പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

മഹായുദ്ധങ്ങൾക്കുശേഷം ലോകമാകെ കോളിളക്കംഉണ്ടാക്കിയ മഹാവിപത്താണ് കോവിഡ് 19എന്ന കൊറോണ വയറസ്. ലോകജനത ഈ വയറസ്സിനെഭീതിയോടെയാണ് വീക്ഷിക്കുന്നത്. ഒന്നിനോടൊന്ന്പെരുകികൊണ്ടിരിക്കുന്ന ജനസംഖ്യ ഇന്ന് മലവെള്ളപ്പാച്ചിൽപോലെ ഉയരത്തിൽനിന്ന് താഴേക്കുവരുകയാണ്. രണ്ടാംമഹായുദ്ധത്തിൽ ഉണ്ടായ പ്രശ്നങ്ങൾ ഇന്ന് നാം കൊറോണ കാരണംഅനുഭവിക്കുന്നു. "ഒരുമയുണ്ടെങ്കിൽ ഉലക്കമേലുംകിടക്കാം" എന്നൊരു ചൊല്ലുണ്ട്. ഈ ഒരുമയുടെ വില ജനങ്ങൾമനസിലാക്കുന്നത് മഹാപ്രളയം പോലുള്ള വിപത്തുകൾ ഉണ്ടാകുമ്പോഴാണ്. അതുപോലെ തന്നെ സാമൂഹിക അകലം പാലിക്കേണ്ട ഈ അവസരത്തിലും ജനങ്ങൾ"ലോക്ടൗണിന്റെ "ഭാഗമായി വീട്ടിൽത്തന്നെ നിലകൊള്ളുന്നു. മാനവരാശിയുടെനന്മയാഗ്രഹിച്ചാണ്ഇങ്ങനെചെയ്യുന്നത്.

കൊറോണ ഒരുവയറസ്സാണ്. വയറസുകൾക്കു മരുന്നുകൾ ഇല്ലെന്നാണ് ശാസ്ത്രം പറയുന്നത്. കൊറോണ ഒരാളിൽനിന്നുമറ്റൊരാളിലേക്ക് പെട്ടെന്ന് പകരുന്നു.കൊറോണ ഒരുപാട്ജീവനെകൊന്നുതിന്നു. നിലവിൽ ഇത് വരെയുംമരുന്ന്കണ്ടുപിടിച്ചില്ലഎങ്കിലും നന്മയുടെ പ്രതീകമായി നിലകൊള്ളുകയാണ് doctors, nurse, police. സ്വന്തം ജീവൻ പണയം വച്ച് അവർ ലോകനന്മയ്ക്കായി പോരാടിക്കൊണ്ടിരിക്കുകയാണ്. സർക്കാർ സേവനങ്ങൾ ഏറെ സഹായമായിത്തീർന്നു. ഒരുപാടുപേരുടെ പ്രയത്നഫലമായിഒരുപാടു പേരുടെ ജീവിതം വീണ്ടെടുത്തു. എന്തുവന്നാലുംഅതിനെ ഒക്കെ നമ്മൾ അതിജീവിക്കും എന്ന ആത്മവിശ്വാസം മനുഷ്യ മനസുകളിൽ നന്മയുടെ പ്രതീകമായിത്തീർന്നവർക്കു കഴിഞ്ഞു എന്നത് വളരെയധികംആശ്വാസമേകുന്ന ഒന്നാണ്.

നന്മയുടെ പ്രതീകമായിതീർന്നവരുടെ പ്രയത്നഫലമായി കൊറോണ ഭീതിയിൽ നിന്നും ലോകം മുക്തി പ്രാപിച്ചു വരുകയാണ്. ഏവർക്കുംഅറിയാവുന്ന കാര്യമാണ് കൊറോണ സമ്പർക്കം വഴിയാണ് പകരുന്നത് എന്ന്. മഹാസാഗരം പോലെ വികസിച്ചു കിടക്കുകയാണ് ജന സംഖ്യ. ആയതിനാൽ ജനങ്ങൾവീട്ടിലിരുന്നുകൊണ്ട്കൊറോണയോടു പോരാടുക.

പ്രളയം, ഓഖിഎന്നിവഉണ്ടായതുമനുഷ്യൻ ഭൂമിയോടു ചെയ്ത ക്രൂരതകൾക്ക് തിരിച്ചടിയാണ്.എന്നാൽഇതും ഭൂമിയുടെ സന്തുലിതാവസ്ഥയ്ക്കു വരുന്ന മാറ്റങ്ങൾ കാരണമാണ്. നാം ചെയ്യേണ്ട ഏക കാര്യം എന്നത് ഭൂമിയെ ദ്രോഹിക്കാതിരിക്കുക എന്നതാണ്. കൊറോണ എന്ന വൻവിപത്തിനെ "ഐക്യം " "മനോബലം" എന്നീ ആയുധങ്ങൾ ഉപയോഗിച്ച് വീഴ്ത്താൻ നമ്മെ കൊണ്ട് സാധിക്കട്ടെ.

"ലോകാസമസ്ത സുഖിനോഭവന്തു "

കൃഷ്ണ എസ് പ്രസാദ്
10A പി ടി എം വി എച്ച് എസ് എസ് മരുതൂർക്കോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം