പി ആർ ഡി എസ് യു പി എസ് അമരപുരം/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 എന്ന മഹാമാരി

മനുഷ്യവംശം ഇന്നോളം ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മഹാമാരികളിൽ ഒന്നിന്റെ പിടിയിലാണ് നാം ജീവിക്കുന്ന നമ്മുടെ ലോകം. ശാസ്ത്രലോകത്തിനു മേൽ വലിയ സമ്മർദ്ദമാണ് ഇത്തരം മഹാമാരികൾ ചെലുത്തുന്നത്.പിടികൊടുക്കാതെ പായുന്ന വൈറസിനെ നിലയ്ക്ക് നിർത്താൻ ഔഷധമോ വാക്സിനോ കണ്ടു പിടിക്കുന്നതും കാത്ത് ഗവേഷണ ലാബുകളിലേയ്ക്ക് അക്ഷമയോടെ കണ്ണും നട്ടിരിപ്പാണ് ലോകം ഒരു പുതിയ ശ്വാസകോശ രോഗം ചൈനയിലെ വുഹാനിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത് 2019 ന്റെ അവസാന ദിനത്തിലാണ്. ഡിസംബർ 31 ന് ആഗോളതലത്തിൽ ഉൽക്കണ്ഠയുളവാക്കുന്ന പൊതുജനാരോഗ്യ പ്രശ്നമായി പുതിയ വൈറസ് ബാധയെ 2020 ജനുവരി 30 ന് ലോകാരോഗ്യ സംഘടന (WHO) പ്രഖ്യാപിച്ചു.പുതിയ രോഗത്തിന് കോവിഡ്- 19 എന്ന് 2020 ഫെബ്രുവരി 11ന് പേരിട്ടു. 2020 മാർച്ച് 11ന് കോവിഡ്- 19 ഒരു മഹാമാരിയായി പ്രഖ്യാപിച്ചു. ഇതു വരെ മരുന്നു കണ്ടു പിടിച്ചിട്ടാല്ലാത്ത ഒരു വിപത്തിനെയാണ് ലോകം നേരിടുന്നത്.ഏറ്റവും പ്രധാനം ഈ രോഗം കൂടുതലാളുകളിലേയ്ക്ക് പടരാതിരിക്കുകയാണ്.പുതിയ വൈറസിനെ നേരിടാനുള്ള പ്രതിവിധികളെന്നത് കൂടെക്കൂടെ കൈ കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ ക്കൊണ്ട് മുഖത്തു സ്പർശിക്കാതിരിക്കുക, ഗവൺമെന്റിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക എന്നിവയാണ്.ഈ മഹാമാരിയെ പ്രതിരോധിക്കുന്നതിനായി ലോക രാഷ്ട്രങ്ങൾ പ്രശംസിക്കുന്ന രീതിയിലുള്ള മികച്ച പ്രതിരോധ ചികിത്സാ നടപടികൾ കൈക്കൊള്ളുന്നതിന് നമ്മുടെ സംസ്ഥാന ആരോഗ്യ വകുപ്പിന് സാധിച്ചത് നമുക്ക് അഭിമാനിക്കാം. അതിനായി രോഗമുണ്ടെന്ന് കണ്ടെത്തിയ ആളുകളുമായി പ്രത്യക്ഷമായും പരോക്ഷമായും സമ്പർക്കമുണ്ടായി എന്ന് സംശയിക്കുന്ന ആളുകളെയും കണ്ടെത്തി അവരെ തുടർ സമ്പർക്കത്തിൽ നിന്ന് ഒഴിവാക്കാനായി സ്വഭവനങ്ങളിലോ മറ്റു സർക്കാർ നിയന്ത്രിത സംവിധാനങ്ങളിലോ മാറ്റിപ്പാർപ്പിക്കുകയും കൃത്യമായ ഇടവേളകളിൽ രോഗ പരിശോധന നടത്തുകയും ചെയ്തു.രോഗമുണ്ടെന്ന് കണ്ടെത്തിയവരെ ഐസ ലേഷൻ വാർഡുകളിൽ പാർപ്പിച്ച് പ്രത്യേക ചികിത്സ നൽകി .ലോക വ്യാപനമുണ്ടെന്ന് സംശയിക്കുന്ന സ്ഥലങ്ങളിലേയ്ക്ക് മറ്റു ജനങ്ങൾ പ്രവേശിക്കാതിരിക്കുന്നതിനായി ആ പ്രദേശങ്ങളിലേക്കുള്ള പ്രവേശനം തടഞ്ഞു.ജനങ്ങളെ കാര്യക്ഷമമായി ബോധവൽക്കരിച്ചു. അങ്ങനെ എല്ലാ വിധത്തിലും പ്രതിരോധം തീർത്ത്, ഈ മഹാമാരിയുടെ വ്യാപനം തടയുന്നതിനും നിർമ്മാർജ്ജനം ചെയ്യുന്നതിനും നമ്മുടെ സർക്കാരിനു സാധിച്ചു.ഈ പ്രവർത്തനങ്ങളിൽ ഗവൺമെന്റും ആരോഗ്യ പ്രവർത്തകരും ചെയ്തു വരുന്ന സേവനങ്ങൾ മനസ്സിലാക്കി ഈ ലോക് ഡൗൺ കാലം വേണ്ടത്ര പ്രയോജനപ്പെടുത്തി ഈ മഹാമാരിയെ നമ്മുടെ സംസ്ഥാനത്തു നിന്നും ഇല്ലായ്മ ചെയ്യാനുള്ള പ്രവർത്തനങ്ങളിൽ ജനങ്ങളായ നമ്മുക്ക് ഒത്തുചേർന്ന് പ്രയത്നിക്കാം.

അമല്യ എം
6 ബി പി.ആർ.ഡി.എസ്.യു.പി.എസ്.അമരപുരം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - ലേഖനം