"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
21:24, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
== സമർപ്പണം == | == സമർപ്പണം == | ||
മലപ്പുറം ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന സ്കൂൾവിക്കി പുരസ്കാര ചടങ്ങിൽ കോഴിക്കോട് ജില്ലയിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം വിദ്യാഭ്യാസമന്ത്രി പ്രൊഫസർ c രവീന്ദ്രനാഥിൽ നിന്നും ഏറ്റുവാങ്ങുമ്പോൾ സദസ്സിൽ ഒരമ്മ തന്റെ മകൻ ജീവിതാഭിലാഷമായി ഏറ്റെടുത്ത കർമ്മത്തിന്റെ പൂർത്തീകരണം കൺകുളിർക്കെ കാണുന്നുണ്ടായിരുന്നു.വിധി മറ്റൊന്നായിരുന്നെങ്കിൽ ഈ സദസ്സിന്റെ മുൻപന്തിയിൽ ഞങ്ങളോടൊപ്പം ശ്രീ ശബരീഷ് സർ ഉണ്ടാകുമായിരുന്നു എന്ന് ഒരു നിമിഷം തേങ്ങലോടെ ഓർത്തുപോയി. സ്കൂൾ വിക്കി എന്ന ആശയം സഫലമാക്കാൻ വേണ്ടി അഹോരാത്രം പരിശ്രമിച്ച ശബരീഷ് സാറിന്റെ അമ്മയുടെയും ഭാര്യയുടെയും സാന്നിധ്യത്തിൽ അവാർഡ് ഏറ്റുവാങ്ങാൻ ആയതിൽ തികഞ്ഞ അഭിമാനം തോന്നി.തുടർന്ന് ഞങ്ങൾ ഏറ്റവും ആദരിക്കപ്പെടേണ്ട ശബരീഷ് സാറിന്റെ അമ്മയെ കാണാൻ ചെന്നപ്പോൾ മനുഷ്യത്വം മരിക്കാത്ത ഓർമ്മയുടെ കുത്തൊഴുക്ക് കണ്ണിലൂടെ മിന്നിമറയുന്നത് വേദനയോടെ ഞങ്ങൾ നോക്കിനിന്നു കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞുപോയ മുഹൂർത്തങ്ങളിലൂടെ കടന്നുപോകുമ്പോൾ ശബരീഷ് സാറിന്റെ അദൃശ്യസാന്നിധ്യം ഞങ്ങൾ അനുഭവിച്ചറിയുകയായിരുന്നു .കുറച്ചു സമയത്തേക്കെങ്കിലും അമ്മയുടെ സ്നേഹവാത്സല്യങ്ങൾ അനുഭവിക്കാൻ ഭാഗ്യം ഉണ്ടായി എന്നത് ഏറെ സന്തോഷകരമാണ്. ഒടുവിൽ യാത്രപറഞ്ഞിറങ്ങുമ്പോൾ ആ തേജസുറ്റ മുഖത്തേക്ക് നോക്കി മനസ്സ് മന്ത്രിച്ചു ജീവിതത്തിന്റെ വഴിത്താരയിലൂടെ നീളം അമ്മയ്ക്ക് അഭിമാനിക്കാം കർമ്മനിരതനായ അമ്മയുടെ മകനെ ഓർത്ത് പ്രിയ ശബരീഷ് സാർ അങ്ങേയ്ക്ക് അഭിമാനിക്കാം സ്നേഹനിധിയായ അമ്മയുടെ മകനായി പിറന്നതിൽ, അവരുടെ ഞങ്ങളുടെ മനസ്സിൽ എന്നെന്നും ജീവിക്കുന്നു എന്നതിൽ. |