പെരുന്താറ്റിൽ എൽ.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിൽ എരഞ്ഞോളി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് പെരുന്താറ്റിൽ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
പെരുന്താറ്റിൽ എൽ.പി.എസ് | |
---|---|
വിലാസം | |
പെരുന്താറ്റിൽ പെരുന്താറ്റിൽ പി.ഒ. , 670107 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1907 |
വിവരങ്ങൾ | |
ഇമെയിൽ | perunthattillps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14331 (സമേതം) |
യുഡൈസ് കോഡ് | 32020400308 |
വിക്കിഡാറ്റ | Q64460756 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 15 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രസീദ ബി |
പി.ടി.എ. പ്രസിഡണ്ട് | പ്രജീഷ്.സി |
എം.പി.ടി.എ. പ്രസിഡണ്ട് | സൂര്യ.കെ.കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിൽ എരഞ്ഞോളി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് പെരുന്താറ്റിൽ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.വടക്കേ മലബാറിലെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവംകരമായ മാറ്റങ്ങൾക്ക് നാന്ദികുറിച്ച ഒരു കാലഘട്ടത്തിലാണ് ഈ പ്രദേശത്ത് യശ:ശരീരനായ ശ്രീ. കുഞ്ഞിരാമൻ മാസ്റ്ററാൽ ആയിരത്തി തൊള്ളായിരത്തി ഏഴിൽ ഈ വിദ്യാലയം സ്ഥാപിതമായത്. സംസ്കാരികതയും, വിദ്യാഭ്യാസ പരമായും വളരെ പിന്നോക്കം നിന്നിരുന്ന എരഞ്ഞോളി ഗ്രാമത്തിൽ വിദ്യ നിഷേധിക്കപ്പെട്ടിരുന്ന ബഹുഭൂരി ഭാഗം വരുന്ന സാധാരണക്കാരന്റെ ആശാ കേന്ദ്രമായിരുന്നു ഈ സ്ഥാപനം. ഒരു കാലത്ത് നാടിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത കർമ്മ മേഖലകളിൽ പ്രവർത്തിക്കുകയും ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതുമായ നിരവധി പേർ ഈ വിദ്യാലയത്തിന്റെ സംഭവനയാണ്. കണ്ണൂർ ജില്ലയിൽ അറിയപ്പെടുന്ന അസ്ഥി രോഗ വിദഗ്ധൻ ഡോ : ശ്രീ. മഹേഷ് ഈ വിദ്യാലയത്തിന്റെ സംഭവനയാണ്.
സ്കൂൾ വികസന സമിതിയുടെ പ്രവർത്തന ഫലമായി വളരെയേറെ അസൗകര്യങ്ങളുള്ള നിലയിൽ നിന്നും മെച്ചപ്പെട്ട നിലയിലെത്താൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ സ്കൂളിന് സ്വന്തമായി കിണർ,കളിസ്ഥലം,ചുറ്റു മതിൽ,നല്ല രീതിയിലുള്ള ശൗചാലയങ്ങൾ, ഓഫീസ് റൂം, പാചകപ്പുര,സ്മാർട്ട് ക്ലാസ്സ് റൂം, ലാപ്ടോപ്, പ്രൊജക്ടർ എന്നിവയുണ്ട്. കൂടാതെ സ്കൂളിന്റെ മുൻഭാഗത്തെ ചുമർ പ്രകൃതി ദൃശ്യങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. ജലവിതരണത്തിനാവശ്യമായ മോട്ടോർ, ടാങ്ക്, പൈപ്പു സൗകര്യം എന്നിവയും ഇന്ന് സ്കൂളിന് ഉണ്ട്. മാനേജർ, സ്കൂൾ വികസന സമിതി, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ സാധിച്ചവയാണ്. ഓരോ ക്ലാസ്സിനും പ്രത്യേകമായി കുടിവെള്ള സൗകര്യം, ക്ലാസ്സ് ലൈബ്രറി എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇവിടെ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളും പ്രധാധ്യാപികയെ കൂടാതെ മൂന്ന് അധ്യാപികമാരും ഉണ്ട്. പി. ടി. എ. നടത്തുന്ന പ്രീ പ്രൈമറി നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
സ്കൂൾ പ്രവർത്തനങ്ങളിൽ മാനേജ് മെന്റിന്റെ പങ്കാളിത്തം ഉറപ്പുവരുത്താറുണ്ട്
മുൻസാരഥികൾ
- ശ്രീ. കുഞ്ഞിരാമൻ മാസ്റ്റർ,
- ശ്രീമതി. ദേവി ടീച്ചർ,
- ശ്രീമതി. ലക്ഷ്മി ടീച്ചർ,
- ശ്രീ. നാണു മാസ്റ്റർ,
- ശ്രീ അച്ചു മാസ്റ്റർ,
- ശ്രീ. രാഘവൻ മാസ്റ്റർ,
- ശ്രീമതി. മാധവി ടീച്ചർ,
- ശ്രീമതി. ശ്രീമതി ടീച്ചർ,
- ശ്രീമതി. കമല ടീച്ചർ,
- ശ്രീമതി. ശോഭനാവല്ലി ടീച്ചർ,
- ശ്രീ. ശശിധരൻ മാസ്റ്റർ എന്നിവർ ഈ സ്കൂളിലെ പൂർവ്വകാല അധ്യാപകരാണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കണ്ണൂർ ജില്ലയിൽ അറിയപ്പെടുന്ന അസ്ഥി രോഗ വിദഗ്ധൻ ഡോ : ശ്രീ. മഹേഷ് ഈ വിദ്യാലയത്തിന്റെ സംഭവനയാണ്.
വഴികാട്ടി
തലശ്ശേരി -കൊളശ്ശേരി -തോട്ടുമ്മൽ റോഡിൽ പഴയ വില്ലേജ് ഓഫീസ് / റേഷൻ പീടിക റോഡ്