Jump to content
സഹായം

"എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
No edit summary
വരി 1: വരി 1:
 
ശ്രീ മന്നത്ത് പത്മനാഭൻ സമുദായ സേവനത്തിന്റെയും വിദ്യാഭ്യാസപ്രവർത്തനത്തിന്റെയും മൂർത്തീമദ്ഭാവമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല സ്‍ഥാപനങ്ങളിൽ ശ്രദ്ധേയമായ ഒരു സരസ്വതീ മന്ദിരമാണ് കരുവാറ്റ ഹൈസ്കൂൾ.അനേകം പ്രതിഭാശാലികളെയും പ്രഗത്ഭന്മാരെയും ഈ സരസ്വതിക്ഷേത്രം കാഴ്ചവെച്ചിട്ടുണ്ട്. സരസ്വതിമന്ദിരത്തിന്റെ പ്രതിഷ്ഠാപനകർമ്മം, സങ്കല്പശക്തിയിൽ അദ്വിതീയനും , ധനദാനത്തിൽ അത്യുദാരനും, സുപ്രസിദ്ധ കുടുംബജാതനുമായ സമുദായത്തിൽ ശ്രീ കേശവക്കുറുപ്പ് അവർകൾ 1099 വൃശ്ചികം 27 ന് നിർവഹിച്ചു. ആ മഹാൻ തന്നെയാണ് ഈ വിദ്യാലയത്തിന് ആവശ്യമായ സ്‍ഥലവും ദാനം ചെയ്തത്. ഈ സ്‍ഥാപനത്തിന്റെ ആരംഭ കാലം മുതൽ ഇതിനോടു സഹകരിച്ചും പ്രവർത്തിക്കുകയും ക്ലേശങ്ങളിലെല്ലാം പങ്കുകൊളളുകയും ധാരാളം ധനം ദാനം ചെയ്യുകയും ചെയ്തിട്ടുളള ശ്രീ കലവറ ശങ്കരപ്പിളള , നാരായണപുരത്ത് നാരായണപണിക്കർ ,ഇല്ലിക്കുളത്തു കൃഷ്ണക്കുറുപ്പ് , കരിങ്ങമൺ മഠത്തിൽ നാരായണ നമ്പൂതിരി, പുത്തിയിൽ ശ്രീ സുബ്രഹ്മണ്യൻ മൂത്തത് അവർകളും ഞങ്ങളുടെ കൃതജ്ഞതാപൂർവ്വമുളള അഭിനന്ദനത്തിന് സവിശേഷം പാത്രവാന്മാരാണ്. എല്ലാ സമുദായക്കാരും ഈ സ് ഥാപനത്തെ സഹായിച്ചിട്ടുണ്ടെങ്കിലും കെട്ടുതെങ്ങ് തന്നും സംഭാവനകൾ നൽകിയും മറ്റെല്ലാപ്രകാരത്തിലും ആദ്യാവസാനം ഈ സ്ഥാപനത്തെ സഹായിച്ചിട്ടുളള ഈഴവസമുദായത്തെ പ്രത്യേകം സ്മരിക്കുകയാണ്. പ്രശസ്തരായ പല വ്യക്തികളും ഈ വിദ്യാലയം സന്ദർശിച്ചിട്ടുണ്ട് , 1103 ൽ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധി ,തിരുവിതാംകൂർ ദിവാനായിരുന്ന മി.എം.വാട്സ് , പണ്ഡിറ്റ് ജവഹർലാൽ നെഹ്രു , അതിർത്തി ഗാന്ധി എന്നറിയപ്പെടുന്ന ഖാൻ അബ്ദുൾ ഗാഫർഖാൻ,കെ.പി.എസ് മേനോൻ , കെ.വി. രങ്കസ്വാമി അയ്യങ്കാർ , ഉളളൂർ ,വളളത്തോൾ തുടങ്ങിയവർ അവരിൽ പ്രധാനികളാണ് . 1974 ൽ ഈ സ്കൂളിന്റെ കനകജൂബിലി ഗംഭീര പരിപാടികളോടെ ആഘോഷിച്ചു . ജൂബിലി സ്മാരകമായി നിർമ്മിച്ച മനോഹരമായ മൂന്നുനിലകെട്ടിടത്തിന് അന്നത്തെ എൻ.എസ്.എസ് ജനറൽ സെക്രട്ടറിയായ ശ്രീ.കിടങ്ങൂർ ഗോപാലകൃഷ്ണപിളള ശിലാസ്ഥാപനം നടത്തി. കനക ജൂബിലിയോടനുബന്ധിച്ചുളള "സ്മരണിക"യിലേക്ക് ആദരണീയരായ അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ശ്രീ .വി.വി.ഗിരി , ബഹു.ഗവർണർ എൻ.എൻ.വാഞ്ചു , മുൻ മുഖ്യമന്ത്രി ശ്രീ. സി.അച്യുതമേനോൻ , മുൻ മന്ത്രി ശ്രീ. ടി .കെ .ദിവാകരൻ ,ശ്രീ .ഇ.എം.എസ്.നമ്പൂതിരിപ്പാട് എന്നിവർ ആശംസകൾ അയച്ച് ധന്യമാക്കിയത് പ്രത്യേകം സ്മരിക്കുകയാണ്. പത്തൊൻപതു വർഷകാലം അദ്ധ്യാപനം തപസ്യയാക്കിയ ശ്രീ കൈനികര കുമാരപിളള സാർ‍ ആയിരുന്നു ഈ സരസ്വതി മന്ദിരത്തിന്റെ യുവത്വകാലം വരെയുളള രക്ഷകൻ.ആദ്യത്തെ ഹെഡ് മാസ്റ്ററായിരുന്നു ഇദ്ദേഹം.
87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1225939" എന്ന താളിൽനിന്ന് ശേഖരിച്ചത്