"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ചരിത്രം (മൂലരൂപം കാണുക)
19:26, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{VHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{VHSSchoolFrame/Pages}} | {{VHSSchoolFrame/Pages}}1960 ൽ 'സർവ്വോദയപുരം പോസ്റ്റ് ബേസിക് സ്കൂൾ' എന്ന പേരിലാണ് ഈ വിദ്യാലയം നിലവിൽ വന്നത് .കേരളഗാന്ധി എന്നറിയപ്പെടുന്ന പ്രമുഖ സ്വാതന്ത്ര്യസമരപോരാളിയും, ഗാന്ധിയനും, സോഷ്യലിസ്റ്റു ചിന്തകനുമായിരുന്ന ശ്രീ.കെ.കേളപ്പനാണ് ഈ സ്ഥാപനത്തിനു തുടക്കം കുറിച്ചത് . കേവലം 24 കുട്ടികളെ മാത്രം ഉൾപ്പെടുത്തിയാണ് ആദ്യ എട്ടാം ക്ളാസ് പഠനമാരംഭിച്ചത്. പൂർണമായും ഗാന്ധിയൻ വിദ്യാഭ്യാസ ദർശനങ്ങളുടെ മുല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടായിരുന്നു അധ്യയനം. ഓരോ വിദ്യാർത്ഥിയും കൃഷിയോ നൂൽനൂൽപ്പോ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായിതന്നെ അഭ്യസിച്ചിരുന്നു. എല്ലാ കുട്ടികളും ഇവിടെത്തന്നെ താമസിച്ചുപഠിക്കുന്നരീതിയായിരുന്നു അവലംബിച്ചിരുന്നത് . പായത്തടുക്കുകളും സ്റ്റൂളുകളുമാണ് ഡസ്കുകൾക്കും ബെഞ്ചുകൾക്കും പകരമായി ഉപയോഗിച്ചിരുന്നത്. | ||
ഒരു പ്രദേശത്തിന്റെ തന്നെ സാംസ്കാരിക വളർച്ചക്കും പുരോഗതിക്കും വഴികാട്ടിയായിത്തീർന്ന ഈ വിദ്യാഭ്യാസസ്ഥാപനത്തിന്റെ ആദ്യ മാനേജർ മാഹിയിലെ സർവ്വോദയ പ്രവർത്തകനായ ശ്രീ. ഐ. കെ. കുമാരൻ മാസ്റ്ററും പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി. യു. നാണിക്കുട്ടി (കൊയിലാണ്ടി) യുമായിരുന്നു. | |||
ആദ്യ കാലങ്ങളിൽ വിദ്യാലയത്തിന്റെ നടത്തിപ്പ് ശ്രീ. കെ കേളപ്പന്റെ നേതൃത്വത്തിലായിരുന്നുവെങ്കിലും പിന്നീട് ആരോഗ്യപരമായ കാരണങ്ങളാൽ നടത്തിപ്പിന് പ്രയാസം നേരിട്ടതിനെ തുടർന്ന് ഇതിന്റെ ചുമതല തവനൂർ വാസുദേവൻ നമ്പൂതിരിപ്പാട് പ്രസിഡന്റായ ട്രസ്റ്റിന് കൈമാറുകയുണ്ടായി. 1971 ൽ കേളപ്പജി അന്തരിച്ചതോടെ അദ്ദേഹത്തിന്റെ സ്മരണക്കായി ഈ വിദ്യാലയം 'കേളപ്പൻ മെമ്മോറിയൽ പോസ്റ്റ് ബേസിക് സ്കൂൾ' എന്ന് നാമകരണം ചെയ്യപ്പെടുകയും 1981 ജനുവരി 1ന് സർക്കാരിന് കൈമാറിയതോടെ കേളപ്പൻ മെമ്മോറിയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അതിന്റെ ശ്രദ്ധേയമായ ഒരു ഘട്ടം പിന്നിടുകയും ചെയ്തു. | |||
ഹൈസ്ക്കൂൾ ക്ലാസ്സുകൾ കൂടാതെ വോക്കഷണണൽ ഹയർ സെക്കണ്ടറി, ഹയർസെക്കന്ററി എന്നീ കോഴ്സുകളും ഇവിടെ നടക്കുുന്നു. 1984ൽ ആണ് വി.എച്ച്.എസ്.ഇ. സ്കൂളിൽ ആരംഭിക്കുത്. കൃഷിക്ക് അനുയോജ്യമായ വിശാലമായ പാടശേഖരം സ്കൂളിന് സ്വന്തമായുള്ളത് ഒരു അഗ്രിക്കൾച്ചർ കോഴ്സ് ആരംഭിക്കുതിന് കാരണമായി. | |||
2004 ലാണ് ഹയർ സെക്കന്ററി കോഴ്സ് ആരംഭിക്കുന്നത്. അതോടുകൂടി വി.എച്ച്.എസ്.ഇ.യും ഹയർ സെക്കന്ററിയും ഒരുമിച്ചുള്ള സ്ഥാപനമായി ഈ വിദ്യാലയം മാറി. |