"വയലാർ ബി വി ഗവ. എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വയലാർ ബി വി ഗവ. എൽ പി സ്കൂൾ/ചരിത്രം (മൂലരൂപം കാണുക)
15:38, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
ചേർത്തല താലൂക്കിൽപട്ടണക്കാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ വയലാർ തീവണ്ടി ആഫീസിനും വിനോദ സഞ്ചാര കേന്ദ്രമായ അന്ധകാരനഴി ബീച്ചിനും സമീപത്തായി പാറയിൽ ഗ്രാമത്തിൽ ഒരു നൂറ്റാണ്ടിലേറെക്കാലമായി തലമുറകൾക്ക് അക്ഷര വെളിച്ചം സമ്മാനിച്ചു കൊണ്ട് വിളങ്ങി നിൽക്കുന്ന സരസ്വതി ക്ഷേത്രമാണ് ഭാരതി വിലാസം ഗവ: ലോവർ പ്രൈമറി സ്കൂൾ എന്ന വയലാർബി .വി .എൽ .പി.സ്കൂൾ . | |||
കൃഷിക്കാരും തൊഴിലാളികളുമായ സാധാരണക്കാരുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി സാമൂഹ്യനവോത്ഥാന നായകനായ ശ്രീ നാരായണ ഗുരുവിന്റെ നിർദ്ദേശപ്രകാരം പ്രദേശത്തെ പ്രമാണിയായ പാറയിൽ കുടുംബ കാരണവർ 50 സെന്റ് സ്ഥലത്തായി 1901 ലാണ് ഈ സ്കൂൾ ആരംഭിച്ചത്. പിന്നീട് സർക്കാരിലേക്ക് വിട്ടു നൽകുകയാണ് ഉണ്ടായിട്ടുള്ളത്. | |||
കേരളത്തിന്റെ | |||
രാഷ്ട്രീയനഭോമണ്ഡലത്തിൽ ഇതിഹാസ വനിതയായിമാറിയ ശ്രീമതി കെ.ആർ ഗൗരിയമ്മ ഉൾപ്പെടെയുള്ള പ്രമുഖരും പ്രഗത്ഭരുമായ നിരവധി രാഷ്ട്രീയ സാമൂഹ്യ വ്യക്തിത്വങ്ങൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചത് ഈ വിദ്യാലയ മുത്തശ്ശിയിലൂടെയാണ് എന്നത് നമുക്ക് ഏവർക്കും അഭിമാനത്തിനും സന്തോഷത്തിനും വക നൽകുന്നതാണ്. | |||
വിവിധ സർക്കാർ ഏജൻസികളും തദ്ദേശസ്ഥാപനങ്ങളും സംഘടനകളും നടത്തുന്ന മത്സര പരിപാടികളിൽ സംസ്ഥാന-ജില്ലാതലങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ സ്കൂളിലെ കുട്ടികൾക്ക് പലപ്പോഴും സാധിച്ചിട്ടുണ്ട്. | |||
ആധുനിക രീതിയിൽ സജ്ജമാക്കിയിട്ടുള്ള സ്മാർട്ട് ക്ലാസ് മുറികൾ കുട്ടികളുടെ വിവര സാങ്കേതികവിജ്ഞാനത്തിന് വളരെ ഉപയുക്തമാണ്. 2006 മുതൽ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന പ്രീ പ്രൈമറി വിഭാഗം സ്കൂളിന്റെ പുരോഗതിക്ക് മുതൽക്കൂട്ടാണ്. | |||
സ്ഥാപിതമായിട്ട് ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ നാടിന്റെ നിരവധിയായ നേട്ടങ്ങൾക്കും പുരോഗതിക്കും അടിസ്ഥാനമിട്ട ഈ വിദ്യാലയം വിജ്ഞാനത്തിന്റെ പൊൻപ്രഭ ചൊരിഞ്ഞുകൊണ്ട് പ്രയാണം തുടരുന്നു..... |