പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി)

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

നമസ്കാരം . ഞാൻ നബ ഫാത്തിമ. ഞാൻ പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കുന്നു. ഞാനിവിടെ പരിസ്ഥിതിയെ കുറിച്ചാണ് എഴുതുന്നത് . 1973 ജൂൺ 5 നാണ് ആദ്യത്തെ പരിസ്ഥിതി ദിനാചരണം. കാടുകളും മലകളും പുഴകളും തോടുകളും നിറഞ്ഞതാണ് നമ്മുടെ പ്രകൃതി . ഇതൊക്കെ കണ്ണിന് കുളിർമയേകുന്ന കാഴ്ചകളാണ് . പക്ഷെ, ഇന്നത്തെ തലമുറ ഇതൊക്കെ നശിപ്പിക്കുകയാണ് . കുന്നുകൾ മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് നിരത്തുന്നു. മരങ്ങൾ വെട്ടി നശിപ്പിക്കുന്നു. അനധികൃതമായി പുഴയിൽ നിന്നും മണ്ണു വാരി അതിനെയും നശിപ്പിക്കുന്നു. ഇതിന്റെയൊക്കെ ഫലമായി പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നു.

ഞങ്ങൾ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നമാണ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം. നമ്മുടെ നാട് പ്ലാസ്റ്റിക്കുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. എവിടെ നോക്കിയാലും കാണുന്നത് പ്ലാസ്റ്റിക്കുകളാണ്. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിനെയും ജലത്തെയും വായുവിനെയും വിഷമുള്ളതാക്കുന്നു. നാം കത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നാം തന്നെ ശ്വസിച്ച് ശ്വാസകോശ രോഗങ്ങൾക്കും ക്യാൻസർ പോലുള്ള രോഗങ്ങൾക്കും കാരണമാകുന്നു.

ഇതൊക്കെ ഇല്ലാതാക്കാൻ നാം തന്നെ വിചാരിക്കണം. ഇതിൽ നിന്നും മോചനത്തിനായി നാം മരങ്ങൾ നട്ടുവളർത്തിയും പുഴകളെ സംരക്ഷിച്ചും കുന്നുകൾ ഇടിച്ചു നിരത്താതെയും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. നന്ദി നമസ്കാരം

നബ ഫാത്തിമ ടി
3 പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം