Jump to content
സഹായം

"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:


വിവിധ വിഷയങ്ങളെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ്‌കൾ നടത്തി വരുന്നു.
വിവിധ വിഷയങ്ങളെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ്‌കൾ നടത്തി വരുന്നു.
ശാസ്ത്രരംഗം
ശാസ്ത്രബോധവും യുക്തി ചിന്തയും സാംസ്‌കാരികമായി സ്വാംശീകരിച്ച തലമുറ പുരോഗതിയിലേക്കുള്ള കുതിപ്പിന് അനിവാര്യമാണ്. ചോദ്യങ്ങൾ ചോദിക്കുകയും പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെടുകയും ചെയ്തുകൊണ്ടാണ് മനുഷ്യസമൂഹം മുന്നേറിയത്. പാഠപുസ്തകത്തിന് അപ്പുറത്ത് വിശാലമായ അറിവു സമ്പാദനത്തിന്റെ രീതികൾ സുപരിചിതം ആകും വിധം ശാസ്ത്രപഠനം വികസിക്കേണ്ടതുണ്ട്. ഇതിനായി സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളെ ഏകോപിപ്പിച്ചുകൊണ്ട് ശാസ്ത്രരംഗം എന്ന പേരിൽ ഒരു പ്രവർത്തന സമിതി വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചു. അതിന്റെ ഭാഗമായി ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വെള്ളമുണ്ടയിൽ  ശാസ്ത്രരംഗം സമിതി രൂപീകരിക്കുകയുണ്ടായി. സ്കൂൾ തല ഉദ്ഘാടനം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ 26/09/21 ന് ഐ എസ് ആർ ഒ സയൻസ് എൻജിനീയറും സ്കൂളിലെ  പൂർവ വിദ്യാർത്ഥിയുമായ ശ്രീ നിർമ്മൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ജി വി എച്ച് എസ് എസ് കെമിസ്ട്രി അധ്യാപകൻ ശ്രീ എം ബെന്നി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.പ്രപഞ്ചത്തിന്റെ ഉല്പത്തിയെപ്പറ്റിയും ജീവന്റെ ആവിർഭാവം മുതൽ ഇന്ന് മനുഷ്യൻ എത്തിനിൽക്കുന്നത് വരെയുള്ള യാത്രയുടെ ശാസ്ത്രീയ നിഗമനങ്ങളും,ആധുനികശാസ്ത്രത്തിന്റെ വളർച്ചയും അതിന്റെ നാഴികക്കല്ലുകളും, ശാസ്ത്രം മാനവിക പുരോഗതിക്ക് നൽകിയ ഗുണങ്ങളും അത് ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ചും,വിശദമായി ചർച്ച ചെയ്യുകയുണ്ടായി.
ശാസ്ത്രരംഗം സമിതിയുടെ ഭാഗമായി വിദ്യാലയത്തിൽ ധാരാളം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.
18/09/21 ന് ശാസ്ത്രരംഗം സംസ്ഥാന സമിതി "പ്രതിഭയോടൊപ്പം " എന്ന പരിപാടി സംഘടിപ്പിച്ചു. LIGO ശാസ്ത്രജ്ഞനും ICTS-TIFR ലെ  ഗുരുത്വ തരംഗ ഭൗതികശാസ്ത്ര ഗവേഷകനുമായ  പ്രൊഫസർ അജിത്ത് പരമേശ്വരൻ ആണ് കുട്ടികളോട് സംവദിച്ചത്. ഭൗതികശാസ്ത്രത്തിന്റെ  പുതിയ മേഖലകളെക്കുറിച്ച് അദ്ദേഹം കുട്ടികളുമായി ചർച്ച ചെയ്തു.വിദ്യാലയത്തിലെ കുട്ടികൾ ഓൺലൈനായി ക്ലാസിൽ പങ്കെടുക്കുകയുണ്ടായി.
<nowiki>*</nowiki>അന്താരാഷ്ട്ര ബഹിരാകാശ വാരം
<nowiki>*</nowiki> അന്താരാഷ്ട്ര ബഹിരാകാശ വാരവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിലെ കുട്ടികൾക്ക് വേണ്ടി ഒരു ക്വിസ് മത്സരം ഓൺലൈനായി  സംഘടിപ്പിക്കുകയുണ്ടായി. ധാരാളം കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി.
ശാസ്ത്രരംഗം ജില്ലാ സമിതിയുടെ ഭാഗമായി വിവിധ തരത്തിലുള്ള മത്സരങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. പ്രാദേശിക ചരിത്രരചന
ചരിത്രമുറങ്ങുന്ന മണ്ണാണ് ഓരോ പ്രദേശവും പക്ഷേ ചരിത്രഗ്രന്ഥങ്ങളിൽ പലപ്പോഴും ഈ പ്രദേശങ്ങൾ അർഹിക്കുന്ന പ്രാധാന്യത്തോടെ അടയാളപ്പെടുത്തിയിട്ടില്ല. അത്തരം ഒരു പ്രദേശമാണ് വെള്ളമുണ്ട. ചരിത്രത്തിലെ വിസ്മരിക്കപ്പെട്ട ആ ഏടുകൾ മനസ്സിലാക്കുന്നതിനും വരും തലമുറയ്ക്ക് അത് പകർന്നു നൽകുവാനും ഇത്തരമൊരു പ്രവർത്തനത്തിലൂടെ സാധിച്ചു. കുട്ടികളിൽ ചരിത്രാന്വേഷണ ത്വര വളർത്തുവാൻ ഈ പ്രവർത്തനത്തിലൂടെ കഴിഞ്ഞു. വെള്ളമുണ്ട യുടെ ഭൂമിശാസ്ത്ര സവിശേഷതകൾ സ്ഥലനാമോൽപത്തി കൃഷി പരിസ്ഥിതി വിദ്യാഭ്യാസം രാഷ്ട്രീയം ഭരണസംവിധാനങ്ങൾ, സാമൂഹിക വ്യവസ്ഥ സംസ്കാരം ഗതാഗത സംവിധാനങ്ങൾ ചികിത്സാരീതികൾ ആരോഗ്യശീലങ്ങൾ തൊഴിൽ കൂട്ടായ്മകൾ അവകാശ പോരാട്ടങ്ങൾ,സാമൂഹിക വിവേചനങ്ങൾ,വിനോദങ്ങൾ, സാമ്പത്തികാവസ്ഥ,അധികാരരൂപങ്ങൾ,നാടിന്റെ വികസനത്തിന് ചാലക ശക്തികൾ ആയ മഹാരഥന്മാർ, ചരിത്രശേഷിപ്പുകൾ, കുടിയേറ്റങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ,വാണിജ്യം,കമ്പോള ചൂഷണം തുടങ്ങിയ ഒട്ടനവധി മേഖലകളിലെ ചരിത്രം കുട്ടികൾ അന്വേഷിച്ചറിഞ്ഞു.
         
<nowiki>*</nowiki>ശാസ്ത്ര ലേഖനം
"മഹാമാരികളും മനുഷ്യന്റെ അതിജീവനവും" എന്ന വിഷയത്തിൽ ആണ് സ്കൂൾതലത്തിൽ ശാസ്ത്ര ലേഖനമത്സരം നടത്തിയത്. മനുഷ്യചരിത്രത്തിലെ മഹാമാരികളും അതിൽ നിന്നുള്ള മനുഷ്യന്റെ അതിജീവനങ്ങളും ഇപ്പോൾ നാം കടന്നുപോയിക്കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയുടെ കാലഘട്ടവും തമ്മിലുള്ള താരതമ്യപഠനം ആണ് കുട്ടികൾ നടത്തിയത്.
വീട്ടിൽനിന്ന് ഒരു പരീക്ഷണം
       വീട്ടിൽ ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് കുട്ടികൾ പരീക്ഷണം നടത്തിയത്. ഭൗതികശാസ്ത്രത്തിലെ യും രസതന്ത്രത്തിലെയും സിദ്ധാന്തങ്ങൾ  ഉപയോഗിച്ച് നൂതനമായ ആശയങ്ങളിലൂടെ പരീക്ഷണങ്ങൾ നടത്തി വിജയിക്കുവാൻ കുട്ടികൾക്ക് കഴിഞ്ഞു.
<nowiki>*</nowiki>പ്രവർത്തിപരിചയം, * ചുറ്റുപാടുകളിൽ നിന്നും ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചുള്ള  കലാപരമായ നിർമ്മാണങ്ങൾ ആണ് കുട്ടികൾ നടത്തിയത്. അതിൽ കളിമൺ ശിൽപം ആണ് ശ്രദ്ധിക്കപ്പെട്ടത്. കുടവും ഏന്തി പോകുന്ന സ്ത്രീയുടെ രൂപമായിരുന്നു നിർമ്മിച്ചത്.
<nowiki>*</nowiki> *എന്റെ ശാസ്ത്രജ്ഞൻ- ജീവചരിത്രക്കുറിപ്പ്,
    ആ വിവിധങ്ങളായ ശാസ്ത്ര മേഖലകളിൽ കഴിവ് തെളിയിച്ച ഇന്ത്യൻ ശാസ്ത്രജ്ഞരെ കുറിച്ചുള്ള ജീവചരിത്രക്കുറിപ്പുകൾ ആണ് കുട്ടികൾ തയ്യാറാക്കിയത്. ഇതിൽ നിന്നും
ആധുനിക ഇന്ത്യയുടെ മിസൈൽമാൻ എന്നറിയപ്പെടുന്നതും മുൻ രാഷ്ട്രപതിയും ആയ ഡോക്ടർ  എ പി ജെ അബ്ദുൽ കലാമിന്റെ ജീവചരിത ജീവചരിത്രക്കുറിപ്പ് ആണു സ്കൂൾതലത്തിൽ ശ്രദ്ധയാകർഷിച്ചത്.
തിരഞ്ഞെടുത്ത കുട്ടികൾ സബ് ജില്ലാ തലത്തിൽ മത്സരിക്കുകയുണ്ടായി.
3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1251004" എന്ന താളിൽനിന്ന് ശേഖരിച്ചത്