പുത്തൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/ക്വാറന്റയിൻ കാലത്തെ എന്റെ ശാസ്ത്ര പരീക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
ക്വാറന്റയിൻ കാലത്തെ എന്റെ ശാസ്ത്ര പരീക്ഷണം

വിനാശകാരിയായ ന്യൂമോണിയയും ശ്വാസത്തകരാരും വരെ കൊറോണ വൈറസ് മനുക്ഷ്യന്മാരിൽ ഉണ്ടാക്കുന്നു. നവജാതശിശുക്കളിലും ഒരു വയസ്സിൽ താഴെ ഉള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധകൾക്കും മെനിഞ്ചസിസിനും കാരണമാകാറുണ്ട്. ഈ വൈറസ് 2002, 2003, കാലഘട്ടത്തിൽ ചൈനയിലും സമീപരാജ്യങ്ങളിലും പടർന്നു പിടിക്കുകയും ചെയ്തിരുന്നു. 8096 പേരെ ബാധിക്കുകയും 776 പേരുടെ മരണത്തിന് കാരണം ആകുകയും ചെയ്തു. 2012 ഇൽ സൗദിഅറേബിയയിൽ MERS (മിഡിൽ ഈസ്റ്റ്‌ റെസിപ്പിരേറ്ററി സിൻഡ്രോം) കൊന്നൊടുക്കിയത് 858 മനുക്ഷ്യരെയാണ്. ഇവയും കൊറോണ വൈറസ് കൊണ്ടുണ്ടായ സാംക്രമിക രോഗബാധകളാണ്. കൊറോണ വരാൻ സാധ്യതയുള ലക്ഷണങ്ങൾ. പനി. ചുമ. ജലദോഷം. തൊണ്ടവേദന. ശ്വാസതടസ്സം. വയറിളക്കം തുടങ്ങിയവയാണ്. ലോകം മുഴുവൻ ഈ കൊറോണ എന്ന മഹാമാരിയെ പ്രേധിരോധിക്കുകയാണ്. രോഗത്തെ പ്രീതിരോധിക്കുന്നതിൽ ഏറ്റവും മുൻപിലുള്ള ഒരു രാജ്യം ആണ് നമ്മുടെ സ്വന്തം രാജ്യമായ ഇന്ത്യ. കൊറോണയെ സമൂഹവ്യാപനത്തിൽ ഒഴിവാക്കാനായി നമ്മുടെ രാജ്യത്ത് ഒരു മാസത്തോളം ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നിരവധി ആൾക്കാർ ആ മഹാമാരിയിൽനിന്ന് രക്ഷപ്പെട്ടുവരികയാണ്. ഉടൻ തന്നെ നമ്മുടെ നാടും ആ മഹാമാരിയിൽനിന്ന് പൂർണമായി രക്ഷനേടും എന്ന് നമുക്ക് പ്രതീക്ഷിക്കാം....................

സഹല സലീം
5 A പുത്തൂർ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം