"ശാലേം യു.പി.സ്കൂൾ വെണ്മണി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശാലേം യു.പി.സ്കൂൾ വെണ്മണി/ചരിത്രം (മൂലരൂപം കാണുക)
12:18, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}മുളക്കുഴ - വെൺമണി വില്ലേജുകളുടെ സംഗമസ്ഥാനമായ കൊഴുവല്ലൂർ ഗ്രാമത്തിന്റെ പ്രകൃതിരമണീയമായ കുന്നിൻപുറത്തു ദേശത്തിന്റെ തിലകക്കുറി യായി ഈ സരസ്വതീക്ഷേത്രം നിലകൊള്ളുന്നു.ഈ വിദ്യാലയം നിൽക്കുന്ന സ്ഥാനത്ത് ഒരു വഴിയമ്പലവും (സത്രം ) ചുമടുതാങ്ങിയും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഗതാഗതസൗകര്യങ്ങൾ ഇല്ലാതിരുന്ന ഒരു കാലത്ത് ദീർഘയാത്രികർക്കും സമീപചന്തകളിൽ കാർഷികോല്പന്നങ്ങൾ കൊണ്ടുപോകുന്നവർക്കും ഒരു വിശ്രമസങ്കേതമായിരുന്നു. ഈ മുക്കിന് 'വഴിയമ്പലം മുക്കെ'ന്നും, പിന്നീട് സ്ഥാപിച്ച ഈ വിദ്യാലയത്തിന് 'വഴിയമ്പലപള്ളിക്കൂടം ' എന്നും പേരുണ്ടായിരുന്നു. പിന്നീട് ഈ പേര് അപ്രത്യക്ഷമായി; വെൺമണി ശാലേം സ്കൂൾ എന്ന് ഇന്നറിയപ്പെടുന്നു. വെൺമണിയുടെ ഹൃദയഭാഗത്തുനിന്ന് ഉയർന്നു നിൽക്കുന്ന ഈ മലയിൽ വന്നു താമസിച്ച് സ്ഥാപിച്ച ഒരു സ്കൂളായതിനാൽ ഇത് ഇപ്പോഴും വെൺമണി ശാലേം സ്കൂൾ എന്ന് അറിയപ്പെടുന്നു. | ||
ആദ്യകാലത്ത് വഴിയമ്പലത്തോടുചേർത്ത് ഒരു കുടിപ്പള്ളിക്കൂടം (നിലത്തെഴുത്താലയം )ആരംഭിച്ചു. അതായത് വിദ്യാരംഭം കുറിക്കുന്ന ആദ്യത്തെ വിദ്യാനികേതനം. വെൺമണി കുടിപ്രദേശത്തുനിന്ന് കുടിയേറിപാർത്ത പൂർവപിതാക്കന്മാരുടെ കുഞ്ഞുങ്ങൾക്ക് അക്ഷരഭ്യാസം നൽകുന്ന കളരിയായി ഇതുമാറി. | |||
വെണ്മണി ശാലേം മാർത്തോമ്മ ഇടവകയുടെ ഉടമസ്ഥതയിലും മേൽനോട്ടത്തിലും ഈ നിലത്തെഴുത്തു സ്കൂൾ ഒരു ലോവർ പ്രൈമറി സ്കൂളായി ഉയർന്നു.ഒന്നാം ക്ലാസ്സ് ഒരു ഷെഡിലാരംഭിച്ചു. ആദ്യത്തെ അധ്യാപകനായി പെണ്ണുക്കര കൊല്ലന്റെ വടക്കേതിൽ കെ എം ഫിലിപ്പു സാർ വന്നതോടെ, ഈ വിദ്യാപീഠം അതിന്റെ പുരോഗതിയുടെ ചവിട്ടുപടികൾ കയറുകയായി. രണ്ടാം ക്ലാസ്സിൽ ഈ ദേശത്തെ ആരാധ്യപുരുഷനായ കള്ളോട്ടു മാധവകുറുപ്പു സാർ അധ്യാപകനായി വന്നു. സൽസ്വഭാവികളും സത്യസന്ധരും ആരാധ്യരുമായ അധ്യാപകരുടെ സ്ഥിരോത്സാഹത്താൽ ഈ വിദ്യാലയം വളർന്ന് ഒരു മലയാളം മിഡിൽ സ്കൂളായി. 1 മുതൽ 7 വരെയുള്ള മലയാളം സ്കൂളിന്റെ ഭരണസാരഥി യായി ദീർഘകാലം സേവനം അനുഷ്ഠിച്ച കീരിക്കാട്ടു കെ എം ശമുവേൽ സാർ തന്റെ പിൻഗാമിയായി പ്രവർത്തിച്ച കെ സി ചാക്കോ സാർ എന്നിവരെ കൃതജ്ഞതാപൂർവം സ്മരിക്കുന്നു. പടനിലത്തുസാർ എന്നു കേട്ടാൽ മതി സ്കൂൾ അന്തരീക്ഷം ശാന്തം. | |||
ചാക്കോസാർ എന്ന് സ്വയം അഭിസംബോധന ചെയ്യുന്ന സാക്ഷാൽ ചാക്കോസാറിന്റെ ഭരണസാരഥ്യകാലം സ്കൂളിന്റെ കലാസാംസ്കാരിക മണ്ഡല വികസനത്തിന്റെ സുവർണകാലമായിരുന്നു. | |||
1926 ൽ സ്ഥാപിതമായ സ്കൂൾ 2001 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. 2016 ൽ നവതിയും ആഘോഷിച്ചു. | |||
10 അധ്യാപകരും ഒരു അനധ്യാപകനും അടങ്ങുന്ന ഒരു ടീം പ്രവർത്തിക്കുന്നു. |