"ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കടമക്കുടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കടമക്കുടി/ചരിത്രം (മൂലരൂപം കാണുക)
14:13, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}}'''<big>ജീവിഎച്ച്എസ്എസ് കടമക്കുടി</big>''' | ||
'''<big>ഹ്രസ്വ ചരിത്രം</big>''' | |||
<big>14 ചെറു ദ്വീപുകളുടെ കൂട്ടമാണ് കടമക്കുടി ദ്വീപസമൂഹം . വലിയ കടമക്കുടിയിലാണ് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നത്. വിദ്യാലയം കൂടാതെ ഗവൺമെൻറ് ആയുർവേദ ആശുപത്രി ,രണ്ടു ക്രിസ്ത്യൻ പള്ളികൾ ,ഒരു ക്ഷേത്രം ,ഒരു സർവീസ് സഹകരണ ബാങ്ക്എന്നിവയാണ് വലിയ കടമക്കുടി ദ്വീപിലുള്ള മറ്റ് പൊതുസ്ഥാപനങ്ങൾ .</big> | |||
<big>വരാപ്പുഴ നിന്ന് റോഡുമാർഗം കടമക്കുടിയിൽ എത്താൻ സാധിക്കും. കൃഷിയും അനുബന്ധ തൊഴിലുകളുമാണ് ഇവിടത്തെ പ്രധാന ഉപജീവനമാർഗ്ഗം. ആറുമാസം പൊക്കാളി കൃഷിയും ആറുമാസം മത്സ്യകൃഷിയുമാണ് രീതി. വിനോദസഞ്ചാരത്തിന് വലിയ സാധ്യതകളുള്ള ഒരു പ്രദേശമാണ് കടമക്കുടി.</big> | |||
<big>വിദ്യാലയം സ്ഥാപിതമായത് 1914 ലാണ്. ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആയിരുന്നില്ല ആദ്യം ആരംഭിച്ചത്. കടമക്കുടി സെൻറ് അഗസ്റ്റിൻ പള്ളിയോടു ചേർന്ന് ഒരു എൽ പി സ്കൂൾ ആയിട്ടാണ് ആദ്യം നിലവിൽ വന്നത്. പള്ളി വക കെട്ടിടം ആയിരുന്നെങ്കിലും ഗവൺമെൻറ് എൽ പി സ്കൂൾ ആയിട്ടാണ് സ്കൂൾ തുടങ്ങുന്നത്. പള്ളി രേഖകളിൽ ഗവൺമെൻറ് കെട്ടിടവാടക പള്ളിക്ക് കൊടുത്തിരുന്നതായി കാണാം.</big> | |||
<big>ദീർഘകാലം എൽ പി സ്കൂൾ ആയി വിദ്യാലയം നിലകൊണ്ടു . അക്കാലങ്ങളിൽ നാലാം ക്ലാസ് കഴിഞ്ഞ് ഞാറക്കൽ , പറവൂർ, ഏഴിക്കര പ്രദേശങ്ങളിൽ തോണിയിൽ പോയി , യു.പി, ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയിരുന്ന ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു. എന്നാൽ പലരുടേയും വിദ്യാഭ്യാസം നാലിൽ ഒതുങ്ങി . ആ സാഹചര്യത്തിലാണ് 1971 ൽ വിദ്യാലയം യുപി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെടുന്നത്. അതോടെ ഇന്ന് വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് പ്രവർത്തനമാരംഭിച്ചു. സ്ഥല രേഖകൾപ്രകാരം ഒരേക്കർ 49 സെന്റ് സ്ഥലത്താണ് വിദ്യാലയം പ്രവർത്തിക്കുന്നത്. 1974 ൽ വിദ്യാലയം ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1976 ആയപ്പോഴേക്കും 10 വരെ ക്ലാസുകളോടെ പൂർണ്ണമായ രീതിയിൽ പ്രവർത്തനം ആരംഭിച്ചു.</big> | |||
<big>നൂറുശതമാനവും മത്സ്യതൊഴിലാളികളുടെ മക്കൾ പഠിച്ചിരുന്ന വിദ്യാലയത്തിന്റെ പ്രാദേശിക പ്രത്യേകതകൾ ഉൾക്കൊണ്ടുകൊണ്ട് ഫിഷ് പ്രോസസിംഗ്, അക്വാകൾച്ചർ കോഴ്സുകളോടെ 1984 ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2000 ൽ ഹയർസെക്കൻഡറിയും പ്രവർത്തനമാരംഭിച്ചു.</big> |