കാലങ്ങളോളം
അടുത്തവരുമായി,
മിണ്ടാട്ടമില്ലാത്തവർ
ഇന്ന്,
എന്തെന്നില്ലാത്ത
സ്നേഹബന്ധമാണെടോ...
ദൈവം കനിഞ്ഞകിയ
അനുഗ്രഹത്തെ
ഇന്നവർ
അറിയുന്നുണ്ടത്രെ...
ഇതൊന്നും എന്നന്നേക്കുമല്ല കേട്ടോ....
ദൈവത്തിൻ പരീക്ഷണ
കാലയളവിൽ മാത്രമാണിത്..
അല്ലേലും മനുഷ്യരങ്ങനെ
തന്നെയല്ലേ...
പണ്ടിൻ പഴഞ്ചൊല്ല് പോൽ,
"പാലം കടക്കുമ്പോൾ നാരായണ
പാലം കടന്നാൽ കോരായണ".