സഹായം Reading Problems? Click here

പൊതുവാച്ചേരി രാമർവിലാസം എൽ പി എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

ഒരു പഴമൊഴിയിൽ നിന്ന് തന്നെ ഞാൻ ഈ കാര്യം തുടങ്ങി വെക്കുകയാണ്.രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ്.അപ്പോൾ ഞങ്ങൾ എങ്ങനെ രോഗം വരാതെ നോക്കും.അങ്ങനെ രോഗം വരാതെ നോക്കുന്ന ഒരു പ്രക്രിയ ആണ് രോഗപ്രതിരോധം.അതിനെ നമുക്കു 3 തരമായി തിരിക്കാം.

ഒന്നാമതായി രോഗത്തിന് കാരണമായ സാഹചര്യം ഇല്ലാതാക്കുക.അതായത് ഇപ്പോൾ നമ്മൾ നേരിടുന്ന കൊറോണ വൈറസിനെ പറ്റി തന്നെ പറയാം.നമ്മുടെ ശരീരത്തിൽ നിന്നും പകരുന്ന പ്രക്രിയ ഇല്ലാതാക്കുക.അതുകൊണ്ടാണ് സർക്കാർ "ബ്രേക്ക് ദി ചെയിൻ "പദ്ധതി ആരംഭിച്ചത്.രോഗം വ്യാപിച്ചു പല കണ്ണികളായി കൂടിച്ചേർന്നു വലിയ മാല പോലുള്ള ശൃംഖലയായി മനുഷ്യൻ മാറുന്നതിന്റെ കണ്ണികൾ പൊട്ടിച്ചു വൈറസിന്റെ വ്യാപനം തടയുക.ഇതിനായി നമ്മൾ ഹസ്തദാനം നിർത്തി വെച്ചും,കൈകൾ സോപ്പിട്ടു കഴുകിയും,സാമൂഹിക അകലം പാലിച്ചും,മാസ്ക് ധരിച്ചുമൊക്കെയാണ് ഞങ്ങൾ ഇപ്പോൾ രോഗ കാരണമായ സാഹചര്യത്തിൽ നിന്നും മാറി നില്ക്കാൻ വേണ്ടി ചെയ്യുന്നത്.ഉപയോഗിച്ച മാസ്കുകൾ വലിച്ചെറിയരുത്.അതിൽ നിന്നും മറ്റു ജീവികൾക്ക് രോഗം പടർന്നാൽ മനുഷ്യർക്ക് നിയന്ദ്രിക്കാൻ കഴിയാതെ വരും.ഇവിടെ നാം കൊറോണ വൈറസിന്റെ രോഗത്തിന് കാരണമായ സാഹചര്യമാണ് പറഞ്ഞതെങ്കിൽ ഇനി നാം ഭാവിയിൽ നേരിടുന്ന രോഗകാരണമായ സാഹചര്യങ്ങളെ അപ്പപ്പോൾ കണ്ടെത്തി വേണ്ട മുൻകരുതലുകൾ തീർച്ചയായും എടുത്തിരിക്കണം.

രണ്ടാമത്തെ കാര്യം രോഗം നമുക്ക് വരാതിരിക്കുവാനുള്ള പ്രതിരോധ ശേഷി നമ്മുടെ ശരീരത്തിന് ഉണ്ടാക്കുക എന്നതാണ്.ഇതിനായി നമ്മൾ പോഷക ആഹാരങ്ങൾ കഴിക്കണം.പഴ വർഗ്ഗങ്ങളും,പച്ചക്കറികളും,മൽസ്യ-മാംസങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷണം കഴിക്കുക.ശരിയായ വ്യായാമം,വ്യക്തിശുചിത്വം എന്നിവ പാലിക്കുക.

മൂന്നാമതായി പരിസര മലിനീകരണം തടയുക.പ്രധാനമായും പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കുക.ഇവയിൽ ഭൂരിഭാഗവും മഴക്കാലത്ത് ജലാശയത്തിൽ എത്തുന്നു.അങ്ങനെ ജലം മലിനമാക്കുന്നു.മലിന ജലത്തിൽ രോഗാണുക്കൾ വളരാൻ ഇടയാകുന്നു.അങ്ങനെ ജലത്തിൽ ജീവിക്കുന്ന ജീവികൾക്ക് മാത്രമല്ല പക്ഷികളുടെയും ശരീരത്തിൽ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ എത്തിച്ചേരുവാൻ ഇടയാവുന്നതിനാൽ ഇവരുടെയൊക്കെ ജീവിതം തന്നെ അപകടത്തിലാകുന്നു.അങ്ങനെ നമ്മുടെ ആവാസവ്യവസ്ഥ തന്നെ നഷ്ടപ്പെടുകയും ഈ ഭൂമുഖത്തു നിന്ന് തന്നെ ജീവൻ നിലനിൽക്കാതാവുകയും ചെയ്തേക്കാം.അതിനാൽ ഇനിയെങ്കിലുംനമ്മൾ മനുഷ്യർ ഉണർന്നു പ്രവർത്തിക്കേണ്ടതാണ്.

ദിയ.കെ
4 A പൊതുവാച്ചേരി രാമർവിലാസം എൽ.പി.സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - ലേഖനം