Jump to content
സഹായം

"അമൃത വി.എച്ച്.എസ്.എസ്.കോന്നി/എൻ എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NSS
('ലഘുചിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(NSS)
വരി 1: വരി 1:
[[പ്രമാണം:Anila.jpg|ലഘുചിത്രം]]
'''<big>എൻഎസ്എസ് യൂണിറ്റ്</big>'''
 
'''കോന്നി അമൃത വിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റിനെ ഏറ്റവും മികച്ച യൂണിറ്റായി ജില്ലാതലത്തിൽ പ്രോഗ്രാം ഓഫീസർ അനില .ആർ നേയും തിരഞ്ഞെടുത്തത് അഭിമാനകരമായ ഒരു നേട്ടമായി. ആത്മാർത്ഥമായ സമർപ്പണവും കഠിന ശ്രമവും ഇതിനു പിന്നിലുണ്ട്. സമൂഹത്തിലെ ഏതു പ്രശ്നങ്ങളെയും നേരിടുവാനും അതിനു പരിഹാരം കണ്ടെത്തുവാനും വോളണ്ടിയേഴ്സ് കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. കുട്ടികളുടെ 100% ആത്മാർത്ഥതയാണ് ഈ അംഗീകാരത്തിന് പിന്നിൽ. ഒപ്പം സ്കൂളിൻറെ ഒരുമയോടെ ഉള്ള പ്രവർത്തനവും .വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ ഉന്നമനത്തിന് എൻഎസ്എസ് പോലെയുള്ള സന്നദ്ധ സേവന സംഘടനകളുടെ ആവശ്യകത മനസ്സിലാക്കിയാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പസിന് അകത്തും പുറത്തും ആയാണ് പ്രവർത്തനങ്ങൾ നടത്തിയിരുന്നത് .പ്രവർത്തനങ്ങൾ കഴിയുമ്പോൾ പ്രയോജനം അപ്പുറത്തും ഇപ്പുറത്തും ഉള്ളവർക്ക് ഒരുപോലെ ലഭിക്കത്തക്ക രീതിയിൽ ആണ് ആസൂത്രണം ചെയ്തു നടപ്പാക്കിയത്.ക്യാംപസ്സിനുള്ളിലെ പ്രവർത്തനങ്ങൾ മിക്കതും ബോധവൽക്കരണ ക്ലാസുകളും, പരിസരശുചിത്വം ,വ്യക്തിത്വവികസനം, നൈപുണ്യവികസനം മുതലായവ ലക്ഷ്യം വച്ചുള്ളതാണ്. ക്യാൻസർ പോലെയുള്ള രോഗം വന്നവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും പ്രഗത്ഭരായ കലാകാരന്മാർ അവരുടെ കഴിവുകൾ അവതരിപ്പിക്കുകയും ചെയ്തു. ക്യാമ്പസിന് പുറത്തുള്ള പ്രവർത്തനങ്ങൾ റോഡുകളും കടകളും കോളനികളും സാമൂഹ്യ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള വയായിരുന്നു. ലഹരി വിരുദ്ധ ബോധവല്ക്കരണം, രക്തദാനം മഹാദാനം, റോഡ് സുരക്ഷ ,സ്ത്രീ വിരുദ്ധ പ്രവർത്തനങ്ങളുടെ മുന്നറിയിപ്പ്, സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ മുതലായവ ആയിരുന്നു അത് .നോട്ടീസ്. ഫാൻസി ലൈറ്റ്. ലഘുലേഖകൾ തുടങ്ങി തെരുവുനാടകം വരെയുള്ള പ്രവർത്തനങ്ങളിലൂടെയാണ് സമൂഹത്തിലേക്ക് എത്തിച്ചത്. സമൂഹത്തിൽ നിന്നും ഞങ്ങളുടെ യൂണിറ്റിന് ലഭിച്ച അംഗീകാരങ്ങളും ആശംസകളും പ്രവർത്തന മികവിന് ഉദാഹരണങ്ങളാണ് .സൗജന്യമായ കുടിവെള്ള പരിശോധന ,പച്ചക്കറിതോട്ടം നിർമ്മാണം ,അംഗനവാടികളിൽ എൽപി ക്ലാസ്സുകളിൽ കുട്ടികൾക്കും പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും വിതരണം ചെയ്യുക ,പൊതുസ്ഥാപനങ്ങൾ വൃത്തിയാക്കുക ,അവശത അനുഭവിക്കുന്നവരെ കണ്ടെത്തി നേരിട്ട് സഹായമെത്തിക്കുക തുടങ്ങിയതും പ്രധാന പ്രവർത്തനങ്ങളായിരുന്നു. കോന്നിയിലെ എക്സൈസ് വിഭാഗവും ജനമൈത്രി പോലീസും കോന്നി പഞ്ചായത്തുമായി സഹകരിച്ച് നടത്തിയ പ്രവർത്തനങ്ങൾ എല്ലാം തന്നെ അത്യധികം വിജയകരമായിരുന്നു. പ്രധാനമായും കോളനികൾ അടിസ്ഥാനമാക്കി നടപ്പിലാക്കിയ ആയുർവേദ ഹോമിയോ മെഡിക്കൽ ക്യാമ്പുകൾ വളരെ ജനശ്രദ്ധ ആകർഷിച്ചതും പ്രയോജനകരമായ ഒരു പരിപാടിയായിരുന്നു .കൈതക്കര കൊക്കാത്തോട് ആദിവാസി ഗിരിവർഗ്ഗ മേഖലകൾ കേന്ദ്രീകരിച്ചാണ് ക്യാമ്പുകൾ നടത്തിയിരുന്നത് .അതേപോലെ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പുകൾ ,നേത്രപരിശോധനാ ക്യാമ്പുകൾ മുതലായവയും സംഘടിപ്പിച്ചിരുന്നു.'''
 
'''മാനസികാരോഗ്യ കേന്ദ്രങ്ങളിലും വൃദ്ധസദനങ്ങളിലും പാലിയേറ്റീവ് കെയർ സെൻറർ കളിലും വോളണ്ടിയേഴ്സ് സന്ദർശിക്കുകയും അവർക്ക് വേണ്ട കാര്യങ്ങൾ അറിഞ്ഞു ചെയ്യുകയും ചെയ്തിരുന്നു. വിദ്യാർഥികൾ അവർക്ക് കലാപരിപാടികൾ അവതരിപ്പിക്കുകയും മാലിന്യനിർമാർജന മാർഗ്ഗങ്ങൾ അവലംബിക്കുകയും അതിനുവേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുകയും വൃദ്ധസദനത്തിലെ അമ്മമാർക്കൊപ്പം ഓണം ആഘോഷിക്കുകയും ചെയ്തു. ഈ പ്രവർത്തനം മൂലം കുട്ടികൾക്ക് ഉണ്ടായ മാനസിക പരിവർത്തനം അത്ഭുതാവഹമാണ്.'''
 
'''കോന്നി പഞ്ചായത്തിലെ വഴിയോര ഡിഷ് ബോർഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ് തുടങ്ങിയ വൃത്തിയാക്കുകയും ചെയ്യുകവഴി കുട്ടികൾക്ക് ഒരു സാമൂഹിക പ്രതിബദ്ധതയും കർത്തവ്യബോധം ഉടലെടുക്കാൻ സാധിച്ചു. അവാർഡിനർഹമായ ഒരു പ്രധാനപ്പെട്ട പ്രവർത്തനമായിരുന്നു ശ്രേഷ്ഠ ബാല്യം പ്രോജക്ട്. വിദ്യാഭ്യാസ മന്ത്രി നേരിട്ട് നിർദ്ദേശിച്ച ഈ പ്രവർത്തനം സാമൂഹിക പ്രതിബദ്ധതയോടെ നിർവഹിക്കുക എന്നതായിരുന്നു .കോന്നി പഞ്ചായത്തിനെയും ശിശുവികസന വകുപ്പിനെയും സഹകരണത്തോടെ മുരിങ്ങമംഗലം അമ്പലത്തിനു മുൻപിൽ ഉള്ള അംഗനവാടി ആണ് യൂണിറ്റ് ഏറ്റെടുത്തത്.വെള്ളപ്പൊക്കത്തിൽ നശിച്ചു കിടന്ന് അംഗനവാടി വൃത്തിയാക്കി പെയിൻറ് അടിച്ച് ശിശുസൗഹൃദ ചിത്രങ്ങൾ വരച്ചു മനോഹരമാക്കി .സമീപത്തുള്ള കോളേജുകളും സ്കൂളുകളും ഞങ്ങളെ വളരെയധികം അഭിനന്ദിച്ച ഒരു പ്രോജക്ട് ആയിരുന്നു ഇത്. ഫണ്ടുകൾ ഒന്നുമില്ലാതെ വോളണ്ടിയേഴ്സ് കഠിനമായി ആത്മാർത്ഥതയോടെ പരിശ്രമിച്ചാണ് ഈ പ്രോജക്ട് പൂർത്തീകരിച്ചത് .വളരെയധികം പ്രതിസന്ധികളെ മറികടന്ന് പൂർത്തീകരിച്ച് ഈ പ്രോജക്ടി നാണ് സംസ്ഥാനതലത്തിൽ നമ്മുടെ യൂണിറ്റിന് അംഗീകാരം ലഭിച്ചത് .വിദ്യാർത്ഥികൾക്കൊപ്പം കലാകാരന്മാരും നാട്ടുകാരും രക്ഷകർത്താക്കളും അംഗൻവാടി മെമ്പർമാരും ഞങ്ങൾക്കൊപ്പം ഒരുമയോടെ നിന്നത് കൊണ്ടാണ് ഈ അംഗീകാരം നേടിയെടുക്കാൻ സാധിച്ചത് .ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയതു മാത്രമല്ല കമ്പ്യൂട്ടർ , കളിപ്പാട്ടങ്ങൾ, ഫാൻ, വാട്ടർ കളർ തുടങ്ങിയ സാധനങ്ങൾ നൽകി അംഗനവാടി ഹൈടെക് ആക്കി മാറ്റുകയും ചെയ്തു.'''[[പ്രമാണം:Anila.jpg|ലഘുചിത്രം]]
emailconfirmed
302

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1060797" എന്ന താളിൽനിന്ന് ശേഖരിച്ചത്