പി ജെ യു പി സ്കൂൾ, കലവൂർ/അക്ഷരവൃക്ഷം/എന്നും ശുചിത്വം
എന്നും ശുചിത്വം
ശുചിത്വം എന്ന പദം ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ പ്രത്യേക വിഭാഗക്കാർക്കോ പ്രത്യേക പ്രായപരിധിയിലുള്ളവർക്കോ മാത്രം ഊന്നൽ കൊടുത്തുകൊണ്ടുള്ള ഒന്നല്ല. "ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം" എന്നൊരു ചൊല്ലുണ്ട് നമ്മുടെ നാട്ടിൽ. ചൊട്ടയിലെ ശീലം ചുടല വരെ എന്ന് പറയുന്നത് പോലെ ചെറുപ്പകാലങ്ങളിൽ സ്വായത്തമാക്കുന്ന ചിട്ടയായ ശീലങ്ങളാണ് നമ്മുടെ ജീവിത കാലചക്രത്തിന്റെ വഴികാട്ടിയാവുന്നത്. അങ്ങനെ നമ്മൾ ചെറുപ്പം മുതൽ ശീലിക്കേണ്ട ചിട്ടകളിൽ അത്യന്താപേക്ഷിതമായ ഒന്നാണ് ശുചിത്വം. കുട്ടികളായ നാം ആദ്യം പഠിക്കേണ്ടപാഠം ശുചീകരണമാണെന്ന് പറഞ്ഞ ബാപ്പുജിയെ നാം ഈ അവസരത്തിൽ ഓർക്കുന്നു. ദിവസേനയുള്ള കുളി, രണ്ടുനേരമുള്ള ദന്തശുചീകരണം, ഭക്ഷണത്തിന് മുൻപും പിൻപും ഉള്ള കൈകഴുകൽ തുടങ്ങിയവ വ്യക്തിശുചിത്വത്തിൽ ഉൾപ്പെടുന്നു. ശുചിത്വ ഭാരതം എന്ന ആശയം ഉൾക്കൊണ്ട് കൊണ്ട് സെപ്റ്റംബർ 12 മുതൽ ഒക്ടോബർ 2 വരെ സ്വച്ഛതാ പരിപാടി നടത്തി. വ്യക്തിശുചിത്വം പാലിക്കാതെയുള്ള ജീവിതശൈലികളാണ്നാമോരോരുത്തരെയും പലവിധ രോഗങ്ങൾക്ക് അടിമകളാക്കുന്നത്. മാസത്തിൽ ഒരു ദിവസമെങ്കിലും ഒരു ശിശുരോഗ വിദഗ്ദന്റെ പക്കൽ തന്റെ മക്കളെ കൊണ്ടുപോകാത്ത ഒരു മാതാപിതാക്കളും നമുക്കിടയിൽ ഉണ്ടാവില്ല. എന്തുകൊണ്ട് ഇങ്ങനെ ഒരു പ്രവണത. വ്യക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം എന്നിവയാണ് ആരോഗ്യശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ. ആരോഗ്യശുചിത്വ പാലനത്തിലെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വശീലങ്ങൾ അനുസരിക്കുന്നതിലൂടെ ഒരു ശുചിത്വജനതയെയും സ്വച്ഛ്ഭാരതത്തെയും നമുക്ക് വളർത്തിയെടുക്കാൻ കഴീയും. കൈകഴുകൽ ശീലം പ്രചരിപ്പിക്കുന്നതിനാണ് വിവിധ അന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോ. 15 ന് ലോക കൈകഴുകൽ ദിനമായി ആചരിച്ചു വരുന്നത്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം