പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


ഭൂമിയെന്നമ്മയെ -
പരിപാലിക്കാം
നമുക്കീ ഭൂമിയെന്നമ്മയെ പരിപാലിക്കാം
മാനുഷർക്കെല്ലാം - തണലേകിടുന്നൊരീ
ഭൂമിയെന്നമ്മയെ പരിപാലിക്കാം

പാടം നികത്തിയും , കുന്നിടിച്ചും
മണൽ വാരിയും, മാലിന്യം - തള്ളിയും
ഭൂമിയെന്നമ്മയെ ചൂഷണം ചെയ്യുന്ന
മാനവരാശിതൻ -
 വികൃതിയല്ലോ
മാനവ രാശിതൻ -
വികൃതിയല്ലോ

പ്രകൃതിക്ക് നാശം വരുത്തുന്ന ചെയ്തികൾ
വേണ്ടാ, നമുക്കിനി
വേണ്ട, വേണ്ട(2)

നമ്മുടെ ചെയ്തികൾക്കെല്ലാം - ഫലമായി വന്നതാണല്ലോ
പ്രളയം, നിപ, പിന്നെ
കൊറോണയും പടർന്നല്ലോ

വർദ്ധിച്ചീടുമീ പകർച്ചവ്യാധികൾ
ശുചിത്വമില്ലായ്മ കൊണ്ടെന്ന്
ഓർത്തിടേണം
കൊതുകീടങ്ങൾ വളർന്നീടാതെ
പരിസരമെല്ലാം ശുചിയാക്കീടണം

ആഹാരത്തിന് മുൻപും പിൻപും
കൈയും വായും കഴുകേണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
മൂക്കും വായും പൊത്തേണം

തുരത്താം നമുക്കീ മഹാമാരിയെ
കൊറോണയെന്ന മഹാമാരിയെ
ഭയപ്പാടോടെ നടക്കേണ്ട
ജാഗ്രതയോടെ നേരിടു
ജാഗ്രതയോടെ നേരിടു.
 

രാഗേന്ദു ആർ
8 എ പോപ്പ് പയസ് XI എച് എസ് എസ് കറ്റാനം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത