പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/നാളേയ്ക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
നാളേക്കായി

ധാരാളിയായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അന്നന്ന് സമ്പാദിക്കുന്നതെല്ലാം അന്നന്ന് തന്നെ ചിലവഴിക്കുകയായിരുന്നു അയാളുടെ ശീലം. നാളേയ്ക്കുവേണ്ടി അയാൾ ഒന്നും തന്നെ കരുതി വച്ചിരുന്നില്ല. അയാൾക്ക് ഒരു സുഹൃത്തുണ്ടായിരുന്നു. ആ സുഹൃത്ത് കരുതലിനെ കുറിച്ച് അയാൾക്ക് പറ‍ഞ്ഞു മനസ്സിലാക്കിക്കാൻ ശ്രമിക്കുമായിരുന്നു. എന്നാൽ അത് കേട്ട ഭാവം പോലും അയാൾ കാണിച്ചിരുന്നില്ല.

സമ്പത്തിന്റെ സുഖലോലുപതയിൽ എല്ലാം മറന്ന് കഴിഞ്ഞ അയാൾക്ക് പെട്ടെന്ന് ഒരു അസുഖം വന്നു. വലിയ സമ്പാദ്യം ഒന്നും ഇല്ലാതിരുന്നതുകൊണ്ട് ഉണ്ടായിരുന്ന കാശുമുഴുവൻ ചെലവായി. കൂടാതെ കടം വാങ്ങേണ്ടിയും വന്നു. അപ്പോഴും നല്ലവനായ സുഹൃത്ത് ചെലവുചുരുക്കലിനെക്കുറിച്ചും ധനസമ്പാദനത്തെ ക്കുറി ച്ചും അയാളെ പറഞ്ഞു മനസ്സിലാക്കിക്കാൻ ശ്രമിച്ചു.പക്ഷെ അയാൾ ചെവിക്കൊണ്ടില്ല. അയാൾ വീണ്ടും ധൂർത്തടിച്ചു ജീവിതം ആസ്വദിച്ച് കഴിഞ്ഞു .

അവിചാരിതമായിട്ടാണ് നാടിനെ നടുക്കിക്കെണ്ട് കൊറോണ വൈറസ്സ് എന്ന മഹാമാരി വന്നിറ ങ്ങിയത്. മണിക്കൂറുകൾക്കുള്ളിൽ ആ രോഗം ലോകം മുഴുവൻ പടർന്നു പിടിച്ചു.സർക്കാരുകൾ രാജ്യവ്യാപക മായി ലോക് ഡൗൺ പ്രഖ്യാപിച്ചു. രോഗബാധ പെരുകുന്നതിനനുസരിച്ച് ലോക്ഡൗൺ തുടർന്നു കൊണ്ടേ യിരുന്നു. ആ അവസ്ഥ മൂന്നുനാലു മാസം നീണ്ടുപോയി. പണം കരുതി വയ്ക്കാതിരുന്ന ആ ധൂർത്തൻ കൈയിൽ കാശില്ലാതെ വലഞ്ഞു. സർക്കാർ നല്കുന്ന ഭക്ഷണത്തിനായി കാത്തിരിക്കേണ്ട നിലയിലായി. വിശപ്പിന്റെ വില അയാൾ അറിഞ്ഞു. അപ്പോൾ അയാളുടെ സുഹൃത്ത് അയാളോട് ചോദിച്ചു, ചങ്ങാതീ.. നാളേക്കായി എന്തെങ്കിലും കരുതി വയ്ക്കണമെന്ന് നിനക്കുണ്ടായ ഓരോ പ്രതിസന്ധി ‍‍ഘട്ടത്തിലും ഞാൻ നിന്നോട് പറഞ്ഞതാണ്, പക്ഷെ നീ ചെവിക്കൊണ്ടില്ല. പുച്ഛിച്ച് തള്ളുകയാണുണ്ടായത്. ചങ്ങാതിയുടെ വാക്കുകൾക്കു മുമ്പിൽ അയാൾ ലജ്ജിച്ച് തല താഴ്തി.അയാൾ മനസ്സിലോർത്തു

സമ്പത്തുകാലത്തു തൈപത്തു വച്ചാൽ

ആപത്തുകാലത്തു കാപത്തു തിന്നാം.

ദൃശ്യ എസ് എ
8f പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ