Jump to content
സഹായം

"സ്കൂൾ പ്രവർത്തന ആൽബം‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14,832 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ജൂൺ 2021
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
12024_prave4.jpg
12024_prave4.jpg
12024_prave5.jpg
12024_prave5.jpg
</gallery>
==പരിസ്ഥിതി ദിനം- വിത്തെറിയൽ==
കക്കാട്ട് സ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിത്തെറിയൽ ചടങ്ങ് സംഘടിപ്പിച്ചു. കുട്ടികൾ കൊണ്ട് വന്ന വിവിധ വിത്തുകൾ സ്കൂൾ പരിസരത്തുള്ള ചെറു വനത്തിലേക്ക് അവയുടെ സ്വാഭാവിക വളർച്ചയ്ക്ക് വേണ്ടി എറിഞ്ഞു. അസംബ്ളിയിൽ വച്ച് ഹെഡ്മുിസ്ട്രസ്സ് ശ്രീമതി ശ്യാമള ട‌ീച്ചർ പരിസ്ഥിതി ദിന സന്ദേശം നല്കി. തുടർന്ന് സ്കൂൾ കോംപൗണ്ടിൽ മരതൈകൾ വച്ച് പിടിപ്പിച്ചു. കുട്ടികൾക്ക് മരതൈകൾ വിതരണം ചെയ്തു.
ശ്യാമ ശശി, പി ഗോവിന്ദൻ, സുധീർകുമാർ, പ്രീതിമോൾ ടി ആർ, പി എസ് അനിൽ കുമാർ, കെ പുഷ്പരാജൻ, കെ വി ഗംഗാധരൻ എന്നിവർ നേത‍ൃത്വം നല്കി.
<gallery>
12024_paristhidi1.jpg
12024_paristhidi2.jpg
12024_paristhidi3.jpg
12024_paristhidi4.jpg
</gallery>
==മരുവത്കരണ വിരുദ്ധ ദിനം==
കുട്ടികൾക്ക് പഠനത്തിന്റെ ഭാഗമായി ഒരുക്കുന്ന പഠനാന്തരീക്ഷത്തിലൂടെയും, പഠനാനുഭവങ്ങളിലൂടെയും, പാരിസ്ഥിതികാവബോധവും പ്രകൃതിയെ അറിയാനും സംരക്ഷിക്കാനുമുള്ള മനോഭാവവും വികസിപ്പിക്കുക എന്നതാണ് ഹരിത വിദ്യാലയം സമീപനം. അതിന്റെ ഭാഗമായാണ് ജൂൺ 17മരുവത്കരണ വിരുദ്ധദിനമായി ആചരിക്കുന്നത്. പ്രകൃതി സംരക്ഷണത്തിനനുകൂലമായ മനോഭാവം ഉണ്ടാക്കാനും, ശുചിത്വബോധം ഉണ്ടാക്കാനും, ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനുമായി സ്കൂൾ അസംബ്ളിയിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമളടീച്ചർ ഹരിതനിയമാവലി പ്രഖ്യാപനം നടത്തി. സ്കൂൾ കോമ്പൗണ്ടിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിൽ വരുത്താൻ നിഷ്കർഷിച്ചു. സ്കൂൾ കോമ്പൗണ്ടിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി തോട്ടമുണ്ടാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
==വായനാ പക്ഷാചരണവും വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനവും==
വായിച്ച് വളരുക ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം ജനമനസ്സുകളിൽ എത്തിച്ച് വായനയുടെ മഹത്വം മലയാളികൾക്ക് പകർന്ന് നല്കിയ ശ്രീ പി എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19
വായനാ ദിനം സമുചിതമായി ആഘോഷിച്ചു.
എഴുത്തിന്റെ കൈ വഴികൾ എന്നെഴുതിയ മൂന്ന് പുസ്തകപെട്ടികൾ സ്ഥാപിച്ചു. എൽ പി , യു പി, എച്ച് എസ് വിഭാഗങ്ങളിലെ കുട്ടികൾ അവർക്ക് ഏറ്റവും ഇഷ്ടപെട്ട കഥ കവിത, പുസ്തകാസ്വാദനം ഇവയെകുറിച്ച് കുറിപ്പെഴുതി ഒരാഴ്ചക്കാലം പെട്ടിയിൽ സിക്ഷേപിക്കാൻ അവസരം നല്കി. മികച്ച രചനകൾക്ക് സമ്മാനവും ഏർപെടുത്തി.
എൽ പി വിഭാഗം കുട്ടികൾക്ക് വായന ഒരു അനുഭവമാക്കി മാറ്റാനും അവരുടെ സർഗവാസനകൾ പരിപോഷിപ്പിക്കാനുമായി "ഒരു ദിവസം ഒരു കഥ" എന്ന പേരിൽവൈകുന്നേരം കഥകൾ കേൾക്കാൻ അവസരം നല്കി..കൂടാതെ ചിത്രവായന, ശില്പ വായന, പുസ്തക പ്രദർശനം,വുസ്തക ചങ്ങാത്തം, കവിയരങ്ങ്എന്നിവയും സംഘടിപ്പിച്ചു.
വായനാ പക്ഷാചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. പ്രശസ്ത കഥാകൃത്ത് ശ്രീ  പി വി ഷാജികുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാനും വായനയിലേക്ക് കൈപിടിച്ച് നടത്താനും ഉതകുന്ന വിധത്തിലായിരുന്നു അദ്ദേഹം സംസാരിച്ചത്. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള ടീച്ചർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ശ്രീ അശോക് കുമാർ സ്വാഗതവും ശ്രീ കെ കെ പി‍ഷാരടി നന്ദിയും പറഞ്ഞു.
{| class="wikitable"
|-
|
[[പ്രമാണം:Club12024 1.jpg|ലഘുചിത്രം]]
||
[[പ്രമാണം:Club12024 2.jpg|ലഘുചിത്രം]]
|}
==ഗണിതലാബ്==
ഗണിത പഠനം പ്രൈമറി ക്ലാസ്സുകളിൽ രസകരവും ലളിതവും, താല്പര്യമുള്ളതുമാക്കി തീർക്കാൻ ക്ലാസ്സ് ലൈബ്രറിയിലേക്ക് ആവശ്യമായ പഠനോപകരണങ്ങൾ സ്കൂളിൽ തയ്യാറാക്കി. ഒരു പഠന നേട്ടം ആർജ്ജിക്കാനായി തന്നെ വിവിഘ പഠനോപകരണങ്ങൾ തയ്യാറാക്കിയവയിൽ ഉണ്ടായിരുന്നു. കുട്ടി്കൾക്ക് സ്വയം എടുത്ത് ഉപയോഗിക്കാവുന്ന തരത്തിലുള്ള പഠന സാമഗ്രികളാണ് അധികവും. രക്ഷിതാക്കളും അധ്യാപകരും ശില്പസാലയിൽ പങ്കാളികളായി. ചില പഠനോപകരണങ്ങളുടെ ക്ലാസ്സ് റൂം സാധ്യതകൾ അധ്യാപകനായി സുധീർ കുമാർ രക്ഷിതാക്കൾക്ക് പരിചയപെടുത്തി കൊടുക്കുകയും ചെയ്തു. വിജയലക്ഷ്മി ടീച്ചർ, ചിത്ര ടീച്ചർ എന്നിവർ നേതൃത്വം നല്കി. പി ടി എ പ്രസിഡന്റ് ഇൻ ചാർജ് കെ വി മധു ശില്പശാലയുടെ ഉദ്ഘാടനമ നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് എം ശ്യാമള ടീച്ചർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി അനിൽ കുമാർ സ്വാഗതവും സുധീർ‌ കുമാർ നന്ദിയും പറഞ്ഞു.
<gallery>
ganithalab1.jpg
ganithalab2.jpg
ganithalab3.jpg
ganithalab4.jpg
ganithalab5.jpg
ganithalab6.jpg
</gallery>
==കാവ്യ സായാഹ്നം==
ജി എച്ച് എസ് എസ് കക്കാട്ട് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കാവ്യ സായാഹ്നം സംഘടിപ്പിച്ചു. കുട്ടികളുടെ കവിയരങ്ങ് ഏറെ ശ്രദ്ധേയമായി. പുതയ തലമുറ ജീവിതത്തെ , സമൂഹത്തെ, പ്രകൃതിയെ എങ്ങിനെ നോക്കി കാണുന്നു എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളായിരുന്നു കുട്ടികളുടെ സർഗ്ഗാത്മക രചനകൾ. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ ഉൾപ്പെടെ 26 കുട്ടികൾ അവരുടെ കവിതകൾ അവതരിപ്പിച്ചു. വിദ്യാരംഗം സ്കൂൾ കോർഡിനേറ്റർ ടി അശോക് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള ടീച്ചർ ഉദ്ഘാടനം ചെയ്തു. പി എസ് അനിൽ കുമാർ, കെ വി ഗംഗാധരൻ, ശ്യാമ ശശി, കെ കെ പിഷാരടി എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാരംഗം കൺവീനർ കാർത്തിക സ്വാഗതവും കവിതാകൂട്ടം കൺവീനർ ശരണ്യ നന്ദിയും പറ‍ഞ്ഞു.
<gallery>
kavyasayahnam1.jpeg
kavyasayahnam2.jpg
kavyasayahnam3.jpeg
kavyasayahnam4.jpeg
kavyasayahnam5.jpeg
kavyasayahnam6.jpeg
kavyasayahnam7.jpeg
kavyasayahnam8.jpeg
</gallery>
==സ്വാതന്ത്ര ദിനാഘോഷം==
രാജ്യത്തിന്റെ 72-ാം  സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ ഒൻപത് മണിക്ക് അസംബ്ളി ചേരുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള ടീച്ചർ പതാക ഉയർത്തുകയും ചെയ്തു. പ്രിൻസിപ്പൽ ശ്രീ ഗോവർദ്ധനൻ മാസ്റ്റർ പ്രഭാഷണം നടത്തി. ദേശാഭിമാനത്തിന്റെയും ഉജ്ജ്വല ത്യാഗത്തിന്റയും വീര സ്മരണകളെ അദ്ദേഹം പ്രതിപാദിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു. വർഷവും സംഭവങ്ങളും കോർത്തിണക്കി "ചരിത്ര സാക്ഷ്യം" അവതരണം ഏറെ ശ്രദ്ധേയമായി. ദേശഭക്ഥി ഗാനാലാപനം, വിവിധ മത്സരവിജയികൾക്കുള്ള സമ്മാനദാനം, പായസ വിതരണം എന്നിവയും ഉണ്ടായി. പി ടി എ പ്രസിഡന്റ് വി രാജൻ, കമ്മറ്റി അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ തുടങ്ങി എല്ലാവരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കിയായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.
<gallery>
inde_1.jpg
inde_2.jpg
inde_3.jpg
inde_4.jpg
</gallery>
==അധ്യാപകദിനാഘോഷം==
===കാൻവാസിൽ തെളിഞ്ഞത് അധ്യാപകരുടെ മുഖങ്ങൾ===
അധ്യാപക ദിനത്തിൽ വിദ്യാലയത്തിലെ എല്ലാ അധ്യാപകരുടെയും മുഖങ്ങൾ കാൻവാസിൽ പകർത്തി ചിത്രകലാധ്യാപകൻ  അധ്യാപക ദിനാഘോഷം വേറിട്ട അനുഭവമാക്കി തീർത്തു. ചിത്രകലാധ്യാപകനായ ശ്യാമ ശശിയാണ് സഹപ്രവർത്തകരെയെല്ലാം സൗഹൃദ കൂട്ടായ്മയുടെ പ്രതീകമായി ഒറ്റ കാൻവാസിൽ പകർത്തിയത്. നാല്പതോളം അധ്യാപകരുടെ മുഖങ്ങൾ കാൻവാസിൽ തെളിഞ്ഞത് വിദ്യാർത്ഥികൾക്കും കൗതുക കാഴ്ചയായി. സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമിഖ്യത്തിൽ ഗുരു വന്ദനം പരിപാടിയും നടന്നു. ചടങ്ങിൽ അധ്യാപക ദിന സന്ദേശം  സീനിയർ അസിസ്റ്റന്റ് കെ പ്രീത അവതരിപ്പിച്ചു.
<gallery>
adyapaka1.jpg
adyapaka2.jpg
guruvandanam_1.jpg
guruvandanam_2.jpg
</gallery>
</gallery>
2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1075179" എന്ന താളിൽനിന്ന് ശേഖരിച്ചത്