Jump to content
സഹായം

"ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 53: വരി 53:


== ചരിത്രം ==
== ചരിത്രം ==
പ്രസിദ്ധമായ ആറന്മുള വള്ളംകളി നടക്കുന്ന പമ്പയുടെ തീരപ്രദേശമായ കോയിപ്പുറത്ത് ഒരു ലോവർ പ്രൈമറി സ്കുളായിട്ടാണ് ഈ വിദ്യാലയത്തിന്റെ തുടക്കം.ഇപ്പോൾ ഇതൊരു ഹയർ സെക്കന്ററി സ്ക്കുളാണ്
മധ്യതിരുവിതാംകൂറിനെ ധനധാന്യ സമൃദ്ധമാക്കുന്ന പമ്പാനദിയുടെ കരയിൽ സ്ഥിതിചെയ്യുന്ന കോയിപ്പുറം ,തിരുവിതാംകൂർ ചരിത്രത്തിൽ ഇടം നേടിയിട്ടുള്ള പ്രശസ്തമായ ദേശമാണ്. മാർത്താണ്ഡവർമ്മ മഹാരാജാവിൻ്റെ കാലത്തിനു മുൻപ് ഭരണം നടത്തിയിരുന്ന തെക്കുംകൂർ രാജവംശത്തിൻ്റെ കാലഘട്ടത്തിൽ ഇടപ്രഭുക്കൻമാരായ '''കോവിലൻ മാരുടെ നിയന്ത്രണത്തിൽ വന്ന ഭൂപ്രദേശം കോവിൽ പുറവും പിന്നീട് കോയിപ്പുറവുമായതായി ചരിത്രം പറയുന്നു.'''
 
ഈ നാട്ടിലെ ഭൂരിപക്ഷം വരുന്ന അധഃസ്ഥിത വർഗ്ഗത്തിൻ്റെ ഉന്നമനത്തിനുള്ള പോംവഴി  വിദ്യാഭ്യാസം മാത്രമാണെന്ന തിരിച്ചറിവിൽ പ്രദേശവാസികളായ സുമനസ്സുകൾ ഒരേക്കർ സ്ഥലം ദാനം ചെയ്തു.'''1913 ൽ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ചു.'''
 
ഹൈസ്കൂളായി ഉയർത്തുന്നതിന് കൂടുതൽ ഭൂമിയും കെട്ടിടങ്ങളും ആവശ്യമായി വന്നു. അധ്യാപകരുടേയും നാട്ടിലെ പ്രമുഖരുടേയും നേതൃത്വത്തിൽ സാമ്പത്തിക സമാഹരണം നടത്തി വടക്കുഭാഗത്തുള്ള 4 മുറി കെട്ടിടം പണിയുകയും 2 ഏക്കർ സ്ഥലം വാങ്ങുകയും ചെയ്തു.അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ സി.ടി കോശി സാർ,ചുങ്കത്തിൽ വക്കീൽ (അഡ്വ സി ജി മാത്യു), കെ.സി ചാക്കോ കണികുളത്ത് ,ശ്രീധരൻ പിള്ള സാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശ്രമങ്ങൾക്കൊടുവിൽ '''1981ൽ ഹൈസ്കൂളായി''' ഉയർത്തപ്പെട്ടു. കൊ.വർഷം 1099 ൽ നടന്ന വെള്ളപ്പൊക്കത്തിൽ സ്കൂളിലെ രേഖകൾ നശിക്കുകയും ഇപ്പോൾ ഹൈസ്കൂൾ ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്ന ഒരു കെട്ടിടം തകർന്നു പോയതുമായി അറിയുന്നു.1983ൽ ആദ്യ SSLC ബാച്ച് പുറത്തിറങ്ങി. '''2000 ൽ''' ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു .സയൻസ്, ഹ്യുമാനിറ്റീസ് ബാച്ചുകൾ പ്രവർത്തിക്കുന്നു.2010 മുതൽ SSLC ക്ക് നൂറുശതമാനം വിജയം കരസ്ഥമാക്കുന്നുണ്ട് .2018ലെ പ്രളയം സ്കൂളിനെ ഗുരുതരമായി ബാധിച്ചു.സ്കൂളിൻ്റെ ഒന്നാം നില പൂർണമായും മുങ്ങിപ്പോയി. ലാബ്, ലൈബ്രറി ,ഐസിടി ഉപകരണങ്ങൾ, ഫർണീച്ചറുകൾ എന്നിവ പൂർണമായും നശിച്ചു. കേരള സർക്കാർ ,കൊല്ലം സിറ്റി പോലീസ്, സന്നദ്ധ സംഘടനകൾ, അഭ്യുദയകാംക്ഷികളായ സുമനസ്സുകൾ എന്നിവരുടെ സഹായത്താൽ നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു കൊണ്ട് സ്കൂൾനിലകൊള്ളുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057582" എന്ന താളിൽനിന്ന് ശേഖരിച്ചത്