പി എം ഡി യു പി എസ് ചേപ്പാട്/അക്ഷരവൃക്ഷം/ മഹാമാരിയുടെ കാലത്ത്

മഹാമാരിയുടെ കാലത്ത്

ലോകംപാടേ മാറിയിരിക്കുന്നു
ഭൂമി എന്ന ഈ ഗോളവും.
ജീവിതനൗകയിൽ സഞ്ചരിക്കുമീജനങ്ങൾ
ഓർക്കുന്നില്ല ഭൂതകാലത്തെ പറ്റി.

ഭൂമിയുടെ രൗദ്ര രൂപത്തെ
മനുഷ്യൻ ഇപ്പോൾ കാണുന്നു
ആദ്യം നിപ്പയും പിന്നെ പ്രളയവും
ഇപ്പോൾ ഇതാ കൊറോണയും

എത്ര നാൾ ഇങ്ങനെ വീട്ടിൽ ഇരിക്കും
കൂട്ടുകാരെ കാണാതെ,സ്കൂളിൽ പോകാതെ
ആ കളിയും ചിരിയും ഇല്ലാതെ
എത്ര നാൾ ഇങ്ങനെ !

സ്വയം മറന്ന്, ജീവിതം മറന്ന്,
സ്വന്തം ജീവൻ ത്വജിച്ച്
മരണത്തിലേക്ക് വീഴുന്നു
നമ്മുടെ സ്വന്തം ആരോഗ്യപ്രവർത്തകരെ
പോലീസ്‌കാരെ മറ്റ് പ്രവർത്തകരെ
നിങ്ങൾക്ക് നന്ദി

നിങ്ങൾ ആണ് ദൈവതുല്യർ
നമുക്കു വേണ്ടി അവർ
ജീവിതം ത്വജിക്കുമ്പോൾ പോലും
അവരിൽ ഭീതി ഇല്ല ആശങ്ക ഇല്ല
 ജീവൻ കളഞ്ഞ് പൊരുതുന്നത്
നമുക്കുവേണ്ടി ആണ്

ഇവർ തന്നെ ആണ് ഭരതത്തിന്റ ആത്മാവ്
ആത്മാവ് ഇല്ലങ്കിൽ ജീവനില്ല
ജീവനില്ലെങ്കിൽ മനുഷ്യനും ഇല്ല
കൊറോണ എന്ന മഹാമാരിയെ
ചെറുത്തുനിൽക്കാൻ നമുക്ക് സാധിക്കും


 

ചർച്ചിത
7 എ പി .എം.ഡി.യു.പി.എസ്. ചേപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത