പി ആർ ഡി എസ് യു പി എസ് അമരപുരം/അക്ഷരവൃക്ഷം/എന്റെ അവധി ക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ അവധി ക്കാലം

പ്രിയ കൂട്ടുകാരെ ഞാൻ 2020-ആം ആണ്ടിലെ സംഭവകഥ യാണ് വിവരിക്കുന്നത്.2019 ലെ വാർഷിക പരീക്ഷ നമുക്ക് ആർക്കും പൂർത്തിയാക്കുവാൻ കഴിഞ്ഞില്ലല്ലോ? നമ്മുടെ പരീക്ഷ തുടങ്ങുന്നതിന് മുമ്പ് നമുക്ക് അവധി കിട്ടിയില്ലെ, ഈ അവധി കാലം ചെലവഴിക്കാൻ ഞാനും എന്റെ ചേച്ചിയും എന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം എന്റെ അമ്മ വീട് സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയിലെ രാമക്കൽമേട്ടിലേക്ക് യാത്ര തിരിച്ചു.രാമക്കൽമേട് ചരിത്രപ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രമാണ്.വളരെ പ്രതീക്ഷ യോടെയാണ് ഞങ്ങള് അമ്മ വീട്ടിലേക്ക് യാത്ര തിരിച്ചത്.അവിടുളള രസകരമായ കാഴ്ചകളും, ഭംഗിയും ആസ്വദിച്ചു യാത്ര കൾ ചെയ്യുകയും ബന്ധുവീടുകൾ സന്ദർശനവും ഒക്കെ ആയിരുന്നു മനസിൽ.
എന്റെ കൂട്ടുകാരേ നിർഭാഗ്യം എന്ന് പറയട്ടെ കോവിഡ് 19 എന്നറിയപ്പെടുന്ന കൊറോണ വൈറസ് എന്ന മഹാവിപത്ത് വരുത്തി വച്ച സാഹചര്യം ലോകത്തെ മുഴുവനും സ്തംഭിച്ചില്ലേ? ലോകത്തിലെ ഭരണകൂടങ്ങൾ മനുഷൃൻറെ ജീവിതസാഹചര്യങ്ങളെ നിയന്ത്രണത്തിൽ ആക്കി. നമ്മുടെ കേരളം ഉൾപ്പെടെയുള്ള ലോകത്തിന്റെ പലഭാഗത്തു നിന്നും ഈ രോഗം ബാധിച്ചു ലക്ഷകണകകിന് ജനങ്ങൾ മരിച്ചു. ഈ മഹാമാരിയെ തുടച്ചുനീക്കുനനതിന് നാമെല്ലാം അകലം പാലിച്ചു നിൽക്കുവാനും ഭക്ഷണം കഴിച്ചു വീട്ടിൽ തന്നെ ഇരിക്കുവാനും നിർബന്ധിതരായി. മനുഷ്യൻ ജാതി മറന്നു, മതം മറന്നു, രാഷ്ട്രീയം മറന്നു മറ്റ് വിഭാഗീയത ചിന്തകൾ മറന്ന് ഈ വൈറസിനെ ഇല്ലാതാക്കാൻ ഉള്ള യുദ്ധത്തിലാണ്. വായ് മൂടിക്കെട്ടി സോപ്പ് ഉപയോഗിച്ച് കൈയ്യും കഴുകി വൃത്തിയാക്കി ഈ അവധിക്കാലം ചെലവഴിക്കുന്നു. ബഹുമാനപ്പെട്ട പ്രധാന മന്ത്രിയുടെ യും , മുഖ്യമന്ത്രി യുടെയും കൽപന കളും, നിർദേശങ്ങളും എല്ലാവരും പാലിക്കുന്നതിനൊപപം അതിൽ പങ്ക് ചേർന്നു കൊണ്ട് കേരളത്തിന്റെ കിഴക്കേ ദിക്കിൽ ഞാനും സുഖമായി കഴിയുന്നു.
ഈ അവധിക്കാലം എന്നും എനിക്ക് ഒരോർമ്മ ആണ് കേട്ടോ!!!!!

ശ്രീനിധി സി.എ
1 ബി പി.ആർ.ഡി.എസ്.യു.പി.എസ്.അമരപുരം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - കഥ