പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്/അക്ഷരവൃക്ഷം/കാക്കയും പൂച്ച കുഞ്ഞുങ്ങളും പിന്നെ ഞാനും

Schoolwiki സംരംഭത്തിൽ നിന്ന്
കാക്കയും പൂച്ച കുഞ്ഞുങ്ങളും പിന്നെ ഞാനും


അപ്പുറത്തെ വീട്ടിലെ സാറ പൂച്ചയ്ക്ക് 3 കുഞ്ഞുങ്ങൾ ജനിച്ചു. ഉമ്മാമ്മയും ഇത്താത്തയും പൂച്ചക്കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. എനിക്കും പൂച്ച കുഞ്ഞുങ്ങളെ വളരെ ഇഷ്ടമാണ്. കൊറോണ ഭീതിയിൽ വീട്ടിൽ ഇരിക്കുന്ന സമയത്ത് പൂച്ചക്കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ ഞാനും കൂടി. പതിയെ പതിയെ പൂച്ചക്കുഞ്ഞുങ്ങളുടെ ആഹാരം കാക്കകളും പങ്കിട്ടെടുക്കാൻ തുടങ്ങി. അപ്പോഴാണ് സ്ക്കൂളിൽ "പറവകൾക്കൊരു തെളിനീർ കുടം" എന്ന ഒരു പരിപാടി ആരംഭിച്ചത്. അതിൽ ഫോട്ടോ എടുത്ത് അയക്കാൻ പറഞ്ഞു. ഉടനെ വലിയ ഒരു പാത്രത്തിൽ വെള്ളം നിറച്ച് മതിലിന് മുകളിൽ വെച്ചു. കാക്കകൾ അതിലെ വെള്ളം കുടിച്ച് പറന്ന് പോകുന്നത് ഞാനും അനിയനും നോക്കി നിന്നു. ദിവസവും പാത്രത്തിൽ വെള്ളം ഒഴിച്ച് കൊടുക്കും. കാക്കകൾ വെള്ളം കുടിക്കുക മാത്രമല്ല ചിലപ്പോൾ അവരുടെ കുളിയും ആ വെള്ളം ഉപയോഗിച്ചാണ്. ഇടയ്ക്ക് കണ്ടൻ പൂച്ചയും ആ വെള്ളം കുടിക്കുന്നത് കണ്ടിട്ടുണ്ട്.

ഷീസ് മുഹമ്മദ്
3 A പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ