Jump to content
സഹായം

"സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
മുവാറ്റുപുഴ പട്ടണത്തിന്റെ സമീപത്തുള്ള [[ആരക്കുഴ]] പഞ്ചായത്തിന്റെ വിദ്യാഭ്യാസ രംഗത്തേയ്‌ക്കുള്ള ആദ്യ ചുവടുവയ്‌പ്പ്‌ നടന്നത്‌ ആരക്കുഴ പള്ളിയുടെ നേതൃത്വത്തിലാണ്‌. ആദ്യകാലത്ത്‌ പള്ളിയുടെ തെക്കുഭാഗത്തായി ഓലപ്പുര കെട്ടി അതിൽ അന്നത്തെ നിലയിലുള്ള കളരി നടത്തിയിരുന്നതായി പറയപ്പെടുന്നു. 1905 ൽ പള്ളിയുടെ വടക്കുപടിഞ്ഞാറു ഭാഗത്തായി ഒരു കെട്ടിടം പണിത്‌ ഒന്നു മുതൽ നാലുവരെ ക്ലാസ്സുകൾ റഗുലറായി നടത്തിയിരുന്നു. പക്ഷേ അതിന്‌ സർക്കാർ അംഗീകാരം ഉണ്ടായിരുന്നില്ല. അംഗീകാരത്തിനായി നോക്കി നിൽക്കാതെ വിദ്യാഭ്യാസത്തിന്റെ ആവശ്യം മനസ്സിലാക്കിയാണ്‌ സ്‌ക്കൂൾ ആരംഭിച്ചത്‌. അക്കാലത്ത്‌ പഠിപ്പിക്കുന്നതിനാവശ്യമായ അദ്ധ്യാപകരെ ഇവിടെ കിട്ടാതിരുന്നതുകൊണ്ട്‌ തിരുവല്ല, വൈക്കം മുതലായ സ്ഥലങ്ങളിൽ നിന്ന്‌ അദ്ധ്യാപകരെ കൊണ്ടുവന്നാണ്‌ ഇവിടെ നിയമിച്ചിരുന്നത്‌. അദ്ധ്യാപകരുടെ ശമ്പളം അക്കാലത്ത്‌ പള്ളിയിൽ നിന്നാണ്‌ നൽകിയിരുന്നത്‌. ആനകൂട്ടുങ്കൽ കൃഷ്‌ണൻ, പടിയാരത്തു ജോസഫ്‌, തിരുവല്ലാക്കാരൻ അബ്രഹാം, ശങ്കപ്പിള്ള കേശവപിള്ള എന്നിവർ ഇവിടുത്തെ ആദ്യകാലാദ്ധ്യാപകരാണ്‌. സർക്കാർ അംഗീകാരം ഇല്ലാതിരുന്നതിനാൽ മൂവാറ്റുപുഴ സർക്കാർ സ്‌ക്കൂളിൽ പരീക്ഷ എഴുതിച്ചാണ്‌ കുട്ടികളെ യു. പി. ക്ലാസ്സുകളിലെയ്‌ക്ക്‌ അയച്ചിരുന്നത്‌. എൽ. പി. സ്‌ക്കുളിന്‌ അംഗീകാരം കിട്ടിയപ്പോൾ പുതിയ കെട്ടിടം പണിത്‌ മാറ്റേണ്ടിവന്നു. പിൽക്കാലത്ത്‌ അത്‌ സെന്റ്‌ ജോസഫ്‌സ്‌ എൽ. പി. സ്‌ക്കുളിൽ ലയിപ്പിച്ചു. 1951 ൽ യു. പി. സ്‌ക്കൂളിന്‌ അംഗീകാരം കിട്ടി. ഇന്നത്തെ ഹൈസ്‌ക്കൂൾ കെട്ടിടത്തിന്റെ നടുക്കു കാണുന്ന വിങ്ങിലാണ്‌ യു. പി. ക്ലാസ്സുകൾ നടത്തിക്കൊണ്ടിരുന്നത്‌. യു. പി. ക്ലാസ്സിലെ ആദ്യത്തെ ഹെഡ്‌മാസ്റ്റർ ചാലിൽ മാണിസാർ ആയിരുന്നു.1953-ന് മുമ്പ് ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുവേണ്ടി മൂവാറ്റുപുഴയിലോ വാഴക്കുളത്തോ എട്ട് പത്ത് കിലോമീറ്റർ നടന്നാണ് ആരക്കുഴ നിവാസികൾ പൊയ്ക്കൊണ്ടിരുന്നത്.1958 ൽ ഹൈസ്‌ക്കൂളിന്‌ അംഗീകാരം കിട്ടി. ഹൈസ്‌ക്കുളിനുവേണ്ടി പണിയിച്ചത്‌ പഴയകെട്ടിടത്തിന്‌ ഇരുവശവുമുള്ള കെട്ടിടങ്ങളാണ്‌. അങ്ങനെയാണ്‌ സ്‌ക്കൂൾ കെട്ടിടം എച്ച്‌ ആകൃതിയിലായത്‌. അന്നത്തെ ഇടവക വികാരിയായിരുന്ന ബഹു. നെടുമ്പുറം തോമാച്ചനാണ്‌ ഈ സ്‌ക്കൂൾ കെട്ടിടം പണിയുവാൻ നേതൃത്വം നൽകിയത്‌.
 
1997 ജൂൺ 11-ാം തീയതി ചില ഹൈസ്‌ക്കുളുകളോട്‌ അനുബന്ധിച്ച്‌ ഹയർ സെക്കന്ററി അനുവദിക്കാൻ പോകുന്നു എന്ന്‌ സർക്കാർ വിജ്ഞാപനമുണ്ടായി. ആരക്കുഴ ഇടവകയുടെ ജൂബിലി സ്‌മാരകമായി എന്തെങ്കിലുമുണ്ടാക്കണമെന്ന്‌ ഇടവക ജനങ്ങൾ ഒന്നടങ്കം ആഗ്രഹിച്ചിരിക്കുമ്പോഴാണ്‌ ഇങ്ങനെയൊരു വിജ്ഞാപനം ഉണ്ടായത്‌. ഉടനെ ഹയർ സെക്കന്ററിക്ക്‌ അപേക്ഷിച്ചു. ഇടവക വികാരിയായിരുന്ന ബഹു. അബ്രാഹം പുളിക്കലച്ചന്റെ നേതൃത്വത്തിൽ സന്മതികളായ നാട്ടുകാരുടെ സഹകരണവും വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പി. ജെ. ജോസഫിന്റെ പ്രത്യേക താൽപ്പര്യവും മൂലം ഹയർ സെക്കന്ററി അനുവദിച്ചുകിട്ടി. ഹയർ സെക്കന്ററി കെട്ടിടത്തിന്റെ വെഞ്ചരിപ്പുകർമ്മം 1999 ജനുവരി 23-ാം തീയതി നടന്നു. ഇടവക ജനങ്ങളുടേയും ഇടവകാംഗങ്ങളുടേയും ഇപ്പോൾ തായ്‌വാനിൽ ജോലിനോക്കുന്ന ബഹു. മണിയാട്ടു ബന്നിയച്ചന്റേയും സഹകരണം ഇതിനു പിന്നിലുണ്ടായിരുന്നു. സെന്റ്‌ മേരീസ്‌ ഹൈസ്‌ക്കുളിന്റെ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ എം. റ്റി. ജോസഫിനെ ആദ്യ പ്രിൻസിപ്പാൾ ആയി നിയമിച്ചു.
 
1968-ൽ ആരംഭിച്ച പഞ്ചായത്ത് എൽ.പി.സ്കൂൾ ഒഴികെ ആരക്കുഴയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്രിസ്ത്യൻ മാനേജ്മെന്റ് വകയാണ്. 1947-ൽ ആരംഭിച്ച പണ്ടപ്പിള്ളി നാഷണൽ ലൈബ്രറി അനൌപചാരിക വിദ്യാഭ്യാസരംഗത്ത് ഗണ്യമായ സംഭാവന ചെയ്തുകൊണ്ടിരിക്കുന്നു.സമീപപ്രദേശങ്ങളിൽ കോളേജുകൾ ഇല്ലാതിരുന്ന കാലത്ത് ആലുവ,തൃശ്ശിനാപ്പള്ളി തുടങ്ങിയ വിദൂരസ്ഥലങ്ങളിൽ പോയി ഉന്നത വിദ്യാഭ്യാസം നേടിയ പൂർവ്വികരും ഈ പഞ്ചായത്തിലുണ്ടായിരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം വളരെ വ്യത്യസ്തമായ ഒരു സാംസ്ക്കാരിക ഉണർവ് ആളുകളിൽ ഉണ്ടായി. കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സക്കൂളിന്റെ മാനേജരായി ഇന്ന് റവ. ഫാ. ജോൺ മുണ്ടയ്ക്കൽ സേവനമനുഷ്‌ഠിക്കുന്നു. പ്രിൻസിപ്പൽ ആയി ശ്രീ.ജോസ് ജോണും ഹെഡ്‌മാസ്റ്റർ ആയി ശ്രീ. വർക്കി കെ.ഡിയും സേവനം അനുഷ്ഠിക്കുന്നു. ഇവർക്കുപുറമെ 24 അദ്ധ്യാപകരും 8 അനദ്ധ്യാപകരും ഇവിടെയുണ്ട്‌.  ഈ സ്‌ക്കൂളിൽ 5 മുതൽ 12 വരെ  ക്ലാസ്സുകളിലായി 401കുട്ടികൾ പഠിക്കുന്നു.{{PHSSchoolFrame/Pages}}
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1199623" എന്ന താളിൽനിന്ന് ശേഖരിച്ചത്