Jump to content
സഹായം

"ജി. എച്ച്. എസ്. എസ്. പാക്കം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
കാസർഗോഡ് ജില്ല,ഹോസ്ദുർഗ് താലൂക്ക്,പള്ളിക്കരപഞ്ചായത്തിലെ പനയാൽ വില്ലേജിൽപ്പെട്ട ഈ വിദ്യാലയം പള്ളിക്കര - പെരിയ റോഡിനോരം  ചേർന്ന് കണ്ണംവയൽ എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. പെരിയാറോഡ് ജംഗ്ഷനിൽനിന്ന് ഏകദേശം രണ്ടരകിലോമീറ്റർ കിഴക്ക് മാറിയാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്. 1955ൽ ഒരോലഷെഡ്ഡിലാണ് ഈ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. ആദ്യ വെക്കേഷൻകാലത്ത് കാറ്റിൽ തകർന്നുപോയ സ്ക്കൂൾ പാക്കം കണ്ണംവയൽ അമ്പലത്തിന്റെ കലവറയിലേക്കു മാറി. തൊട്ടടുത്ത് ഓലയും പുല്ലുംകൊണ്ട് ഒന്നും രണ്ടും ക്ലാസ് മുറികൾ നിർമ്മിച്ചു. 1960ൽ കൂക്കൾ കുഞ്ഞമ്പുനായരുടെ വാടകകെട്ടിടത്തിൽ upക്ലാസുകൾ ആരംഭിച്ചു. അപ്പോഴും എല്ലാക്ലാസുകളും നടത്താൻ ആ കെട്ടിടം മതിയായില്ല. 1963ൽ ശ്രീ.കെ .ചന്ദ്രശേഖരൻ കേരളത്തിന്റെ നിയമകാര്യമന്ത്രിയായ അവസരത്തിലാണ് പാക്കം ഗവൺമെന്റ് ഹൈസ്ക്കൂളിലെ പ്രധാന കെട്ടിടം - പാക്കം ഗവൺമെന്റ് യു.പി സ്ക്കൂളിന് വേണ്ടി - ഉദ്ഘാടനം ചെയ്യപ്പെട്ടത്. അന്നുമുതൽ ഈ പ്രദേശത്തിന്റെ അക്ഷരവെളിച്ചമായി തീർന്ന ഈ വിദ്യാലയം 1990ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. പള്ളിക്കര പഞ്ചായത്തിലുള്ള ഹൈസ്ക്കൂളുകളിൽവച്ച് ഉയർന്ന പഠന നിലവാരവും മികച്ച വിജയശതമാനവും തുടർച്ചയായി നേടുവാൻ ഈ വിദ്യാലയത്തിനു കഴിയുന്നുണ്ട്.{{PHSSchoolFrame/Pages}}
203

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1227811" എന്ന താളിൽനിന്ന് ശേഖരിച്ചത്