പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/പ്രവർത്തനങ്ങൾ/REPORT 2022-23
![](/images/thumb/b/b1/23040_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%95%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%8A%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8Dpng.png/300px-23040_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%95%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%8A%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8Dpng.png)
![](/images/c/c4/23040_independence1.jpg)
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം
![](/images/thumb/f/fd/23040_independence_ralley.jpeg/300px-23040_independence_ralley.jpeg)
സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളുടെ ആഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ള പ്രകാരം വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. അമൃത മഹോത്സവം സ്കൂളിൽ ആരംഭിച്ചു.സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും പിടിഎ അംഗങ്ങളും പ്രത്യേകം തയ്യാറാക്കിയ. പ്രതലത്തിൽ സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തി. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടത്തി ഓഗസ്റ്റ് 12ന് എല്ലാ കുട്ടികൾക്കും ദേശീയ പതാക കൈമാറി പതിമൂന്നാം തീയതി മുതൽ വീടുകളിൽ പതാക ഉയർത്താൻ നിർദ്ദേശിച്ചു. സ്കൂളിൽ ഭരണഘടനയുടെ ആമുഖം വായിക്കുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവരെ പറഞ്ഞു മനസ്സിലാക്കി സ്വാതന്ത്ര്യദിന സന്ദേശ റാലി സംഘടിപ്പിച്ചു
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഹെഡ്മിസ്ട്രസ് സ്കൂളിൽ പതാക ഉയർത്തി. സ്കൗട്ട് ഗൈഡ്സ് റെഡ് ക്രോസ് ഇവരുടെ മാർച്ച് പാസ്റ്റ് ഉണ്ടായിരുന്നു സ്വാതന്ത്ര്യസമര സേനാനികളുടെ വേഷം ധരിച്ച വിദ്യാർത്ഥികളും ത്രിവർണ പതാക കയ്യിൽ ഏന്തിയ കുട്ടികളും അണിനിരന്ന സ്വാതന്ത്ര്യദിന സന്ദേശ റാലി വെള്ളിക്കുളങ്ങര എസ് ഐ ശ്രീ. മുരളീധരൻ ഫ്ലാഗ് ഓഫ് ചെയ്തു ജംഗ്ഷനിലെത്തിയ റാലിയെ അഭിസംബോധന ചെയ്ത് എസ് ഐ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ്മി൯ എല്ലാവർക്കും സ്വാഗതം ആശംസിച്ചു വാർഡ് മെമ്പർ ശ്രീമതി ഷൈബി സജി പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ ബെന്നി താഴെക്കാടൻ ഗൈഡ്സ് ലീഡർ എന്നിവർ ആശംസകൾ നേർന്നു എല്ലാ പിടിഎ എം പി ടി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു സ്വാതന്ത്ര്യദിന സന്ദേശം കുട്ടികൾ ഒരു ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് ഏവർക്കും നന്ദി പറഞ്ഞു സ്വാതന്ത്ര്യദിനത്തിന്റെ മങ്ങാത്ത ഓർമ്മകളു മായി കുട്ടികൾ മടങ്ങി