"ഗവ. എച്ച് എസ് എസ് മീനങ്ങാടി/കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/കഥകൾ (മൂലരൂപം കാണുക)
11:16, 17 ഫെബ്രുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2021തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
|style="background-color:#A1C2CF; " | '''കഥ ''' | |style="background-color:#A1C2CF; " | '''കഥ ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
== <font size=10><center>'''കോവിഡ് കാല അനുഭവം ....'''</center></font size>== | |||
<center><gallery> | |||
15048shijikisak.jpeg|'''സിജി കെ ഐസക്''' '''(യു പി എസ് ടി )''' | |||
</gallery></center> | |||
<font size=4> | |||
ഒരു ദിവസം രാവിലെ ഒരു പതിനൊന്ന് മണി ചായയും കുടിച്ച് മൊബൈലും തോണ്ടി അടുക്കള വശത്തിരിക്കുമ്പോഴാണ് ആങ്ങളയുടെ ഫോൺ വരുന്നത്. എടീ.. ഞാനിവിടുന്ന് മൂന്ന് പേരെ നിന്റെ വീട്ടിലേക്ക് ഷിഫ്റ്റ് ചെയ്യാൻ പോവുകയാ. ങേ.. അതെന്താ എന്ന ആകാംക്ഷയാണ് എന്നിലുണ്ടായത്. കാരണം എന്റെ ഇളയ ആങ്ങളയും ഫാമിലിയും ദുബായിൽ നിന്ന് വരുന്നുണ്ട്.അവൾക്ക് ഫാമിലിയായി ഏഴ് ദിവസത്തെ ക്വാറന്റീനിൽ ഇരിക്കാൻ വേണ്ടി എന്റെ ഡാഡിയും മമ്മിയും മൂത്ത ആങ്ങളയുടെ വീട്ടിലേക്ക് മാറിയിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ. അവിടെ നടന്നതെന്താണെന്ന് വച്ചാൽ ഞങ്ങളുടെ തറവാട് വീട് വാടകയ്ക്ക് കൊടുത്തിരിക്കു കയാണ്. ആ വാടകക്കാരൻ വോട്ട് ചെയ്യാൻ അയാളുടെ നാട്ടിലേക്ക് പോയപ്പോൾ എന്റെ ഡാഡിയെ കുറച്ച് പണം സൂക്ഷിക്കാൻ ഏൽപ്പിച്ചിട്ട് പോയി. അയാൾ തിരിച്ചു വന്നതറിഞ്ഞ് ഡാഡി പണം കൈമാറി.പിറ്റേദിവസം ആയപ്പോൾ അയാളുടെ ഫോൺ വരുന്നു. ‘സാറേ..എനിക്ക് കോവിഡ് ടെസ്റ്റ് നടത്തി പോസിറ്റീവ് ആണ്. തുടർന്ന് മമ്മിയേയും ആങ്ങളയുടെ രണ്ട് മക്കളേയും എന്റെ വീട്ടിലേക്ക് ഷിഫ്റ്റ് ചെയ്യുന്നതിനെക്കുറിച്ചുള്ളതാണ് നേരത്തെ പറഞ്ഞ ഫോൺ കോൾ. ഇവർ എന്റെ വീട്ടിലെത്തി രണ്ട് മൂന്ന് ദിവസം സന്തോഷമായിപ്പോയി.ഒരു ശനിയാഴ്‍ച നൈറ്റ് ഡ്യൂട്ടിക്ക് പോയ ഇച്ചായന് രാവിലെ വീട്ടിലെത്തിയപ്പോൾ നല്ല ജലദോഷം. ഉടനെത്തന്നെ ആങ്ങളയെ വിളിച്ച് പറഞ്ഞു കൊറോണയാണോ എന്നൊന്നും അറിയില്ല. റിസ്ക് എടുക്കണ്ട മമ്മിയേയും മക്കളേയും തിരിച്ച് കൊണ്ടുപോയ്ക്കോളൂ. .പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തിപ്പട. ഞായറാഴ്ച ഞാൻ ടൗണിൽ പോയി സിട്രസിസും പാരസെറ്റമോളും വാങ്ങിച്ച് ഇച്ചായന് കൊടുത്തു. തിങ്കളാഴ്ച രാത്രി എനിക്ക് ഭയങ്കര മേല് വേദനയും പനിയും. ഒരു വിധത്തിൽ രാത്രി വെളുപ്പിച്ചു. ഞങ്ങൾ രണ്ടുപേരും കൊറോണ ടെസ്റ്റ് നടത്താൻ ഗവൺമെന്റ് ഹോസ്പിറ്റലിൽ പോയി.ടെസ്റ്റ് റിസൾട്ട് വന്നു. രണ്ട് പേർക്ക് പോസിറ്റീവ് . അത് പ്രതീക്ഷി ച്ചരുന്നത് കൊണ്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഇനി ആണ് സർക്കാരിന്റെ കരുതൽ എന്തെന്ന് അറിഞ്ഞത്. ഡോക്ടറുടെയും ( ഡോ.നിമ്മി ) സിസ്റ്റ റുടെയും ( സിസ്റ്റർ രേഖ ) വിളി വന്നു. നമുക്ക് വീട്ടിലിരുന്ന് ചികിത്സക്ക് സൗകര്യമുണ്ടോ ? വീട്ടിൽ വേറെ ആരൊക്കെയുണ്ട് ? മോളുണ്ട് എന്നറിഞ്ഞപ്പോൾ അവളെയും ടെസ്റ്റിന് കൊണ്ടുചെല്ലാൻ പറഞ്ഞു. അവളുടെയു ടെസ്റ്റ് നടത്തി വീട്ടിലെത്തിയതും നിമ്മി ഡോൿടർ വിളിച്ചു. രോഗ ലക്ഷണങ്ങൾ ചോദിച്ച് മരുന്നു കുറിച്ചു. കൂടാതെ മോൾടെ റിസൽട്ട് ക്ലിയർ അല്ല. അത് ഹോസ്പിറ്റലിലെ ചെറിയ തകരാർ മൂലമാണ് എന്നും അറിയിച്ചു.ഞങ്ങൾക്ക് വീട്ടിൽ താഴത്തെ നിലയിൽ അറ്റാച്ച്‍ഡ് ബാത്ത് റൂം സൗകര്യമുള്ള റൂമുകളും മോൾക്ക് മുകളിലത്തെ നിലയിൽ നിൽക്കാനുള്ള സൗകര്യമുള്ളതുകൊണ്ടും വീട്ടിൽ തന്നെ ചികിത്സ തുടരാൻ ഡോക്ടറും നേഴ്‍സും സമ്മതിച്ചു.പെട്ടെന്ന് തന്നെ ഡോൿടർ കുറിച്ച മരുന്നുകളും പൾസ്ഓക്സീമീറ്ററുമായി നേഴ്‍സ് വീട്ടിൽ വന്നു. വേണ്ട നിർദ്ദേശങ്ങൾ നൽകി.ആകെ ഒരു സങ്കടമുള്ളത് രണ്ട് ദിവസം കഴിഞ്ഞാൽ യൂണിവേഴ്‍സിറ്റി എക്സാം എഴുതാനിള്ളതാണ് മോൾക്ക്.ഞങ്ങൾ പാകം ചെയ്‍ത ഭക്ഷണം ചൂടോടുകൂടി കൈസാനിറ്റൈസ് ചെയ്‍ത് മാസ്‍ക്ക് ധരിച്ച് വേറെ പാത്രത്തിലിട്ട് നൽകി മകളെ സുരക്ഷിതയാക്കി. | |||
കോവിഡാണെന്നറിഞ്ഞ ഉടനെ തന്നെ ഇച്ചായൻ ഗെയിറ്റ് ലോക്ക് ചെയ്തു. റെസിഡന്റ്സ് അസോസിയേഷൻ ഗ്രൂപ്പിൽ ഞങ്ങളുടെ വിവരം ഷെയർ ചെയ്തു. പിന്നീടങ്ങോട്ട് ഫോൺ വിളികളുടെയും സഹായഹസ്തങ്ങളുടെയും പ്രളയമായിരുന്നു. രണ്ട് ആങ്ങളമാർ മത്സരിച്ച് സാധനങ്ങൾ വാങ്ങി ഗെയ്റ്റിൽ തൂക്കി ഇട്ടു. അയൽവാസിയായ ജോഷിച്ചേട്ടനായിരുന്നു. എന്നും പാൽ വാങ്ങി ഗെയിറ്റിൽ തൂക്കി ഇട്ട ഞങ്ങളുടെ പാത്രത്തിലേക്ക് ഒഴിച്ച് തന്നിരുന്നത് എന്നും ചേട്ടൻ ടൗണിൽ പോകുമ്പോൾ വിളിവരും നിങ്ങൾക്ക് എന്താ വാങ്ങേണ്ടത് അപ്പോഴൊക്കെ ഞങ്ങൾക്ക് ഓരോ ലിസ്റ്റ് ഉണ്ടാകും. അതെല്ലാം വളരെ സ്നേഹത്തോടെ ചേട്ടൻ വാങ്ങി നൽകി. ഇത് ഞങ്ങൾ ഒറ്റയ്ക്കല്ല എന്ന തോന്നലുണ്ടാക്കി. ഇനിയാണ് സ്നേഹപ്പൊതികളുടെ പ്രവാഹം. അതിൽ ഏറ്റവും കരുതൽ നൽകിയതും സ്നേഹം ചാലിച്ചതും എന്റെ നാത്തൂൻ ഷീജയുടെ സ്നേഹപ്പൊതികളാണ് എന്ന് എടുത്തുപറയട്ടെ.കൊറോണയുടെ ക്ഷീണത്തിനൊപ്പം നമ്മുടെ ഭക്ഷണം പാകം ചെയ്യൽ , ശുചിത്വം ഇതെല്ലാം നാം സ്വയം ചെയ്യുമ്പോൾ കണ്ടറിഞ്ഞ് അത്യാവശ്യഘട്ടങ്ങളിലെല്ലാം രുചിയോടെ പാചകം ചെയ്ത് ചൂടോടെ ആങ്ങളയുടെ കൈയ്യിൽ കൊടുത്തു വിട്ടപ്പോൾ അവൾ എനിക്ക് ആരെല്ലാമോ ആയി മാറി. കോവിഡ് കാലത്ത് എനിക്ക് ഏറ്റവും സന്തോഷം നൽകിയ ഒരു ഫോൺകോളിനെക്കുറിച്ച് പറയട്ടെ. അത് മറ്റാരുടെയുമല്ല അയൽവാസിയായ ഹുസൈന്റെ ഭാര്യ, അതിലുപരി എന്റെ മകളുടെ സുഹൃത്ത് അൻസിനയുടെഅമ്മയിടെതാണ്. ഒരു ഉച്ചസമയത്ത് എന്നെ വിളിച്ചിട്ട് ഹബീബ ചോദികകുകയാണ് ടീച്ചറെ വീട്ടുജോലിയും ക്ഷീണവുംകൊണ്ട് നിങ്ങൾ മടുത്തിട്ടുണ്ടാവില്ലേ ഞാൻ ഭക്ഷണം പാകം ചെയ്ത് തരട്ടേ. എന്റെ ഹൃദയം നിറഞ്ഞു. ഞാനവരുടെ ആവശ്യം നിരസിച്ചു.എങ്കിലും ഒരുപാട് ( ഫ്രൂട്ട്‍സ് വാങ്ങി ഗെയിറ്റിൽ തൂക്കിയിട്ടാണ് ആ അമ്മയും മകളും പോയത്. കൊറോണകാലം ക്രസ്‍മസ്‍കാലം കൂടിയായിരുന്നു. ജോബിച്ചന്റെ കേക്കാണ് ആദ്യം എത്തിയത് . പിന്നീട് മെറിന്റെ അമ്മ സീമയുടെ വക ബ്ലാക്ക് ഫോറസ്റ്റ് പൊതി ഗെയിറ്റിലെത്തി .പിറ്റേ ദിവസമുണ്ട് ഞങ്ങളുടെ ഫാമിലിഫ്രണ്ട്ആക്സിലിയുടെ കുടുംബവും റെഡ്‍വെൽവെറ്റുമായി വരുന്നു.അവർ അച്ഛനും അമ്മയും രണ്ട് മക്കളും റോഡിൽമാസ്ക് ധരിച്ച് നിന്നു.ഞങ്ങൾ മാസ്ക് ധരിച്ച് മുറ്റത്തിറങ്ങി നിന്നു.അകലം പാലിച്ചാണ് നിന്നതെങ്കിലും അരികത്തുണ്ട് ഞങ്ങളെന്ന് തോന്നിപ്പിച്ച നിമിഷമായിരുന്നു അത്. | |||
പിന്നെ ഞെട്ടിച്ചുകളഞ്ഞത് കണ്ടൻകോട്ട് ഏലിയാസ് ചേട്ടനാണ്. ഞങ്ങൾ ക്രിസ്ത്യാനികൾക്ക് ക്രിസ്തുമസിന്പോത്തിന്റെ പങ്കിറച്ചി വാങ്ങുന്ന ഒരു ശീലമുണ്ട്. രണ്ട്കിലോപോത്തിറച്ചി ഗെയിറ്റിലെത്തി ച്ചിട്ട് പോയപ്പോൾ ഇച്ചായന്റെ ബാല്യകാലസുഹൃത്തിനോട് ഒരിഷ്ടം തോന്നി. കഴിഞ്ഞില്ല സ്നേഹപ്പൊതികളുടെ വരവ്. എന്റെ സുഹൃത്ത് ഹിന്ദി ടീച്ചർ സ്കൂളിൽ പോയിവരുന്ന വഴിക്ക് ഉറങ്ങുന്ന എന്നെ ഫോൺ ചെയ്ത് വീടിന് പുറത്തേക്ക് വിളിച്ചു. മാസ്‍ക്ക് വച്ച് ഞാൻ വരാന്തയിൽ നിന്നു. ഷിജി ഗെയിറ്റിന് പുറത്ത്നിന്ന് സ്നേഹത്തോടെ സംസാരിച്ചു.ഒരുപൊതി ഗെയിറ്റിൽ തൂക്കിയിട്ട് നിറചിരിയുമായി ഒരു തംസപ്പും കാണിച്ച് പോയി.അവളുടെ സ്നേഹപ്പൊതിയിൽ ബ്രെഡും കടലമിഠായിയും പിന്നെ ഞങ്ങൾ ടീച്ചേഴ്‍സ് എല്ലാവരും കൂടിയുള്ള ഒരു ഫോട്ടോയുടെ കോപ്പിയും ഉണ്ടായിരുന്നു.ആ മിഠായിക്ക് ലേശം മധുരം കൂടുതൽ തോന്നി. ആ ഫോട്ടോയിൽ എല്ലാവരും ഒന്നിനൊന്ന് സുന്ദരികളായും തോന്നി.സൗഹൃദത്തിനെന്നും മാറ്റ് കൂടുതലാണ്. എനിക്ക് വായനയുടെ ആസ്‍കിത ചെറുതായിട്ടുണ്ട്. കോവിഡ് തുടങ്ങുന്നതിന് രണ്ട് ദിവസം മുന്നേ ലൈബ്രറിയിൽ നിന്ന് എടുത്ത മാധവിക്കുട്ടിയുടെ പ്രണയനോവലുകളും , വിനോയ് തോമസ്സിന്റെ രാമിയും പിന്നെ എന്റെ സ്ഥിരം വനിതയും ഗൃഹലക്ഷ്മിയും എത്തിച്ച് തന്നു.ആ മോളോടും ഏറെ ഇഷ്ടം തോന്നി. എന്നും ആകുലതോടെ ഡാഡിയും മമ്മിയും വിളിക്കും. പിന്നെ അയൽക്കൂട്ട സുഹൃത്തുക്കൾ,സ്കൂളിലെ ഫ്രണ്ട്‍സ് രോഗവിവരമറിഞ്ഞ കുറെ ബന്ധുക്കൾ പുതിയ വാർഡ് മെമ്പർ അങ്ങനെ കുറെപ്പേർ ഫോൺ ചെയ്‍തു. മെഡിസിന് പഠിക്കുന്ന എന്റെ മുത്ത് ( ഗ്രെയ്‍സ് മേരി) കോളേജിൽ പോകുന്നതിന് മുമ്പും ഉച്ചക്കും വൈകുന്നേരവും എല്ലാം വിളിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ,കൊഞ്ചിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുമായിരുന്നു . ചിലരുടെ ആശ്വസിപ്പിക്കലുകൾ കേട്ടപ്പോൾ തമാശ കേട്ട ഫീലിംഗ് ആണ് ഉണ്ടായത്. ആളതിലും വലിയ എത്രയോ രോഗങ്ങൾ ഉണ്ട് അതൊന്നും വന്നില്ലല്ലോ എന്ന് വിചാരിക്ക് ടീച്ചറേ . ആ ഓരോരുത്തർക്ക് മരിക്കാൻ ഓരോ കാരണങ്ങൾ ഉണ്ടാകും ഇനി ഇപ്പം കൊറോണ വന്നിട്ടാണെങ്കിൽ അങ്ങനെ ആവട്ടെ . എന്താ ചെയ്യുക ? പേടിക്കണ്ടാട്ടോ.ഇവരോടൊന്നും ഒരു മറുപടിയും പറഞ്ഞില്ല. കൊറോണ എന്നെ വല്ലാതൊന്ന് ഉലച്ച് കളഞ്ഞു.പക്ഷെ പിടിച്ച് നിന്നത് ഭർത്താവും മക്കളും നേരത്തെ പറഞ്ഞ സുമനസ്സുകളുടെയും ഒക്കെ സപ്പോർട്ട് ഒന്നുകൊണ്ട് മാത്രമാണ് കൊറോണ സമയത്ത് മേൽവേദന പനി വയറിളക്കം എന്നിവക്ക് ഒപ്പം ബ്ലീഡിംഗും വന്നു. യൂട്രസ്സിൽ ഥൈറോയിഡ് ഉള്ളതുകൊണ്ട് ഓവർ ബ്ലീഡിംഗാണ് . ഏഴു ദിവസത്തെ അപാരബ്ലീഡിംഗ് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോൾ ആണ് കോവിഡ് പോസിറ്റീവ് ആയത്. അതാ പിറ്റേ ദിവസം മുതൽ വീണ്ടും ബ്ലീഡിംഗ്. എഴുന്നേറ്റ് നിൽക്കുമ്പോൾ തലകറങ്ങും. പേടികാരണം രേഖസിസ്റ്ററെ വിളിച്ചു. കൊറോണ സമയത്ത് ഇതിന് ഒരു ട്രീറ്റ്മെൻ്റും ചെയ്യാൻ സാധിക്കില്ല.പേടിക്കണ്ട റെസ്റ്റ് എടുക്ക് എന്ന് പറഞ്ഞ് സാന്ത്വനിപ്പിച്ചു.അന്ന് തന്നെ കുറെ ORS പാക്കറ്റുൾ എത്തിച്ച് തരുകയും ചെയ്തു.ആ നിർണായകഘട്ടത്തിൽ സിസ്റ്ററെ എനിക്ക് ദൈവത്തിന്റെ മാലാഖയായി തന്നെ തോന്നി.വീണ്ടും ഏഴ് ദിവസം കഠിനമായ ബ്ലീഡിംഗ് ഉണ്ടായി. ഈ സമയത്തെല്ലാം നല്ല ഭക്ഷണം പാചകം ചെയ്ത് തന്ന് സ്നേഹത്തോടെ ഇച്ചായൻ എന്നെ പരിചരിച്ചു.ക്ഷീണിക്കുമ്പോൾ എല്ലാം ചെറിയമോൾ അമ്മേ ..അമ്മേ... എന്ന് വിളിച്ച് കൊണ്ടിരിക്കും . മൂത്തമോളും എന്നും പലതവണ ഹോസ്റ്റലിൽ നിന്നും കോളേജിൽ നിന്നും ഫോൺ ചെയ്ത് ധൈര്യപ്പെടുത്തി . പത്ത് ദിവസങ്ങൾക്കുശേഷം പ്രതീക്ഷയോടെ എന്നാൽ ഭീതിയോടെയുംകൂടി ടെസ്റ്റ് നടത്താൻ പോയി. ഭർത്താവിന് നെഗറ്റീവ് എനിക്ക് വീണ്ടും പോസിറ്റീവ് . സങ്കടം തോന്നി.ഉടനെ എന്നെ റൂം ക്വാറന്റീനിലാക്കി.ഇച്ചായനും മോളും കൂടി ക്ലീനിംഗും പാചകവും ഏറ്റെടുത്തു.എനിക്ക് പൂർണ റെസ്റ്റ്.ക്ഷീണിച്ച് പേടിച്ച് ഉറങ്ങുന്ന എന്റെ കവിളിൽ പ്രണയത്തോടെ വന്ന് തഴുകിപ്പോകുന്ന് ഇച്ചായനെയും അമ്മേ..അമേമ..എന്ന് വിളിച്ച് കൊണ്ടിരിക്കുന്ന മക്കളെയും കണ്ടപ്പോൾകൊറോണക്ക് എന്റെ വീട്ടിൽ നിൽക്കാൻ തോന്നിയില്ല.രണ്ടാമത്തെ ടെസ്റ്റിൽ നെഗറ്റീവ് ആയി ഇപ്പോൾഏഴ് ദിവസത്തെ കൂടി ക്വാറന്റീനിൽ ആണ്.ഏറെ സ്നേഹിക്കുന്ന കുടുംബം തന്നെയാണ് എന്റെ ശക്തിയും ബലവും.ഇതൊരു ഈശ്വരാനുഗ്രഹമാണ്. | |||
</font size> | |||
|---- | |||
|} | |||
== <font size=10><center>'''ഒരു ഓർമ്മക്കുറിപ്പ് ....'''</center></font size>== | == <font size=10><center>'''ഒരു ഓർമ്മക്കുറിപ്പ് ....'''</center></font size>== | ||
[[പ്രമാണം:15048pry.jpg|right]] | [[പ്രമാണം:15048pry.jpg|right]] | ||
<center><gallery> | <center><gallery> |