പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/പുളിമരത്തിന്റെ അഹങ്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
പുളിമരത്തിന്റെ അഹങ്കാരം

നാട്ടിൻപുറത്തുള്ള ഒരു വഴിവക്കിൽ തടിച്ചുകൊഴുത്ത ഒരു പുളിമരവും മെലിഞ്ഞു നീണ്ട ഒരു മുളയും നിന്നിരുന്നു. അവർ രണ്ടു പേരും വളരെ സ്നേഹത്തോടെയാണ് കഴിഞ്ഞിരുന്നത്. സന്തോഷം ഉണ്ടായാലും സങ്കടം ഉണ്ടായാലും അതെല്ലാം അവർ ഒരുമിച്ച് പങ്കുവെക്കുമായിരുന്നു. ഒരിക്കൽ കുറേ കുസൃതിചെറുക്കന്മാർ അതുവഴി വന്നു. അവർ പാറകല്ലുകൾ പെറുക്കി പാവം മുളയെ എറിയാൻ തുടങ്ങി. ഏറുകൊണ്ട് മുളക്ക് വല്ലാതെ വേദനിച്ചു. അത് വിളിക്കുകയും പുളയുകയും കരയുകയും ചെയ്തു. എറിഞ്ഞു തളർന്ന കുസൃതിചെറുക്കന്മാർ ആർത്തുവിളിച്ചുകൊണ്ട് ഓടിപ്പോയി. ഹാവൂ !മുളയ്ക് ആശ്വാസമായി. എന്നാൽ മുളയുടെ സങ്കടവും കരച്ചിലും കണ്ട് പുളിമരം നിന്ന് പൊട്ടിച്ചിരിക്കുകയിരുന്നു. പാവം മുളയെ പരിഹസിച്ചുകൊണ്ട് പുളിമരം പറഞ്ഞു. 'എടോ ചങ്ങാതി, തന്നെ എന്തിനു കൊള്ളാം? കല്ലേറുകൊണ്ടപ്പോഴും താൻ വളഞ്ഞു പുളഞ്ഞു കരച്ചിലായി എന്നാൽ എന്നെയൊന്ന് കാണൂ. ചുഴലിക്കാറ്റ് വന്നാൽപ്പോലും എനിക്കൊരു കുലുക്കവും ഉണ്ടാക്കില്ല.പുളി മരം ഗമയിൽ ഞെളിഞ്ഞു നിന്നു പുളിമരത്തിന്റെ സംസാരവും അഹങ്കാരവും കണ്ട് മുള വല്ലാതെ സങ്കടപ്പെട്ടു.പക്ഷേ എന്തുചെയ്യാൻ കഴിയും ഇതിനിടയിൽ കാലവർഷം വന്നെത്തിയത് ഭയങ്കരമായ ഒരു കാറ്റോടുകൂടിയായിരുന്നു അതിന്റെ അരങ്ങേറ്റം ആഞ്ഞുവീശിയ കൊടുങ്കാറ്റിൽ മുള വളഞ്ഞും കുനിഞ്ഞും ആടിയും നിന്നു. എന്നാൽ കാറ്റിനോട് പൊരുതി നിൽക്കാൻ കഴിയാതെ തടിയൻ പുളിമരം കടപുഴകി വീണു. അതിന്റെ അഹങ്കാരം അതോടെ തീർന്നു. "ദുർബലരെ പരിഹസിക്കുന്നവർ പുളിമരത്തിന്റെ അനുഭവം ഓർക്കേണ്ടതാണ് "

ദൃശ്യ
‌ 9B പി ടി എം വി എച്ച് എസ് എസ് മരുതൂർക്കോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ