"ജി യു പി എസ് തരുവണ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് തരുവണ/ചരിത്രം (മൂലരൂപം കാണുക)
14:34, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022ചരിത്രം താളിലേക്ക് മാറ്റി
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം താളിലേക്ക് മാറ്റി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
'''ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി വെള്ളമുണ്ട പഞ്ചായത്തിൽ പൊരുന്നന്നൂർ വില്ലേജിൽ ഉൾപ്പെടുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് ഈ പ്രദേശത്തിൻറെ നിറവും ഗന്ധവും തുടിപ്പും, ആത്മാവുമായ തരുവണ ഗവ. യൂ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇവിടെ നിന്നും മാനന്തവാടി ടൗണിലേയ്ക്ക് പത്തു കിലോമീറ്റർ ദൂരമുണ്ട് . പുരാതനകാലത്ത് മാനന്തവാടിയിൽ നിന്നും വൈത്തിരിയിലേക്ക് കുതിരപ്പാണ്ടി റോഡിലൂടെ പോയിരുന്ന വണ്ടികളിൽ നിന്നും ചുങ്കം ഈടാക്കിയിരുന്ന സ്ഥലമാണിത്. തരൂ , അണ എന്നീ രണ്ടു വാക്കുകൾ യോജിച്ചാണ് തരുവണ എന്ന പേരുണ്ടായത്. അന്ന് പ്രചാരത്തിലുണ്ടായിരുന്ന നാണയമാണ് അണ. വലിയ വണ്ടികൾക്ക് നാലണയും ചെറിയവയ്ക്ക് രണ്ടണയുമാണ് ചുമത്തിയിരുന്നതെന്ന് പഴമക്കാർ പറയുന്നു.''' | |||
1896 -ൽ സാമൂഹ്യ പ്രവർത്തകനും വിദ്യാഭ്യാസ തല്പരനുമായ ശ്രീ കോരൻകുന്നേൽ മൊയ്തു ഹാജി യുടെ നേതൃത്വത്തിൽ നടയ്കലിൽ ആരംഭിച്ച ആശാൻ കളരിയാണ് തരുവണ ഗവ.യൂപി സ്‌കൂളിന്റെ ആദ്യ രൂപം. തുടർന്ന് അദ്ദേഹത്തിന്റെ ശ്രമഫലമയി മലബാർ ഡിസ്‌ട്രിക്റ്റ് ബോർഡിന്റെ കീഴിൽ 1907- ൽ ഒരു എലമെന്ററി സ്കൂൾ തരുവണയിൽ അനുവദിക്കപ്പെട്ടു . സ്കൂൾ പ്രവർത്തിക്കുന്നതിനാവശ്യമായ 27 സെന്റ് സ്ഥലം തരുവണയിലെ പള്ളിയാൽ ആലി ഹാജി സൗജന്യമായി നൽകി. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ആധുനിക വിദ്യാഭാസം പ്രചരിപ്പിക്കാനുള്ള തീരുമാനം ഉണ്ടായ സന്ദർഭത്തിൽ തന്നെ അതിനു വിത്തു പാകാൻ വളരെ പിന്നാക്കക്കാരായിരുന്ന ഈ പ്രദേശത്തുകാർക്ക് സാധിച്ചു എന്നത് ശ്രദ്ദേയമായ കാര്യമാണ്. 1971 ൽ എലിമെന്റെറി സ്കൂൾ യൂ പി സ്കൂളായി ഉയർത്തുകയുണ്ടായി. 1971 വരെ പ്രതിവർഷം ശരാശരി 14 വിദ്യാർത്ഥികളായിരുന്നു ഉണ്ടായിരുന്നത് . 1971 നു ശേഷം വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായപ്പോൾ സ്കൂളിന്റെ പ്രവർത്തനം സമീപത്തെ മദ്രസയിലേക്കു കൂടി താൽക്കാലികമായി വ്യാപിപ്പിച്ചു. ഏതാണ്ട് ഒന്നര ദശാബ്ദക്കാലം ഈ അവസ്ഥ തടർന്നു. 1980 കളുടെ അവസാനം അഡ്വ. കെ കെ കുഞ്ഞബ്ദുള്ള ഹാജി 10 സെന്റ് സ്ഥലം സ്കൂളിന് നൽകുകയും നാട്ടുകാരുടെ ശ്രമഫലമായി അവിടെ ഒരു ഓലഷെഡും വെള്ളമുണ്ട പഞ്ചായത്ത് ജെ ആർ വൈ പദ്ധതിയിൽ രണ്ട്മുറി കെട്ടിടവും പണിതതോടെ മദ്രസയിൽ നടന്നുവന്നിരുന്ന സ്കൂൾ ക്ലാസ്സുകൾ സ്കൂളിന്റെ കെട്ടിടത്തിലേക്കേ് തന്നെ മാറ്റാൻ കഴിഞ്ഞു. അഡ്വ. കെ കെ കുഞ്ഞബ്ദുള്ള ഹാജി 22സെന്റ് സ്ഥലം കൂടി സ്കൂളിന് സൗജന്യമായി നൽകുകയും ഡി പി ഇ പി , ജില്ലാ പഞ്ചായത്ത് , എം പി & എം എൽ എ തുടങ്ങിയ വിവിധ ശ്രോതസ്സുകളിൽ നിന്നം ലഭ്യമായ ഫണ്ടുകളുപയോകിച്ച് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഉണ്ടായതോടെ തരുവണ യൂ പി സ്ഖൂൾ അനുദിനം പഠന പഠനേതര മേഖലകളിൽ പുരോഗമിക്കാൻ തുടങ്ങി .26 വർഷക്കാലം സ്കൂളിന്റെ പി ടി എ പ്രസിടണ്ടായി സേവനമനുഷ്ടിച്ച ശ്രീ സി എച് അബ്ദുല്ല സ്കൂളിന്റ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഒരു പ്രമുഖ വ്യക്തിയാണ് . ഹെഡ്‌മാസ്ററർ ആയി റിട്ടയർ ചെയ്ത കെ. ബാബു ഹാജി , കെ സി ആലി , സി മമ്മു ഹാജി ,സി എഛ് അഷ്റഫ്, നജ്മദ്ദീൻ കെ സി കെ , നൗഫൽ പള്ളിയാൽ തുടങ്ങിയവരും സ്കൂളിന്റെ പി ടി എ പ്രസിഡണ്ടുമാരായിട്ടുണ്ട്. കുഞ്ഞമ്മത് മുണ്ടാടത്തിൽ ആണ് ഇപ്പോഴത്തെ പ്രസിഡണ്ട്. | |||
വിദ്യാഭ്യാസരംഗത്ത് പിന്നോക്കമായിരുന്ന തരുവണയുടെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറം കുറിച്ച ഈ സ്കൂളിൽ ഇന്ന് ഒന്ന് മുതൽ ഏഴ് വരെ 861 കുട്ടികളും പ്രീ പ്രൈ മറി വിഭാഗത്തിൽ നൂറ്റി അൻപതും കുട്ടികൾ വിദ്യ നുകർന്നുകൊണ്ടിരിക്കുന്നു. ഒട്ടേറെ ബാലാരിഷ്ടതകൾ തരണം ചെയ്ത് ഭൗതികവും അക്കാദമികവുമായ മികവു പുലർത്തിക്കൊണ്ട് മികച്ച വിദ്യാലയമായി ഈ സ്ഥാപനം തലയുയർത്തി നിൽക്കുന്നു. ഈ അക്ഷര സിരാകേന്ദ്രത്തിന്റെ വളർച്ചയ്കും പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുന്നു. |