പി ടി എം എച്ച് എസ്, തൃക്കടീരി/അക്ഷരവൃക്ഷം/പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പോരാട്ടം

 

നഗ്നനേത്രങ്ങൾക്കന്തമായുള്ളോരണുവിനെ
ഭയക്കുന്നീ സർവ്വലോകവും
 കൊറോണയെ
ന്നുകേട്ടാൽ വിറക്കുന്ന മാനവൻ
ഒടുവിൽ വിജനമായ വീഥികൾ
നമുക്കു മുന്നിൽ
എന്നിട്ടും പഠിക്കാത്ത ചിലർ
ലംഘിക്കുന്നു നിയമങ്ങളെ
അവർ അറിയുന്നില്ലേ....?

 അടുത്ത് നിൽക്കാതിരിക്കലുമൊരടുപ്പമാണ്
അകലം പാലിക്കലും സ്നേഹമാണ്
ഒത്തുകൂടാതിരിക്കലുമൊരൊത്തൊരുമയാണ്
ഒന്നിച്ചു നേരിടാവുന്നതേയുള്ളൂയെന്ന തിരിച്ചറിവാണ് പ്രതിരോധമാണ്
പരിഭ്രമത്തിനു പകരം മനസ്സിലുണ്ടാകേണ്ടത്
കൈകോർത്തു പിടിക്കാതെ കൈകഴുകി
മനസ്സു കോർത്തു പിടിച്ചു നേരിടാം നമുക്കീപ്രതിസന്ധിയെ
 
ജീവവായുവിനു വേണ്ടി പിടയുന്നവസ്ഥ
ഒരിറ്റു ശ്വാസത്തിനുവേണ്ടി കെഞ്ചുന്നവസ്ഥ സങ്കൽപ്പിക്കാനാകുമോ?
അന്ത്യശ്വാസം ഉള്ളിലേക്കെടുക്കുമ്പോൾ തന്നുടയവരുടെ
ഗന്ധമതിലലിഞ്ഞു ചേരണമെന്നാഗ്രഹിക്കാത്തവരുണ്ടാകുമോ?
 ഈ ജീവിതയാത്രയിൽ തളരുമ്പോൾ താങ്ങായവരെ
കണ്ട് കണ്ണടയ്ക്കാനാഗ്രഹി
ക്കാത്തവരുണ്ടാകുമോ?
ഏറ്റവും കറകളഞീയൊരാഗ്രഹം പോലും
വ്യർത്ഥമാണെന്നറിയുന്ന നിമിഷം
മനുഷ്യമനസ്സിന് സങ്കൽപ്പിക്കാനാകുമോ?

 ഇനിയുമെന്തിനീ ദുർവാശി ദുരിതങ്ങളെ പേറുവാൻ
 ചെറുത്തു നിൽക്കാം ഒന്നിച്ചു പോരാടാം
വീട്ടിലിരിക്കൂ
നിയമങ്ങളെയനുസരിക്കൂ
മറ്റാർക്കും വേണ്ടിയല്ല നമുക്കുവേണ്ടി
 നല്ല നാളേക്കു വേണ്ടി
 നമ്മുടെ രാജ്യത്തിനു
വേണ്ടി
ലോക നന്മക്കു വേണ്ടി

അഷിത ഫാത്തിമ. എ.ടി
9.c പി ടി എം എച്ച് എസ്, തൃക്കടീരി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത