പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/പ്രപഞ്ചമേ പ്രണാമം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രപഞ്ചമേ പ്രണാമം

നമ്മൾ ഇന്നീ കാണുന്ന ലോകം നമ്മൾ സൃഷ്ടിച്ചതോ, നമുക്ക് മാത്രം വേണ്ടി സൃഷ്ടിച്ചതോ ,നമുക്ക് പോകുമ്പോൾ കൊണ്ട് പോകാൻ ഉള്ളതോ അല്ല .ഈ ചിന്ത ഒരോ തവണയും ഓർമിപ്പിച്ചു കൊണ്ടാണ് ഈ നിമിഷങ്ങൾ കടന്നു പോയ്കൊണ്ടിരിക്കുന്നത്. പുഞ്ചിരിയും ബുദ്ധിവികാസവും നമുക്ക് മാത്രം സ്വന്തമെന്നും പ്രകൃതി വെല്ലുവിളിക്കുന്ന ഏതു സന്ദർഭത്തെയും സാങ്കേതിക വിദ്യ കൊണ്ട് നേരിടാം എന്നും ചിന്തിച്ചുണ്ടായ അഹങ്കാരം ഇന്ന് ഒരു മനുഷ്യന്റെ മുഖത്തും കാണാനില്ല. എല്ലാവരും വീടിനുള്ളിൽ സ്വയം ജയിൽ നിർമിച്ചു കഴിയേണ്ട സാഹചര്യം. നിസ്സഹായത മാത്രമാണ് ഇപ്പോഴുള്ള പ്രതിരോധം. ഒന്നും ചെയ്യാനില്ലാത്ത ഈ സമയം നമ്മുടെ മുന്നോട്ടുള്ള ജീവിതത്തിൽ ഒരു മുതൽ കൂട്ടാക്കണം. അതിനു ഓരോരുത്തർ വിചാരിച്ചാൽ മാത്രമേ സാധിക്കുകയുള്ളു. മുറ്റത്ത് ഉള്ള ചെമ്പരത്തിയും മറ്റു ചെടികളും നമുക്ക് ആദ്യമായി കാണുന്നതുപോലെ തോന്നുന്നത്. നാം പരിസ്ഥിതിയെ മറന്നു ജീവിച്ചത് കൊണ്ടുതന്നെയാണ്. ഒന്ന് മുറ്റത്ത് ഇറങ്ങുന്നതിനൊപ്പം നിങ്ങൾ നിങ്ങളുടെ ഉള്ളിലേക്കും ഒന്നിറങ്ങി നോക്കണം. മലമ്പനിയായും ഡെങ്കിയായും മറ്റനേകം പകർച്ചവ്യാധിയുടെ ഉറവിടമാണ് കൊതുക് . ഇരു കൈകൾക്കിടയിൽ കിടന്നു മരണപ്പെടുന്ന ഈ ജീവി കൊല്ലുന്നത് അനേകം ആൾക്കാരെയാണ്. അവരെ വളർത്തുന്നതോ? നമ്മൾ തന്നെ. മുറ്റത്തേക്കിറങ്ങി അവ വളരാനുള്ള സാഹചര്യം നശിപ്പിക്കുന്നതിനൊപ്പം നല്ലൊരു പൂന്തോട്ടമോ പച്ചക്കറി തോട്ടമോ നിർമ്മിക്കാം. ഇഴജന്തുക്കളുടെ വാസസ്ഥലവും ഇല്ലാതാക്കാം നമ്മുടെ വീടിനു അകത്തും പുറത്തുമുള്ള പാഴ്‌വസ്തുക്കളെ നശിപ്പിക്കാം. നാം വെള്ളം കുടിക്കുന്നതിനൊപ്പം മറ്റുപറവകൾക്കുമുള്ള ജലം കൂടി പൂന്തോട്ടത്തിൽ കരുതി വെക്കാം. പരിസ്ഥിതിയെ മറന്നുകൊണ്ട് ജീവിക്കുന്ന കാഴ്ചപ്പാട് നമുക്ക് മറക്കാം.

പണ്ടുള്ളവർ പറഞ്ഞതുപോലെ ശുചിത്വം ആദ്യം നമ്മളിൽ നിന്ന് തന്നെ തുടങ്ങണം. വീടും നാടും രാജ്യവും ലോകവുമെലാം പുറകേവരും. കൂട്ടുകാരോടും നാട്ടുകാരോടും ഒപ്പം കൂടുന്നതിനുമുമ്പ് ഒരു പുതിയ മനോഭാവവുമായി നമുക്ക് കൂട്ട്കൂടാം. പരിസ്ഥിതിയുടെ പാഠങ്ങൾ മറന്നു തുടങ്ങുന്ന നമ്മളിൽ കൂട്ടിലിട്ടു വളർത്തുന്ന മൃഗശാലയിലെ മൃഗങ്ങളോട് ഒരു സഹതാപം തോന്നിയാൽ പോലും അതൊരു ഓർമിപ്പിക്കലാണ്.

"ഇങ്ങനെ നാം നിർമ്മിച്ചെടുക്കുന്ന ഒരു പുതിയ നമ്മൾ തന്നെയാണ് ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവുംവലിയ പ്രതിരോധം"

ധനുഷ്.ആർ.ഡി
8 ജി പി പി എം എച്ച് എസ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം