പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/പ്രവർത്തനങ്ങൾ/REPORT 2023-24
2023 24 അധ്യയന വർഷം പ്രവേശനോത്സവത്തിനു മുന്നോടിയായി, വിദ്യാലയവും പരിസരവും വൃത്തിയാക്കി. ജൂൺ 5 പരിസ്ഥിതി ദിനം ആഘോഷിച്ചു. വൃക്ഷത്തൈകൾ നട്ടും, പരിസ്ഥിതി ദിന സന്ദേശമോതി റാലി നടത്തിയും ദിനാചരണം സംഘടിപ്പിച്ചു. യോഗയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുവാൻ,യോഗ ദിന ആചരണം നടന്നു.കുട്ടികൾക്ക് യോഗയിൽ പരിശീലനം കൊടുത്തു.
ലഹരി വിരുദ്ധ ദിനാചരണത്തോട് അനുബന്ധിച്ച്, റാലി അവബോധക്ലാസ്,ക്വിസ് എന്നിവ നടത്തി. ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തി.ദേശഭക്തിഗാനം മോണോ ആക്ട് എന്നിവ അവതരിപ്പിച്ച് ഗൈഡുകൾ ദേശസ്നേഹംപ്രകടമാക്കി.
ഓണാഘോഷങ്ങളുടെ ഭാഗമായി നിർധനരായവർക്ക് ഓണക്കിറ്റ് നൽകി.