൂളിന്റെ ഹെഡ്മിസ്ട്രസ് ആയി തുടരുന്നു{{HSSchoolFrame/Pages}} |