Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. കാരംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 99: വരി 99:


=='''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''==
=='''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''==
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
നമ്മുടെ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ ഉയർത്തുക എന്ന ലക്ഷ്യത്തോടെ കേരള
സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ്‌ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. 2017 മുതലാണ്‌
ഈ പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌. ഒന്ന്‌ മുതൽ 12 വരെയുള്ള എല്ലാ കുട്ടികൾക്കും ഓരോ ക്ലാസ്സിലും
കൈവരിക്കേണ്ട ശേഷികളും ധാരണകളും നേടി മുന്നോട്ട്‌ പോകാൻ വേണ്ടിയുള്ള പദ്ധതിയാണ്‌.
രക്ഷിതാക്കൾ, പൂർവ്വവിദ്യാർഥികൾ, നാട്ടുകാർ, ജനപ്രതിനിധികൾ, 5140 തുടങ്ങിയവരുടെ
സഹായത്തോടെയാണ്‌ ഈ പദ്ധതി നടപ്പിലാക്കുന്നത്‌. ഈ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര
നിലവാരത്തിലുള്ള ഹൈടെക്‌ ക്ലാസ്സ്മുറികൾ നമുക്ക്‌ സ്വന്തമായുണ്ട്‌.
പൊതുവിദ്യാഭ്യാസസംരക്ഷണയജഞഞത്തിന്റെ ഭാഗമായി ആറന്മുള നിയോജക മണ്ഡലം വിദ്യാഭ്യാസ
സെമിനാർ 2020 ജനുവരി 9 വ്യാഴാഴ്ച്ച നമ്മുടെ വിദ്യാലയത്തിൽ നടന്നു. സെമിനാർ ഉദ്ഘാടനം
ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊ. സി.രവീന്ദ്രനാഥ്‌ നിർവഹിച്ചു. "പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം വളർച്ചയും തുടർച്ചയും"എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഈ
നിയോജകമണ്ഡലത്തിലുള്ള എല്ലാ സ്കൂളിലെയും പ്രിൻസിപ്പാൾമാരും പ്രഥമാധ്യാപകരും പങ്കെടുത്തു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ
നടപ്പിലാക്കിയ ചില പദ്ധതികൾ, ശ്രദ്ധ, മലയാളത്തിളക്കം, സുരീലി ഹിന്ദി, മധുരം ഗണിതം എന്നീ
പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ പഠന പുരോഗതിയുണ്ടാക്കാൻ സാധിച്ചു.
''ശ്രദ്ധ''
എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി നടപ്പിലാക്കിയ പദ്ധതിയാണ്‌ ശ്രദ്ധ. മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി,
ഭാതികശാസ്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങൾ രസകരമായ രീതിയിൽ കുട്ടികളിൽ
എത്തിക്കുന്നതിന്‌ ഈ പദ്ധതി സഹായമായി.3.30 മുതൽ 4.30 വരെ പ്രത്യേക നട ദ്ധി
പ്രകാരമാണ്‌ ക്ലാസ്സ്‌ നടക്കുന്നത്‌.
മലയാളത്തിളക്കം
കുട്ടികൾക്ക്‌ മാതൃഭാഷയിലുള്ള അപാകതകൾ പരിഹരിക്കുന്നതിനായി 8, 9, 10 ക്ലാസ്സിൽ
നടപ്പിലാക്കിയ പദ്ധതിയാണ്‌ മലയാളത്തിളക്കം. ചെറിയ ചെറിയ പ്രവർത്തനങ്ങളിലൂടെയും,
കളികളിലൂടെയും മലയാള ചിഹ്നങ്ങൾ ഉറപ്പിച്ചു തെറ്റില്ലാതെ മലയാള ഭാഷ എഴുതാൻ കുട്ടിയെ
പ്രാപ്തരാക്കുന്ന പദ്ധതിയാണിത്‌. ഈ പദ്ധതിയിലൂടെ കുട്ടികളിൽ മലയാള ഭാഷയോടുള്ള താൽപ്പര്യം
വർധിച്ചു.
ഗണിതോത്സവം
ഗണിതത്തെ കൂടുതൽ അറിയാനും വിദ്യാർത്ഥികളിൽ സർഗാത്മകതയും ക്രിയാത്മകമായ ചിന്തയും
അന്വേഷണവും വളർത്തുന്നതിനും ഗണിതത്തോട്‌ കൂടുതൽ താൽപര്യം ഉണ്ടാക്കുന്നതിനും
8140 തലത്തിൽ 8ാം ക്ലാസ്സിലെ കുട്ടികൾക്ക്‌ ജനുവരി 17ന്‌ രണ്ടു ദിവസം നീണ്ട ഗണിതോത്സവം
നടത്തുകയുണ്ടായി.ഇത്‌ കുട്ടിയിൽ നൈസർഗ്ഗികമായ കഴിവ്‌ ജനിപ്പിക്കുന്നതിനും ഗണിതം
പ്രക്രിയാബന്ധിതമായും പ്രവർത്തനാധിഷ്ഠിതമായുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിനും സഹായിച്ചു.
സുരിലി ഹിന്ദി
ഹിന്ദി പഠനം രസാവഹമാക്കുന്നതിനും താൽപര്യം ഉണ്ടാക്കുന്നതിനും നടത്തിവരുന്ന ഒരു
പഠനപ്രവർത്തനമാണ്‌ സുരീലി ഹിന്ദി. ഇത്‌ 5 മുതൽ 8 വരെ ക്ലാസിലുള്ളവർക്കുള്ള പ്രവർത്തനമാണ്‌.
ചെറിയ ചെറിയ കവിതകളിലൂടെയും അഭിനയത്തിലൂടെയും അക്ഷരങ്ങൾ എഴുതാനും വായിക്കാനും
അവരെ പ്രാപ്ത്തരാക്കി.
പൊതുവിദ്യാഭ്യാസവകുറപ്പ്‌ നടപ്പിലാക്കിയ ഇത്തരം പരിപാടികളിലൂടെ
പഠനപ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പിക്കാനും, അവരെ പഠനപ്രവർത്തനങ്ങളിൽ
മുന്നിലേക്ക്‌ എത്തിക്കാനും സാധിച്ചു.
പ്രതിഭാകേന്ദം
എസ്‌. എസ്‌. എ കോഴഞ്ചേരി ബി. ആർ. സി അനുവദിച്ച പ്രതിഭാകേന്ദ്രം നെല്ലിക്കാല പതാലിൽ
ലക്ഷം വീട്‌ കോളനിയിൽ പ്രവർത്തിക്കുന്നു. 20 കുട്ടികളോളം ഉണ്ട്‌. ശ്രീമതി പൊന്നമ്മ സന്നദ്ധ
പ്രവർത്തകയായി സേവനം ചെയ്യുന്നു.
മാസ്റ്റർ പ്ലാൻ
വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള പൊതുവിദ്യാഭ്യാസ
സംരക്ഷണയജഞഞത്തിന്‌ മൂർത്തരൂപം നൽകേണ്ടതുണ്ട്‌. അതിനായി സർഗ്ഗാത്മകവും
സമയബന്ധിതവുമായി പൂർത്തീകരിക്കുന്ന പല പ്രവർത്തനങ്ങൾക്ക്‌ രൂപം നൽകി. മലയാളം, ഹിന്ദി,
ഇംഗ്ലീഷ്‌, ഗണിതം, സയൻസ്‌, മാനവിക വിഷയങ്ങളിലുള്ള താൽപര്യവും അറിവും വർധിപ്പിക്കുന്ന
പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു.
എല്ലാ കുട്ടികളുടേയും സർഗ്ഗപരവും സാഹിത്യപരവുമായ കഴിവുകൾ നേടിയെടുക്കുന്നതിനും,
അത്‌ പ്രകടിപ്പിക്കുന്നതിനുമുള്ള അവസരം നൽകാനും, അന്താരാഷ്ട്ര പഠന നിലവാരം
ഉറപ്പാക്കുന്നതിനാവശ്യമായ പഠന ഉപകരണങ്ങളും സൗകര്യങ്ങളും നൽകാൻ തീരുമാനിച്ചു.
ICTഅധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ അന്താരാഷ്ട്ര നിലവാരത്തിലെത്താൻ വേണ്ട സാഹചര്യം
2018 തന്നെ നമ്മുടെ സ്‌കൂൾ സ്വന്തമാക്കി. അതിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ ജനകീയ
വൽക്കരണത്തിലൂടെ നടപ്പിലാക്കി വരുന്നു.


== പാഠ്യേതര പ്രവര്ത്തനങ്ങൾ ==
== പാഠ്യേതര പ്രവര്ത്തനങ്ങൾ ==
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057642" എന്ന താളിൽനിന്ന് ശേഖരിച്ചത്