Jump to content
സഹായം

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങൾ ചേർത്തു.
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പ്രവർത്തനങ്ങൾ ചേർത്തു.)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}'''മീനങ്ങാടി - പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന'''
 
'''ത്തെ എല്ലാ പൊതുവിദ്യാലയങ്ങളും ഹൈടെക്ക് ആയി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂളും സമ്പൂർണഹൈടെക്ക് ആയി പ്രഖ്യാപിച്ചു. യു പി , ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലെ അമ്പത്തിനാ ലോളം ക്ലാസ്സുമുറികളിലായി പ്രൊജക്ടറുകൾ, ലാപ് ടോപ്പുകൾ, പ്രൊജക്ഷൻ സ്കീനുകൾ,'''
 
'''സ്പീക്കറുകൾ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്.അധ്യാപകരെല്ലാം ഐടി പരിശീലനം നേടി.പഠനപ്രവർത്തനങ്ങളെല്ലാം ഇന്റർനെറ്റിനെയും പുതിയ സാങ്കേതികവിദ്യകളെ യും ആശ്രിച്ചാണ് നർമിക്കുന്നത്. നാല്പത്തിരണ്ട് ഇഞ്ച് ടിവി കമ്പ്യൂട്ടർ ലാബിൽ സ്ഥാ പിച്ചതിലൂടെ വിക്ടേഴ്‍സ് തുടങ്ങിയ വിദ്യാഭ്യാസചാനലുകൾ കുട്ടികൾക്ക് പ്രദർശിപ്പിക്കാ ൻ സാധിക്കുന്നു. വെബ് ക്യാമറ, ഹാന്റി ക്യാം,ഡിജിറ്റൽ ക്യാമറ തുടങ്ങിയവയിലൂടെ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ സ്വന്തമായി വിദ്യാലയസംബന്ധമായ പ്രവർത്തനങ്ങൾ തയ്യാറാക്കുകയും വിക്ടേഴ്‍സ് ചാനലിന് സംപ്രേഷണത്തിനായി നൽകുകയും ചെയ്യുന്നു. ഹൈസ്കൂൾവിഭാഗത്തിലും ഹയർസെക്കണ്ടറി വിഭാഗത്തിലും ഉള്ള എല്ലാ ക്ലാസ്സുമുറിക ളിലും ഇന്റർ നെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. സ്കൂൾതല പ്രഖ്യാപനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലത ശശി നിർവ്വഹിച്ചു. കോവിഡ് മാന ദണ്ഡങ്ങൾ അനുസരിച്ച് നടത്തിയ ചടങ്ങിൽ ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ഓമന അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ശ്രീമതി മിനി ജോൺസൺ ആശംസയർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ഷിവി കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറിമാരായ ശ്രീ സജി , ശ്രീ സി ജബ്ബാർ എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീമതി സാലിൻ പാല കൃതജ്ഞത അർപ്പിച്ചു.'''
 
'''സംസ്കൃതദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പരിപാടികൾ'''
 
ആഗസ്റ്റ് 22 സംസ്കൃതദിനം പ്രമാണിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് സംസ്ഥാന സംസ്കൃതകൗൺസിൽ തീരുമാനിച്ചിരുന്നു. ഉത്തരവിൻപ്രകാരം മീനങ്ങാടി സ്കൂളിലും ഗാനാലാപനം, പ്രശ്നോത്തരി,പോസ്റ്റർ രചന , തുടങ്ങിയ മത്സരങ്ങൾ നടത്തി. അതോടൊപ്പം രാമായണകാവ്യത്തെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി രാമായണപ്രശ്നോത്തരി യു പി തലത്തിലും ഹൈസ്കൂൾ തലത്തിലും നടത്തി.വിജയികളെ സബ്‍ജില്ലാതലത്തിലും ജില്ലാതലത്തിലും പങ്കെടുപ്പിച്ചു.കേരളസംസ്ക‍ൃതാധ്യാപകഫെഡറേഷൻ നടത്തിയ '''ശ്രാവണികം''' മത്സരങ്ങളിൽ സ്കൂളിൽ നിന്ന് കുട്ടികൾ പങ്കെടുക്കുകയും സംസ്ഥാനതലം വരെ എത്തുകയും ചെയ്തു.
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1195865" എന്ന താളിൽനിന്ന് ശേഖരിച്ചത്