പി വി യു പി എസ്സ് പുതുമംഗലം/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം

ഒരുമിച്ചു നിന്നാൽ ഏതു മഹാ വ്യാധിയേയും ചെറുത്തു നിർത്താൻ കഴിയുമെന്ന് തെളിയിക്കുകയാണ് നമ്മുടെ കൊച്ചു കേരളവും നിർദ്ദേശങ്ങളുമായി ആരോഗ്യ പ്രവർത്തകരും. ഏതൊരു രോഗത്തേയും ചെറുത്തു തോൽപ്പിക്കണമെങ്കിൽ അതിന് ആവശ്യം ഓരോ വ്യക്തിയും അവർ താമസിക്കുന്ന ചുറ്റുപാടും വൃത്തിയും ശുചിത്വവും ഉള്ളതക്കണം'. വൃത്തിഹീനമായ അന്തരീക്ഷം രോഗങ്ങളുടെ കലവറയാണ്. ഇടയ്ക്കിടയ്ക്ക് വരുന്ന മഴ പല മാർഗ്ഗങ്ങളിൽ കെട്ടിക്കിടന്ന് കൊതുകുകൾ പെരുകുന്നതിനും രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതിനും ഇടയാക്കും. അതു കൊണ്ടു തന്നെ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഇല്ലാതാക്കിയും പ്ലാസ്റ്റിക് വിമുക്ത അന്തരീക്ഷം ഉണ്ടാക്കിയും നമ്മേയും നമ്മുടെ പരിസ്ഥിതിയേയും സംരക്ഷിക്കാം . അറവുശാലകളിലെ മാലിന്യങ്ങ ളും ഫാക്ടറി മാലിന്യങ്ങളും പുഴകളിലോ കായലു ക ളിലോ നിക്ഷേപിക്കുന്നതും രോഗങ്ങൾ ഉണ്ടാക്കുന്നതിനിടയാക്കുന്നു.

ശിവഗംഗ .എ .എസ്
V A പി വി യു പി എസ്സ് പുതുമംഗലം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം