പി എം ഡി യു പി എസ് ചേപ്പാട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം
              ജീവിയവുംഅജീവിയവുമായ ഘടകങ്ങളാൽ സമ്പന്നമാണ് നമ്മുടെ പ്രകൃതി.പ്രകൃതിയുടെ കനിവും അതിൻറെ സംരക്ഷണവും  ഇല്ലാതെ മനുഷ്യവർഗ്ഗത്തിന് എന്നല്ല ഈ ഭൂഗോളത്തിന് തന്നെ നിലനിൽപ്പില്ല.നമ്മുടെ നിലനിൽപ്പിന് ആവശ്യമായവയെല്ലാം നമുക്ക് പ്രകൃതി കനിഞ്ഞരുളുന്നുണ്ട്.അപ്പോൾ അവയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.അല്ലാത്തപക്ഷം പ്രകൃതിയുടെ സന്തുലനാവസ്ഥ തന്നെ തകിടം മറിയും.മനുഷ്യൻ എത്താത്തത് ആയി എങ്ങുമില്ല.അവിടെയെല്ലാം പരിസ്ഥിതിമലിനീകരണം കൂടെ കൂട്ടുന്നു.ഈ സ്ഥിതിയിൽ മാത്രം മാറ്റം വരുത്തുവാൻ  നമ്മുടെ നിയമവ്യവസ്ഥകളും,അധികാരങ്ങളും പോരാതെ വരുന്നു.ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തായി നിലകൊള്ളുന്ന  ഭാരതം എന്ന മഹാരാജ്യം പരിസ്ഥിതി മലിനീകരണത്തിന്റെ കാര്യത്തിലും വളരെ മുന്നിലാണ്.എങ്ങോട്ട് തിരിഞ്ഞാലും ഉള്ള മാലിന്യ കൂമ്പാരങ്ങൾ ഇപ്പോൾ സ്ഥിരം കാഴ്ചയായിരിക്കുന്നു.അതിനാൽ പരിസ്ഥിതി സംരക്ഷണം കാര്യക്ഷമമാക്കുന്നതിന് ആദ്യം ചെയ്യേണ്ടത് ഈ മാലിന്യം സംസ്കരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുക എന്നുള്ളതാണ്.വിദേശ രാജ്യങ്ങളുടെ തെരുവീഥികൾ  പലതും നമ്മെ അമ്പരപ്പിക്കുന്നവയാണ്.വൃത്തിയും വെടിപ്പുമുള്ള  ഒരു ചുറ്റുപാട് ആണെങ്കിൽ അവിടെ  വാർത്തെടുക്കപ്പെടുന്ന സമൂഹവും ആരോഗ്യമുള്ളതായിരിക്കും.ഇതിനായി അവർ സ്വീകരിക്കുന്നത് മാലിന്യങ്ങളെ വിവിധ പ്രക്രിയയിലൂടെ കടത്തിവിട്ട് വിഘടിപ്പിച്ച് ഉപയോഗയോഗ്യമായ ജൈവവളമോ മറ്റെന്തെങ്കിലുമോ ആക്കി മാറ്റുക എന്നുള്ളതാണ്.ഈ രംഗത്ത് വിജയിച്ച നിരവധി രാജ്യങ്ങൾ നമ്മുടെ  കൺമുന്നിൽ തന്നെ ഉണ്ട് .അവയെ  മാതൃകയാക്കാൻ  നമുക്ക് ശ്രമിക്കാം.അങ്ങനെ ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കാൻ കുട്ടികളായ നമ്മളിൽ നിന്നും  പരിശ്രമം ആരംഭിക്കാം.
സ്നേഹ സന്തോഷ്
7ബി പി .എം.ഡി.യു.പി.എസ്. ചേപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം