Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എം.എ.എം.എച്ച്.എസ്സ്. ചെങ്ങമനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(പുതിയതാൾ)
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
മലങ്കര ഓർത്തഡോൿസ്‌ സഭയുടെ കൊല്ലം ഭദ്രാസനാധിപൻ ആയിരുന്ന അഭിവന്ദ്യ മാത്യൂസ്‌ മാർ കൂറീലോസ് തിരുമേനി, (പിന്നീട് സഭയുടെ പരമാധ്യക്ഷൻ ആയിതീർന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ്‌ ദ്വിതീയൻ കാതോലിക്ക ബാവ) സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ മേലിലാ ഗ്രാമ പഞ്ചായത്തിലെ ചേത്തടി വാർഡിൽ കൊളശ്ശേരി  മഠത്തിലെ പോറ്റിമാരിൽ നിന്നും 10/4,10/5,13/4,14/11,20/17 എന്നീ സർവേ നമ്പരുകൾ ഉള്ള മൂന്നര ഏക്കർ സ്ഥലത്ത് ഒരു ഹൈസ്കൂൾ സ്ഥാപിക്കുവാൻ ആഗ്രഹിക്കുകയും അതിനായി അന്നത്തെ കേരളാ സർക്കാരിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തു. അതുവരെ ഒരു ഹൈ സ്കൂൾ പോലും ഇല്ലാതിരുന്ന മേലില ഗ്രാമ  പഞ്ചായത്തിൻറെ സമഗ്ര വികസനത്തിന്‌ ഇത് ആവശ്യമാണെന്ന് മനസിലാക്കിയ ബഹു. കേരളാ സർക്കാർ 1982 ൽ  ഒരു ഹൈസ്കൂൾ അനുവദിച്ച് ഉത്തരവായി. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ബേബി ജോണിൻറെയും കൊട്ടാരക്കര MLA ശ്രീ. ആർ ബാലകൃഷ്ണ പിള്ളയുടെ എല്ലാ പിന്തുണയും സഹായങ്ങളും ഇതിനു പിന്നിൽ ഉണ്ടായിരുന്നു.
മലങ്കര ഓർത്തഡോൿസ്‌ സഭയുടെ കൊല്ലം ഭദ്രാസനാധിപൻ ആയിരുന്ന അഭിവന്ദ്യ മാത്യൂസ്‌ മാർ കൂറീലോസ് തിരുമേനി, (പിന്നീട് സഭയുടെ പരമാധ്യക്ഷൻ ആയിതീർന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ്‌ ദ്വിതീയൻ കാതോലിക്ക ബാവ) സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ മേലിലാ ഗ്രാമ പഞ്ചായത്തിലെ ചേത്തടി വാർഡിൽ കൊളശ്ശേരി  മഠത്തിലെ പോറ്റിമാരിൽ നിന്നും 10/4,10/5,13/4,14/11,20/17 എന്നീ സർവേ നമ്പരുകൾ ഉള്ള മൂന്നര ഏക്കർ സ്ഥലത്ത് ഒരു ഹൈസ്കൂൾ സ്ഥാപിക്കുവാൻ ആഗ്രഹിക്കുകയും അതിനായി അന്നത്തെ കേരളാ സർക്കാരിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തു. അതുവരെ ഒരു ഹൈ സ്കൂൾ പോലും ഇല്ലാതിരുന്ന മേലില ഗ്രാമ  പഞ്ചായത്തിൻറെ സമഗ്ര വികസനത്തിന്‌ ഇത് ആവശ്യമാണെന്ന് മനസിലാക്കിയ ബഹു. കേരളാ സർക്കാർ 1982 ൽ  ഒരു ഹൈസ്കൂൾ അനുവദിച്ച് ഉത്തരവായി. [[എം..എം.എച്ച്.എസ്സ്. ചെങ്ങമനാട്/ചരിത്രം|കൂടുതൽ അറിയാം]]
1982 ജൂൺ മാസത്തിൽ മാർ ഔഗേൻ മെമ്മോറിയൽ ഹൈ സ്കൂൾ എന്ന പേരിൽ ചെങ്ങമനാട് ബെത്ലഹേം ആശ്രമത്തിൽ എട്ടാം ക്ലാസ്സിൽ രണ്ടു ഡിവിഷനുകളുമായി സ്കൂൾ താൽക്കാലികമായി പ്രവർത്തനം ആരംഭിച്ചു. ബഹു. പി.എം. കോശി അച്ചൻ ലോക്കൽ മാനേജർ ആയി നിയമിക്കപെട്ടു. ശ്രീ. ടി. ജോർജ്ജ് കുട്ടി (HSA സോഷ്യൽ സയൻസ്) ടീച്ചർ ഇൻ ചാർജ്ജ് ആയും ഫിസിക്കൽ സയൻസ്, കണക്ക് എന്നീ വിഷയങ്ങൾക്ക്‌ ഫുൾടൈം HSA മാരും മലയാളം ഹിന്ദി എന്നീ വിഷയങ്ങൾക്ക്‌ പാർട്ട്‌ ടൈം HSA മാരും നിയമിക്കപെട്ടു. ഒരു പ്യൂൺ, ഒരു PTCM എന്നീ അധ്യാപകേതര ജീവനക്കാരെയും നിയമിച്ചു.
1983 ഫെബ്രുവരി മാസത്തിൽ ചെങ്ങമനാട് ചേത്തടി വാർഡിൽ സ്കൂളിൻറെ പുതിയ കെട്ടിടത്തിൻറെ പണി തീരുകയും സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. 1984 ൽ ഇതൊരു പൂർണ്ണ ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെടുകയും ശ്രീ. സി.എൽ.തങ്കച്ചൻ ആദ്യ ഹെഡ് മാസ്റ്റർ ആയി ചാർജ്ജ് എടുക്കുകയും ചെയ്തു. 1984 ൽ സെൻറ്. ഗ്രീഗോറിയോസ് ഹൈ സ്കൂൾ എന്നപേരിൽ ഈ സ്കൂളിൻറെ ഒരു ശാഖ കൊട്ടാരക്കര സെൻറ്. ഗ്രീഗോറിയോസ് കൊളേജിനു സമീപം സ്ഥാപിക്കപെട്ടു.
എട്ട്,ഒൻപത്,പത്തു ക്ലാസ്സുകളിൽ ആയി ആറു ഡിവിഷനുകൾ അനുവദിക്കപ്പെട്ട ഈ സ്കൂളിൽ നിന്നും 1985 മാർച്ചിൽ ആദ്യ ബാച്ച് വിദ്യാർഥികൾ എസ്സ്.എസ്സ്.എൽ.സി. പരീക്ഷ എഴുതുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു. ശ്രീ. സി.എൽ. തങ്കച്ചൻറെ മികവുറ്റ ഭരണ നേതൃത്വത്തിൽ അക്കാദമിക നേട്ടങ്ങൾ കൂടാതെ കലാ കായിക രംഗത്തും നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു.
1988 ജൂൺ മാസം ശ്രീ. സി.എൽ. തങ്കച്ചനെ തുടർന്ന് ശ്രീ റ്റീ. വൈ. കൊച്ചുമ്മൻ ഹെഡ് മാസ്റ്റർ ആയി ചാർജ്ജ് എടുക്കുകയും ചെയ്തു. തുടർന്ന് വിവിധ കാലഘട്ടങ്ങളിൽ ആയി ശ്രീ. എം. ജോർജ്ജ്കുട്ടി, ശ്രീമതി. ശ്യാമള റ്റി. തോമസ്‌, ശ്രീമതി. മേരി കോശി, ശ്രീമതി. പി.എ.സൂസമ്മ, ശ്രീമതി. റ്റി.ഏലിക്കുട്ടി, എന്നിവർ എച്ച്. എം. മാരായും ശ്രീ. എം. അച്ചൻകുഞ്ഞ്, ശ്രീമതി. ലിസ്സിമോൾ പി.വൈ. എന്നിവർ പ്രിൻസിപ്പൽ ഇൻ ചാർജ്ജ് മാരായും സേവനം അനുഷ്ഠിച്ചു. 2005 ഒക്ടോബർ 25നു മാത്യൂസ്‌ ദ്വീതിയൻ ബാവ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ ദിദിമോസ് പ്രഥമൻ ബാവ സ്കൂളിൻറെ  മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ബാവ 2010 നവംബർ 1 നു സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ പൌലോസ് ദ്വിതീയൻ കാതോലിക്ക ബാവ സ്കൂൾ മാനേജർ ആയി പ്രവർത്തിച്ചു വരുന്നു. പരിശുദ്ധ ബാവ തിരുമനസ്സിൻറെ ക്രിയാത്മകമായ ഇടപെടലുകൾ മൂലം 2014  ജൂൺ മാസത്തിൽ  ഈ സ്കൂൾ ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു. 13.03.2015 ൽ പുതിയ ഹയർ സെക്കണ്ടറി കെട്ടിടത്തിനു പരിശുദ്ധ ബസേലിയോസ് മാർത്തോമ പൌലോസ് ദ്വിതീയൻ കാതോലിക്ക ബാവ തിരുമനസുകൊണ്ട് തറക്കല്ല് ഇടുകയും പണി ആരംഭിക്കുകയും ചെയ്തു. സയൻസ്, കോമേഴ്സ് വിഷയങ്ങളിൽ ഓരോ ബാച്ചുകൾ വീതം അനുവദിക്കപെട്ടു. ശ്രീമതി. ദീനാമ്മ ജി. പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ആയി സേവനം അനുഷ്ഠിച്ചു വരുന്നു. 11.01.2017 ൽ കെട്ടിടത്തിൻറെ താഴത്തെ നിലയുടെ പണിപൂർത്തീകരിച്ചു പരിശുദ്ധ കാതോലിക്ക ബാവ തിരുമനസുകൊണ്ട് കൂദാശ ചെയ്തു ഹയർ സെക്കണ്ടറി ക്ലാസ്സുകൾ ഭാഗീകമായി പ്രവർത്തനം ആരംഭിച്ചു. 2018 നവംബർ 26നു പണി പൂർത്തീകരിച്ച ബഹുനില കെട്ടിടത്തിൻറെ പൂർണ്ണ കൂദാശാ കർമ്മം രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കന്മാരുടെ സാന്നിധ്യത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൌലോസ് ദ്വിതീയൻ കാതോലിക്ക ബാവ തിരുമനസിൻറെ മുഖ്യ കാർമ്മികത്വത്തിലും കൊട്ടാരക്കര ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യുഹാന്നോൻ മാർ തെവോദോറോസ് തിരുമേനിയുടെ സഹ കാർമ്മികത്വത്തിലും നടത്തപെടുകയും ഹയർ സെക്കണ്ടറി ക്ലാസ്സുകൾ പൂർണ്ണമായും പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
സ്കൂളിൻറെ അക്കാദമികവും ഭൗതീകവുമായ കാര്യങ്ങൾക്കു ശ്രീ. ജി. ജോർജ്ജ് കുട്ടി, ശ്രീ. Er. റോയി വൈരമൺ എന്നിവർ മേൽനോട്ടം വഹിച്ചുകൊ ണ്ടിരിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1,553

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1267443" എന്ന താളിൽനിന്ന് ശേഖരിച്ചത്