പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/നീ കെടാതിരിക്ക....

Schoolwiki സംരംഭത്തിൽ നിന്ന്
നീ കെടാതിരിക്ക....



ആ മെഴുകുതിരി
ഊതി കെടുത്തിയേയ്ക്കുക
കാറ്റ് ഉലയ്ക്കുന്ന
ആ തിരിവെട്ടത്തിൽ
എന്തിനിനിയും
ഈയാം പാറ്റകൾ
ആത്മഹുതി ചെയ്യണം

നിനക്കിനി ഉറങ്ങാം
കണ്ണുപൊത്തി കളിച്ച്
നമ്മൾ തളർന്നിരിക്കുന്നു
വിളക്ക് കെടുത്തിയേയ്ക്കുക
ആ ഇരുളിൽ
ഒരല്പനേരം നിന്നെ
നോക്കി ഞാനിരിക്കട്ടെ
ഇറ്റുവീഴുന്ന കണ്ണുനീരാൽ
അത് കെടാതിരിക്കട്ടെ

തിരികെടുത്തുക
ഇരുളിൽ നിന്നെ
തിരഞ്ഞ് കഴമ്പ്
എന്റെ കണ്ണുകൾ
തളരട്ടെ.....
ഞാനുറങ്ങട്ടെ....
 

അൽബിൻ എ
8 C പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത