"ഗവ. ന്യൂ എൽ പി എസ് പുറക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
വിദ്യാലയത്തെ അറിയുമ്പോൾ
വിദ്യാലയത്തെ അറിയുമ്പോൾ


സ്വതന്ത്ര ഭാരതത്തിനു വളരെ കാലം മുൻപ് മുതൽ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, പുറക്കാട് ,കരൂർ, ഇല്ലിച്ചിറ പഴയങ്ങാടി, നീർക്കുന്നം എന്നീ പ്രദേശവാസികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ആശ്രയമായിരുന്നു ഈ വിദ്യാലയം. ശതാബ്ദിയുടെ നിറവിലേക്കെത്തുന്ന ഈ മഹത്തായ പാഠശാല പിന്നിട്ട നാൾവഴികൾ ഏറെയാണ്. ചരിത്രപരമായി നോക്കിയാൽ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായി അമ്പലപ്പുഴയിലെ ചെമ്പകശ്ശേരി രാജ വംശത്തിന്റെ സേനാധികാരി കുടുംബമായ അഴിക്കകത്ത് കുടുംബം നൽകിയതാണ് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം. കേരളീയ നവോത്ഥാനത്തിന്റെ രാജശില്പിയായ ശ്രീ നാരായണ ഗുരുവിന്റെ അനുഗ്രഹവും ആദ്യകാലത്ത് പള്ളിക്കൂടമായ ഈ സ്കൂളിന് ലഭിച്ചിട്ടുണ്ടെന്ന് പഴമക്കാരുടെ സാക്ഷ്യം. വിദ്യാഭ്യാസം മനുഷ്യന്റെ സാമൂഹിക സാംസ്കാരിക പുരോഗതിയക്ക് അനുഗുണമായി തീരുമെന്ന ദീർഘവീക്ഷണവും, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾ…
സ്വതന്ത്ര ഭാരതത്തിനു വളരെ കാലം മുൻപ് മുതൽ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, പുറക്കാട് ,കരൂർ, ഇല്ലിച്ചിറ പഴയങ്ങാടി, നീർക്കുന്നം എന്നീ പ്രദേശവാസികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ആശ്രയമായിരുന്നു ഈ വിദ്യാലയം. ശതാബ്ദിയുടെ നിറവിലേക്കെത്തുന്ന ഈ മഹത്തായ പാഠശാല പിന്നിട്ട നാൾവഴികൾ ഏറെയാണ്. ചരിത്രപരമായി നോക്കിയാൽ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായി അമ്പലപ്പുഴയിലെ ചെമ്പകശ്ശേരി രാജ വംശത്തിന്റെ സേനാധികാരി കുടുംബമായ അഴിക്കകത്ത് കുടുംബം നൽകിയതാണ് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം. കേരളീയ നവോത്ഥാനത്തിന്റെ രാജശില്പിയായ ശ്രീ നാരായണ ഗുരുവിന്റെ അനുഗ്രഹവും ആദ്യകാലത്ത് പള്ളിക്കൂടമായ ഈ സ്കൂളിന് ലഭിച്ചിട്ടുണ്ടെന്ന് പഴമക്കാരുടെ സാക്ഷ്യം. വിദ്യാഭ്യാസം മനുഷ്യന്റെ സാമൂഹിക സാംസ്കാരിക പുരോഗതിയക്ക് അനുഗുണമായി തീരുമെന്ന ദീർഘവീക്ഷണവും, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾ…ക്കുമെതിരായ ഏറ്റവും ഉദാത്തമായ പ്രതിരോധമാണ് വിദ്യാഭ്യാസമെന്ന കാഴ്ചപ്പാടും വെച്ചു പുലർത്തിയ ആ മഹദ് പാദങ്ങൾ വിരാജിച്ച ഭൂമിയാണ് ഈ വിദ്യാലയത്തിന്റേത് എന്ന് മനസ്സിലാക്കുമ്പോൾ ഈ സരസ്വതീ ക്ഷേത്രം ഈ പ്രദേശത്തിന് എത്ര ശ്രേയസ്കരം എന്നത് ഏറെ പ്രസക്തമാകുന്നു
 
തീരദേശ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ ആശ്രയം ആണ് ഈ സ്കൂൾ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തികച്ചും സാധാരണക്കാരിൽ സാധാരണക്കാരുടെ മക്കളാണ് ഈ പാഠശാലയുടെ പടികടന്നെത്തുന്നത്  .ഭൗതികസൗകര്യങ്ങളിലെ പരിമിതികളെ ജനപ്രതിനിധികളുടെയും ത്രിതല പഞ്ചായത്തുകളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ ഒന്നൊന്നായി മറികടക്കുകയാണ്. ഇനിയും മുന്നേറാനുണ്ടെന്നത് യാഥാർഥ്യം. അക്കാദമിക അക്കാദമീ കാ നുബന്ധ പ്രവർത്തനങ്ങളിൽ മാതൃകാപരമായി പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തെ സ്നേഹിക്കുന്നവർ തികച്ചും ശുഭപ്രതീക്ഷയിൽ തന്നെയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും ഇതര പദ്ധതികളുടെയുo സഹായത്തോടെ  ഈ നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക  കേന്ദ്രമായി ഈ സ്ഥാപനം മാറും അതുവഴി ദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക സ്വപ്നങ്ങൾക്ക് നിറവും മണവും നൽകി  ജനങ്ങളുടെ പ്രതീക്ഷയായി ഈ സ്ഥാപനം മാറും....
 
അതിനായി വിദ്യാലയത്തെ സ്നേഹിക്കന്ന മുഴുവൻ മനസ്സുകളെയും ഏകോപിപ്പിക്കുവാനും അതു വഴി ആ ഊർജപ്രവാഹത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുവാനും വിദ്യാലയ പ്രവർത്തകർ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നു....
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1202815" എന്ന താളിൽനിന്ന് ശേഖരിച്ചത്