പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/കേശുവും വിക്രമനും

Schoolwiki സംരംഭത്തിൽ നിന്ന്
കേശുവും വിക്രമനും

പണ്ട് പൂഞ്ചോല എന്ന ഗ്രാമത്തിൽ ഒരു പള്ളിക്കൂടം ഉണ്ടായിരുന്നു. അവിടുത്തെ രണ്ടു വിദ്യാർത്ഥികൾ ആയിരുന്നു പണക്കാരനും വികൃതിക്കാരനുമായ വിക്രമനും പാവപ്പെട്ട കേശുവും. ഒരു ദിവസം കേശുവിന്റെ അച്ഛൻ പുതിയ പെൻസിൽ വാങ്ങി കൊടുത്തു. അത് കേശു തന്റെ സുഹൃത്തുക്കളെ കാണിക്കാനായി പള്ളിക്കൂടത്തിൽ കൊണ്ടുപോയി. അത് കണ്ട വിക്രമന് അവനോട് അസൂയ തോന്നി. അവന്റെ പക്കൽ നിന്ന് അവനറിയാതെ വിക്രമൻ കേശുവിന്റെ പുതിയ പെൻസിൽ കൈക്കലാക്കി. തന്റെ പെൻസിൽ നഷ്ടപെട്ടതിൽ കേശു വളരെ അധികം വിഷമിച്ചു. വൈകുന്നേരം സ്കൂൾ വിട്ട് പോകുന്ന വഴിയിൽ അവർക്ക് ഒരു പാലം കടക്കാൻ ഉണ്ടായിരുന്നു. ആദ്യം വിക്രമൻ ആണ് പാലത്തിനു മീതെ പോയത്. വിക്രമൻ കാൽ തെറ്റി പുഴയിലേക്ക് വീണു. അവന് നീന്താൻ അറിയില്ലായിരുന്നു. മരണത്തോട് മല്ലിടുന്ന വിക്രമനെ സഹായിക്കാൻ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല. അതു വഴി വന്ന കേശു പെട്ടെന്ന് ഒരു ദീനസ്വരം പുഴയിൽ നിന്ന് കേൾക്കുകയും പുസ്തക സഞ്ചി അവിടെ ഇട്ട് പെട്ടെന്നു തന്നെ പുഴയിലേക്ക് ചാടി ആ ജീവൻ രക്ഷിച്ചു. അത് തന്റെ സഹപാഠിയായ വിക്രമൻ ആണെന്ന് കേശുവിനു മനസിലായി. തന്റെ ജീവൻ തിരിച്ചു കിട്ടാൻ സഹായിച്ച കേശു ഈ നിമിഷം മുതൽ തന്റെ ഉറ്റ സുഹൃത്തായിരിക്കുമെന്ന് അവനെ അറിയിച്ചു. വിക്രമൻ തന്റെ തെറ്റ് തിരിച്ചറിഞ്ഞു. അവന്റ പെൻസിൽ തിരിച്ചു കൊടുത്തു. അവർ നല്ല സുഹൃത്തുക്കൾ ആയി ജീവിച്ചു.

കാർത്തിക. എ.പി.
5 B പുറത്തീൽ ന്യൂ മാപ്പിള യു. പി. സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കഥ