"ജി എൽ പി എസ് മരക്കടവ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് മരക്കടവ്/ചരിത്രം (മൂലരൂപം കാണുക)
12:51, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}വയൽനാട് എന്ന് അന്വർത്ഥമുള്ള വയനാട്ടിലെ വീര ധീര സ്വാതന്ത്ര്യ സമര പോരാളിയായ കേരളവർമ പഴശ്ശിരാജയുടെ പാദ സ്പർശത്താൽ അനുഗ്രഹീതമായ, സീതാദേവിയുടെ ആവാസത്താൽ ഐശ്വര്യ സമ്പൂർണമായ പുൽപ്പള്ളിയിലെ മരക്കടവ് എന്ന പ്രദേശത്താണ് ഈ വിദ്യാലയം .ഗവ. എൽ . പി. സ്കൂൾ പുൽപള്ളി എന്ന് തന്നെയായിരുന്നു ആദ്യകാലത്തെ ഇതിൻറെ പേര്. | ||
പുൽപ്പള്ളിയിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഭൂരിഭാഗവും കടന്നു വന്നത് പുൽപ്പള്ളിയുടെ അതിർത്തിയിലൂടെ അരഞ്ഞാണിട്ടു ഒഴുകി വരുന്ന കബനി പുഴ കടന്നായിരുന്നു.കുടിയേറ്റ ജനതയ്ക്ക് തങ്ങളുടെ പിഞ്ചു കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിക്കുവാൻ ഒരു പ്രൈമറി വിദ്യാലയം അത്യന്താപേക്ഷിതമായിരുന്നു . അതിനുള്ള കൂട്ടായ ആലോചനയുടെയും പരിശ്രമത്തിന്റെയും ഫലമായി ശ്രീമാൻ എൻ. ജെ . വർക്കി നീർനാനിക്കൽ, നെല്ലക്കൽ തോമസ് , പഴത്തോട്ടം വർക്കി , മഞ്ഞാടിയിൽ വർക്കി, പുതുപ്പറമ്പിൽ ചെറിയാൻ, ഞൊണ്ടന്മാക്കാൾ തോമസ് എന്നിവരുടെയും ഇന്നാട്ടിലെ നല്ലവരായ നാട്ടുകാരുടെയും നേതൃത്വത്തിൽ മരക്കടവിൽ കബനി പുഴയുടെ തീരത്തു ആദ്യാക്ഷരത്തിന്റെ ദീപം തെളിയിച്ചുകൊണ്ട് 1955 നവംബർ 21 നു ഒരു വിദ്യാലയം ആരംഭിക്കുകയുണ്ടായി. ഇതിനായി പരിശ്രമിച്ച മറ്റു പല വ്യക്തികളുമുണ്ട് . | |||
എൻ. ജെ. ജോൺ എന്ന അദ്ധ്യാപകനായിരുന്നു തുടക്കത്തിൽ സ്കൂളിന്റെ ചാർജ് വഹിച്ചതു . സ്കൂൾ രേഖ പ്രകാരം പുതുപ്പറമ്പിൽ പി. സി. തോമസ്, എങ്കിട്ട ഗൗഡർ മുതൽ പേരാണ് ഈ സ്കൂളിലെ ആദ്യ കാല വിദ്യാർഥികൾ . | |||
കബനി പുഴയുടെ രൂപ ഭാവങ്ങൾ ഇടക്കിടെ മാറിക്കൊണ്ടിരിക്കും . വേനലിൽ പൊട്ടിച്ചിരിച്ചു ശാലീനയായി ഒഴുകുന്ന പുഴ മഴക്കാലമായാൽ രൗദ്രഭാവം പൂണ്ടു അലറിത്തുള്ളി കരയെ കാർന്നു തിന്നുകൊണ്ടാവും ഒഴുകുക . അതുകൊണ്ടുതന്നെ പുഴയുടെ തീരത്തു നിന്ന് സ്കൂളിനെ കുറച്ചുകൂടി ഉയരത്തിലേക്ക് മാറ്റി സ്ഥാപിക്കേണ്ടി വന്നു . അങ്ങനെ ശ്രീമാൻ പഴയ തോട്ടത്തിൽ വർക്കി എന്ന മാന്യ വ്യക്തി നൽകിയ ഒരേക്കർ പത്തു സെന്റ് സ്ഥലത്തേക്ക് ,അതായതു ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി. |