പെരിങ്ങത്തൂർ എം എൽ പി എസ്/അക്ഷരവൃക്ഷം/ നേരത്തെ വന്ന അവധികാലം

Schoolwiki സംരംഭത്തിൽ നിന്ന്
നേരത്തെ വന്ന അവധികാലം

ഞാൻ സ്കൂളിൽ അഞ്ചാം ക്ലാസ്സിലാണ് പഠിക്കുന്നത് അന്നും പതിവുപോലെക്ലാസ്സിൽ വാഷികാഘോഷത്തിന്റെ തിരക്കിലായിരുന്നു എല്ലാവരും. വളരെ സന്തോഷത്തതൊടെയും ഉത്സാഹത്തോടെയും ഓരോപരിപാടികളിലായിമുഴുകിയിരിക്കുകയായിരുന്നു ഓരോരുത്തരും പെട്ടെന്നാണ് ക്ലാസ്സിൽ മാഷ് വന്നു പറയുന്നത്.... കുട്ടികളെ ഇന്നുമുതൽ സ്കൂൾ അവധിയാണ്. ഇനി എപ്പോൾ തുറക്കുമെന്നറിയില്ല "എല്ലാവരും നിശബ്ധരായി.

പരസ്പരം നോക്കി.... അല്പം കഴിഞ്ഞു മാഷോട് കുട്ടികൾ ഓരോരുത്തരായി ചോദിക്കാൻ തുടങ്ങി 

എന്താ മാഷേ ഇത്ര നേരത്തെ സ്കൂൾ അടക്കുന്നെ "ഇനി എന്നു തുറക്കും?

 മാഷ് പറഞ്ഞു "കൊറോണ എന്ന ഒരു രോഗം നമ്മുടെ നാട്ടിൽ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടത്രെ "

ആയതിനാൽ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണമെന്നാ സർക്കാർ നിർദേശം.... കുട്ടികൾക് സംശയം തീർന്നില്ല. വീണ്ടു പലതും ചോദിക്കാൻ തുടങ്ങി.... കൂടുതലൊന്നും പറയാതെ മാഷ് ഒഴിഞ്ഞു മാറി. ഞാൻ മാഷിന്റെ അടുത്തേക് പോയി വീണ്ടും ചോദിച്ചു.... മാഷേ നമ്മുടെ വാർഷികാഘോഷവും നമ്മുടെ ക്ലാസ്സിന്റെ യാത്രയയപ്പ് പരിപാടിയൊക്കെ ഇനിയെന്നാ നടത്തുക "മാഷ് ഒന്നും പറയാതെ സ്റ്റാഫ്‌ റൂമിലേക്കു നടന്നു നമ്മൾ സ്കൂൾ വണ്ടിയിലേക്കും............

ഫായിഖ് മുഹമ്മദ്‌ അരീസ്
5 എ പെരിങ്ങത്തൂർ എം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം