Jump to content
സഹായം

"എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 127: വരി 127:


​Numats-ന്റെ സംസ്ഥാന ക്യാമ്പിൽ ഈ സ്കൂളിലെ കുട്ടികൾ എല്ലാ വർഷവും പങ്കെടുക്കുന്നു.
​Numats-ന്റെ സംസ്ഥാന ക്യാമ്പിൽ ഈ സ്കൂളിലെ കുട്ടികൾ എല്ലാ വർഷവും പങ്കെടുക്കുന്നു.
==ദിനാചരണങ്ങൾ==
സ്കൂളിൽ കുട്ടികൾക്ക് പ്രയോജനപ്രദമായ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ജൂൺ- 5 പരിസ്ഥിതിദിനം --
പരിസ്ഥിതി പ്രവർത്തകരെ ഉൾപ്പെടുത്തി ബോധവത്ക്കരണ ക്ലാസ് , റാലി, ക്വിസ്, വൃക്ഷത്തൈ
നടീൽ , വൃക്ഷത്തൈ വിതരണം എന്നിവ നടത്തുന്നു.
ജൂൺ 19-വായന ദിനം
പുസ്തക പ്രദർശനം- സ്കൂളിലെ മുഴുവൻ അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും സഹായത്തോടെ ശേഖരിച്ച പഴയ കാലം മുതൽ ഇതുവരെയുള്ള പുസ്തകങ്ങൾ എല്ലാവർക്കും പ്രദർശനത്തിനായി ഒരുക്കി. കൂടാതെ പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിവിധ ഇനം പത്രങ്ങൾ വിതരണം ചെയ്ത് പത്രവാർത്തയുടെ അടിസ്ഥാനത്തിൽ മെഗാക്വിസ് നടത്തി. പുസ്തകവായന, വായനക്കുറിപ്പ് തയ്യാറാക്കൽ, പ്രശസ്ത കഥ, നോവൽ ഭാഗങ്ങളിലെ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം, പ്രശസ്തരായ കവികളേയും എഴുത്തുകാരേയും ഉൾപ്പെടുത്തി ദിനാചരണത്തിന്റെ പ്രാധാന്യം,സന്ദേശം എന്നിവ നൽകുന്നു. ഓരോ വർഷവും വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കുന്നു.
ജൂൺ- 21 യോഗാദിനം
ദിനാചരണത്തിന്റെ ഭാഗമായി തിരഞ്ഞെടുത്ത കുട്ടികൾക്ക് പ്രത്യേക യോഗാ ക്ലാസ്സ് നടത്തുന്നു.
ജൂൺ- 26 മയക്കുമരുന്ന് വിരുദ്ധ ദിനം
ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് പൊലീസ് ഉദ്യോഗസ്ഥർ ബോധവത്ക്കരണ ക്ലാസ്സ് എടുക്കുന്നതോടൊപ്പം ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ ചൂണ്ടിക്കാട്ടുന്ന ഷോർട് ഫിലിം, സ്ലൈഡ് എന്നിവ പ്രദർശിപ്പിക്കുന്നു.
ജൂലൈ- 21 ചാന്ദ്രദിനം
Space Week ന്റെ ഭാഗമായി ക്വിസ്, സെമിനാർ, ഡിബേറ്റ് എന്നിവ നടത്തുന്നു. ISRO പവലിയനുമായി ബന്ധപ്പെട്ടുള്ള ശാസ്ത്ര സെമിനാറിൽ ശാസ്ത്രജ്ഞരുമായി നേരിട്ട് സംവദിക്കാനുള്ള അവസരം ഒരുക്കുന്നു. പവലിയൻ പ്രദർശനം മറ്റുള്ള സ്കൂളുകൾക്കു കൂടി പ്രയോജനപ്പെടുന്ന വിധം ഒരുക്കുന്നു.
ആഗസ്റ്റ്- 6,9 ഹിരോഷിമ-നാഗസാക്കി ദിനം
യുദ്ധ ഭീകരത വെളിപ്പെടുത്തുന്ന ചിത്ര പ്രദർശനം, യുദ്ധവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കൽ, പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ പ്രതിഞ്ജ എന്നിവ നടത്തുന്നു.
ആഗസ്റ്റ്- 15 സ്വാതന്ത്ര്യ ദിനം
NCC, Scout and Guides,SPC,NSS യൂണിറ്റുകളുടെ നേതൃത്വത്തിൽ പതാക ഉയർത്തൽ, പരേഡ്, ദേശഭക്തിഗാനാലാപനം, മറ്റ് കലാപരിപാടികൾ, മധുര വിതരണം എന്നിവ നടത്തി ആഘോഷമാക്കി മാറ്റുന്നു.
നവംബർ- 1 കേരള പിറവി ദിനം
കേരളത്തിന്റെ മഹത്വം വെളിപ്പെടുത്തുന്ന ഗാനാലാപനം, കവിതാലാപനം, മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം, പ്രസംഗങ്ങൾ,ഭാഷാ സംരക്ഷണ പ്രതിഞ്ജ മുതലായവ പ്രത്യേക അസംബ്ലിയിൽ നടത്തിവരുന്നു.
നവംബർ- 14 ശിശുദിനം
നിരവധി കുട്ടികൾ ചാച്ചാജിയുടെ വേഷമണിഞ്ഞ് റാലിയിൽ പങ്കെടുക്കുന്നു. കൂടാതെ പ്രസംഗ മത്സരം, ഉപന്യാസം, ദേശഭക്തിഗാനാലാപന മത്സരങ്ങൾ എന്നിവ നടത്തുന്നു.
മറ്റ് ദിനാചരണങ്ങൾ
അദ്ധ്യാപക ദിനം, ബാലവേല വിരുദ്ധ ദിനം, ക്വിറ്റ് ഇന്ത്യ ദിനം, എയ്ഡ്‌സ്‌ ദിനം, രക്തദാന ദിനം, പതാക ദിനം, ബഷീർ അനുസ്മരണം, വയലാർ അനുസ്മരണം, കൈ കഴുകൽ ദിനം, ബ്രേക്ക് ദി ചെയ്ൻ ക്യാമ്പയിൻ എന്നിങ്ങനെ കുട്ടികൾക്ക്  ദിവസങ്ങളുടെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുന്ന നിരവധി പഠന പ്രവർത്തനങ്ങൾ ഓരോ വർഷവും വ്യത്യസ്തമായ തരത്തിൽ തനത് അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തിവരുന്നു


==വഴികാട്ടി==
==വഴികാട്ടി==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058903" എന്ന താളിൽനിന്ന് ശേഖരിച്ചത്