പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ - (Covid-19)
കൊറോണ - (Covid-19)
Coronaviridae എന്ന കുടുംബത്തിൽ പെടുന്ന വൈറസുകളെ പൊതുവായി വിളിക്കുന്ന പേരാണ് കൊറോണ. 120 നാനോ മീറ്ററാണ് ഒരു കൊറോണ വൈറസിന്റെ വ്യാസം. ഒരു മീറ്ററിനെ നൂറ് കോടി ഭാഗങ്ങളാക്കിയാൽ അതിലൊരു ഭാഗത്തിന്റെ നീളമാണ് ഒരു നാനോ മീറ്റർ. 2019 അവസാനം ചൈനയിലെ വുഹാൻ പ്രവിശ്യയിൽ പുതിയ തരം കൊറോണ വൈറസിനെ ഗവേഷകർ തിരിച്ചറിഞ്ഞു. കടുത്ത ന്യുമോണിയ ബാധിച്ച് ചികിത്സ യിലായിരുന്ന രോഗിയിലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത് . Covid-19 (Corona Virus decease 2019 ) എന്ന പേരിലാണ് ഈ വൈറസ് അറിയപ്പെട്ടത് . കൊറോണ വൈറസ് മൃഗങ്ങളിലും പക്ഷികളിലും മനുഷ്യരിലും രോഗങ്ങളുണ്ടാക്കും. കടുത്ത ചുമയും ശ്വാസ തടസ്സവും പനിയുമാണ് മനുഷ്യരിൽ കാണപ്പെടുന്ന പ്രാഥമിക ലക്ഷണങ്ങൾ. വൈറസും മനുഷ്യനും : സാധാരണയായി വൈറസ് എന്നതിലുപരി തിരിച്ചറിവാണ് ഈ കൊറോണക്കാലം. മാനവരാശിയുടെ സന്തുലിതാവസ്ഥ തീർത്തും മാറ്റി എഴുതപ്പെട്ട ഒരു ഘടകം. ആധുനിക യുഗത്തിൽ ജീവിക്കുന്ന ന്യൂജനറേഷൻ കുട്ടികൾ തീർത്തും വ്യത്യസ്തമായ ആ പഴയകാല ഓർമകളിലേക്ക് ഒതുങ്ങിക്കൂടി. ദൈവ ഭയവും, വീട്ടിനുള്ളിൽ ഉൾവലിഞ്ഞ ഒരു മനോവിഷമവും കൂടിക്കലർന്ന ഒരു അപ്രതീക്ഷിത മാറ്റം, ജീവിതത്തെ വളരെ ലാഘവത്തോടു കൂടി നോക്കിക്കണ്ട ഫ്രീക്കന്മാർ എന്താണ് നമ്മൾ, എന്താണ് ജീവിതം എന്ന് സ്വയം അവലോകനം ചെയ്തു. കോവിഡ് പശ്ചാത്തലം പലരുടെയും ജീവിതം, പ്രതീക്ഷകൾ , സ്വപ്‌നങ്ങൾ എല്ലാം മാറ്റി മറിച്ചു. ഒരു പാട് പാഠങ്ങൾ, അനുഭവങ്ങൾ മനസ്സിലാക്കിത്തന്ന ഈ കോവിഡ് കാലം ജീവിതത്തിൽ അനശ്വരമായ, മറക്കാത്ത ഓർമകളാണ് സമ്മാനിച്ചത്. ശലഭം കണക്കെ പാറിപ്പറന്ന നമ്മൾ കൂട്ടിലിട്ട സിംഹം കണക്കെയായി. പരസ്പരം മത്സര പ്പാച്ചിലുകളും പോർവിളികളുമായി നടന്ന നമ്മൾ എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയാണ് . എല്ലാവരും ലോകം മുഴുവൻ ഒറ്റക്കെട്ടായി അതിജീവിക്കും എന്ന പ്രത്യാശയുടെ പുതിയൊരു യുഗം സ്വപ്നം കാണുകയാണ്. നാളെയുടെ പുതിയൊരു വസന്തത്തിനായി, ഒരു പുൽ നാമ്പായി നമുക്ക് കാത്തിരിക്കാം , പ്രതീക്ഷകൾ കൈവിടാതെ ....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം