പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/ഈ കാലവും കടന്നു പോകും
ഈ കാലവും കടന്നു പോകും
തെക്കിൻകര ഗ്രാമം: ഗ്രാമഭംഗി പൂത്തുലയുന്ന നാട്. തേൻ നുകരാൻ തത്തിക്കളിക്കുന്ന പൂമ്പാറ്റകളും, കളകളാരവം മുഴക്കുന്ന ചെറുതോടുകളും, മരച്ചില്ലകളിൽ സന്തോഷം പങ്കിടുന്ന കുഞ്ഞു കിളികളും അണ്ണാറക്കണ്ണന്മാരും ..... . പക്ഷേ ഗ്രാമവാസികളോ.... അന്ധവിശ്വാസത്തിൻ്റെ പേരിലുള്ള അനാചാരങ്ങളിൽ മുഴുകി ജീവിക്കുന്നു.മാലിന്യ നിർമ്മാർജ്ജനത്തിനൊന്നും പ്രാമുഖ്യം കൊടുക്കാതെ മലകളും വനങ്ങളും നശിപ്പിച്ച് പ്രകൃതിയുടെ സംതുലിതാവസ്ഥയെ ഇല്ലാതാക്കുന്നു. ഗ്രാമവാസികൾ ഇങ്ങനെയായാൽ ഗ്രാമത്തിന്റെ അവസ്ഥ ഒന്നു ചിന്തിച്ചു നോക്കണേ... കാലം പോകുംതോറും ഗ്രാമത്തിൻ്റെ അവസ്ഥ വളരെ മോശമായിക്കൊണ്ടിരുന്നു. മലിനജലം കെട്ടിക്കിടക്കുന്നു ,ജലാശയങ്ങൾ, മലിനമായിക്കൊണ്ടിരിക്കുന്നു ,മരങ്ങൾ വെട്ടി നശിപ്പിക്കുന്നു ... വെളളത്തിൽ കൊതുകുകൾ മുട്ടയിട്ട് പല രോഗങ്ങൾ പടരുന്നു . മലേറിയ ,ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മാരക രോഗങ്ങൾ പടർന്നു പിടിച്ച അനുഭവങ്ങൾ വന്നപ്പോൾ പോലും പാഠം പഠിക്കാത്ത മനുഷ്യർ. . ഗ്രാമത്തിൻ്റെ അവസ്ഥ അവർ മറന്നു . ആ ഗ്രാമം വിനാശത്തിലേക്ക് കുതിക്കുന്ന കാര്യം അവർ വിസ്മരിച്ചു പോയി . കുറേക്കാലം കടന്നു പോയി. അപ്രതീക്ഷിതമായി ഒരു മഹാമാരി ലോകം മുഴുവൻ പടർന്നു പിടിച്ചു. ലോകത്തെയാകെ നശിപ്പിച്ച് കൊണ്ട് കൊറോണ എന്ന മഹാവിപത്ത്. മരണസംഖ്യ അയ്യായിരവും പതിനായിരവും കടന്നു.എന്നാൽ ഗ്രാമവാസികൾ ഇതൊന്നും കണക്കിലെടുക്കാതെ ഞങ്ങൾക്കിതൊന്നും ബാധകമല്ല എന്ന ചിന്തയിൽ നിത്യദിനചര്യകളിൽ മുഴുകി. ആരോഗ്യ പ്രവർത്തകരുടെ വാക്കുകൾ കേൾക്കാതെ ഞങ്ങൾക്കിതൊന്നും ബാധകമല്ല എന്ന ഭാവത്തോടെ അവർ നടന്നു ... ഇടിത്തീ പോലെ കൊറോണ ആ ഗ്രാമത്തെയും വിഴുങ്ങാൻ എത്തി. രോഗ ബാധിതരുടെ എണ്ണം വർദ്ധിച്ചു. മരണസംഖ്യയും കൂടി . എന്നാൽ ഗ്രാമവാസികൾ അപ്പോഴും ജാതിയുടെയും മതത്തിൻ്റെയും പേരിൽ പോരാടുകയായിരുന്നു. ഹിന്ദുവെന്നോ, ക്രിസ്ത്യനെന്നോ, മുസൽമാനെന്നോ മതഭേദമില്ലാതെ എല്ലാവരെയും കൊറോണ കീഴടക്കി. ഗ്രാമവാസികളിൽ കുറേ പേർ മരണപ്പെട്ടു. ഗ്രാമത്തിലെ ആശുപത്രികൾ രോഗികളെ കൊണ്ടു നിറഞ്ഞു; ഗ്രാമവാസികളുടെ ഉള്ളിൽ ഭീതി സൃഷ്ടിച്ച് കൊറോണ കൂടുതൽ ശക്തി പ്രാപിച്ചു. ഗ്രാമവാസികളുടെ മരണസംഖ്യ വർധിച്ചപ്പോൾ അവരുടെ ഉൾബോധ മനസ്സുണർന്നു . തെറ്റുകൾ അവർ സ്വമേധയാ മനസ്സിലാക്കി .കൊറോണയ്ക്ക് അന്ത്യം കുറിക്കാൻ അവർ തീരുമാനിച്ചു . ആരോഗ്യ പ്രവർത്തകരുടെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ അനുസരിക്കാൻ തുടങ്ങി. വീടുകളിൽ നിന്നും പുറത്തിറങ്ങാതെയും , വ്യക്തി ശുചിത്വം പാലിച്ചും കൊറോണയെ നേരിട്ടു. രോഗമുക്തർ വർധിച്ചു . ആശുപത്രികളിൽ രോഗികൾ കുറഞ്ഞു . വൈകാതെ കൊറോണയ്ക്ക് അവർ അന്ത്യം കുറിച്ചു . കൊറോണ ഹിന്ദുവെന്നോ , മുസൽമാനെന്നോ , ക്രിസ്ത്യാനിയെന്നോ വ്യത്യാസമില്ലാതെയാണ് ഓരോരുത്തരിലും പടരുന്നത് . ഇതിൽ നിന്ന് ഗ്രാമവാസികൾ മനസ്സിലാക്കി ഏവരും മനുഷ്യരാണ് ഐക്യത്തോടെയും സ്നേഹത്തോടെയും നിന്നാൽ എന്തിനെയും നേരിടാം . കൊറോണയ്ക്കു ശേഷം ജാതിക്കും മതത്തിനും വർണത്തിനും അതീതമായി ഗ്രാമത്തിൽ പുതിയ പ്രഭാതം തലയുയർത്തി .
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ